IDBI Bank FD Rates Update: സ്ഥിര നിക്ഷേപ നിരക്കുകള്‍ പുതുക്കി ഐഡിബിഐ ബാങ്ക്, പുതിയ നിരക്കുകള്‍ അറിയാം

IDBI Bank FD Rates Update:  പുതുക്കിയ പലിശ നിരക്ക് പുതുക്കലുകൾക്കും പുതിയ നിക്ഷേപങ്ങൾക്കും മാത്രമേ ബാധകമാകൂ.  നിലവിലുള്ള നിക്ഷേപങ്ങൾക്ക് കരാർ ചെയ്ത നിരക്കിൽ പലിശ ലഭിക്കുന്നത് തുടരും.   

Written by - Zee Malayalam News Desk | Last Updated : Sep 18, 2023, 06:11 PM IST
  • IDBI ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ നിരക്കുകൾ പുതുക്കി പ്രഖ്യാപിച്ചു. ഈ പുതുക്കിയ പലിശ നിരക്ക് പുതുക്കലുകൾക്കും പുതിയ നിക്ഷേപങ്ങൾക്കും മാത്രമേ ബാധകമാകൂ
IDBI Bank FD Rates Update: സ്ഥിര നിക്ഷേപ നിരക്കുകള്‍ പുതുക്കി ഐഡിബിഐ ബാങ്ക്, പുതിയ നിരക്കുകള്‍ അറിയാം

IDBI Bank FD Rates Update: ഐ‌ഡി‌ബി‌ഐ ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ നിരക്കുകൾ പുതുക്കി പ്രഖ്യാപിച്ചു. പുതുക്കിയ നിരക്കുകള്‍ 2023 സെപ്റ്റംബർ 15 മുതൽ പ്രാബല്യത്തില്‍ വന്നു. 

ഈ പുതുക്കിയ പലിശ നിരക്ക് പുതുക്കലുകൾക്കും പുതിയ നിക്ഷേപങ്ങൾക്കും മാത്രമേ ബാധകമാകൂ എന്ന് ഐഡിബിഐ ബാങ്ക് അറിയിച്ചു, അതേസമയം, നിലവിലുള്ള നിക്ഷേപങ്ങൾക്ക് കരാർ ചെയ്ത നിരക്കിൽ പലിശ ലഭിക്കുന്നത് തുടരും. 

Also Read:  SBI SCO Recruitment 2023: എസ്ബിഐയിൽ ബമ്പർ ഒഴിവുകള്‍, ഒക്ടോബർ 06 അപേക്ഷിക്കാം 
 
"വിവിധ നിക്ഷേപ പദ്ധതികൾക്കനുസരിച്ച് ബാങ്ക് വ്യക്തികളുടെ നിക്ഷേപങ്ങൾക്ക് പലിശ നൽകുന്നു. പലിശ നിരക്കുകൾ കാലാകാലങ്ങളിൽ പുതുക്കുകയും പൊതുജനങ്ങളെ അറിയിക്കുകയും ചെയ്യുന്നു. പുതുക്കിയ പലിശ നിരക്ക് പുതുക്കലുകൾക്കും പുതിയ നിക്ഷേപങ്ങൾക്കും മാത്രമേ ബാധകമാകൂ, അതേസമയം നിലവിലുള്ള നിക്ഷേപങ്ങൾക്ക് കരാർ പ്രകാരം പലിശ ലഭിക്കുന്നത് തുടരും, ഐഡിബിഐ ബാങ്ക് പറയുന്നു. പുതുക്കിയ പലിശ നിരക്കുകള്‍ 2 കോടിയില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്കാണ് ബാധകം. 

Also Read:  PM Modi At Parliament: കഴിഞ്ഞ 75 വർഷത്തെ ഇന്ത്യയുടെ നേട്ടങ്ങൾ ഓർമിപ്പിച്ച് പ്രധാനമന്ത്രി മോദി
 
അകാലത്തിൽ പിൻവലിയ്ക്കുന്ന നിക്ഷേപങ്ങള്‍ക്ക് ബാങ്ക് പിഴയും ഈടാക്കും. ഒരു നിക്ഷേപം 5 വർഷത്തേക്ക് നിക്ഷേപിക്കുകയും 1 വർഷത്തിന് ശേഷം നിക്ഷേപകൻ നിക്ഷേപം അകാലത്തിൽ പിന്‍വലിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കിൽ, ബാധകമായ പലിശ നിരക്ക് യഥാർത്ഥ നിക്ഷേപ തീയതിയിൽ ഒരു വർഷത്തേക്ക് ബാധകമായ നിരക്കായിരിക്കും. അകാലത്തിൽ പിന്‍വലിക്കുന്ന നിക്ഷേപങ്ങൾക്ക് ബാങ്ക് 1% പിഴ ഈടാക്കും.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News