Ration Card Update: റേഷൻ കാർഡ് വഴി ഭക്ഷ്യ വസ്തുക്കൾ വാങ്ങുന്നവർക്ക് ആശ്വാസവാർത്ത. സർക്കാർ സൗജന്യ റേഷൻ കാലാവധി ഡിസംബർ വരെ നീട്ടിയിരിക്കുകയാണ്. മോദി സർക്കാരിന്റെ വൺ നേഷൻ വൺ റേഷൻ കാർഡ് പദ്ധതി രാജ്യത്തുടനീളം നടപ്പിലാക്കിയിരിക്കുകയാണ്. അതിനുശേഷം എല്ലാ കടകളിലും ഓൺലൈൻ ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ (EPOS) ഉപകരണങ്ങൾ നിർബന്ധമാക്കുകയുമുണ്ടായി. സർക്കാരിന്റെ ഈ തീരുമാനത്തിന്റെ ഫലം ഇപ്പോൾ ശരിക്കും ദൃശ്യമാകുന്നുവെന്നതാണ് ഏറ്റവും പ്രധാന കാര്യം.
Also Read: Ration Card News: റേഷൻ കാർഡ് ഉടമകൾക്ക് പ്രധാന വാർത്തയുമായി കേന്ദ്ര സർക്കാർ!
ഇനി റേഷൻ അളന്നു തിട്ടപ്പെടുത്താൻ ഒരു പ്രശ്നവുമില്ല!
ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം (National Food Security Law) കാർഡ് ഉടമകൾക്ക് ശരിയായ അളവിൽ ഭക്ഷ്യധാന്യങ്ങൾ ലഭ്യമാണെന്ന് ഉറപ്പാക്കാൻ റേഷൻ കടകളിലെ ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ (ഇപിഒഎസ്) ഉപകരണങ്ങൾ ഇലക്ട്രോണിക് സ്കെയിലുമായി ബന്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിക്കുകയും അതിനായി ഭക്ഷ്യ സുരക്ഷാ നിയമ ചട്ടങ്ങളിൽ ഭേദഗതി വരുത്തുകയുമുണ്ടായി.
Also Read:
പുതിയ നിയമം രാജ്യത്തുടനീളം നടപ്പാക്കിയിരിക്കുകയാണ് (New rule implemented across the country)
ഇപ്പോൾ രാജ്യത്തെ എല്ലാ റേഷൻ കടകളും ഓൺലൈൻ ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ (POS) ഉപകരണങ്ങളുമായി ബന്ധിപ്പിച്ചിരിക്കുകയാണ്. ഇതിലൂടെ ഇനി റേഷൻ തൂക്കത്തിൽ ക്രമക്കേടുകൾക്ക് സാധ്യതയില്ല. പൊതുവിതരണ സമ്പ്രദായത്തിന്റെ ഗുണഭോക്താക്കൾക്ക് ഒരു കാരണവശാലും റേഷൻ ലഭിക്കുന്നതിൽ കുറവ് ഉണ്ടാകരുതെന്ന് ഉറപ്പാക്കാൻ റേഷൻ ഡീലർമാർക്ക് ഹൈബ്രിഡ് മോഡൽ പോയിന്റ് ഓഫ് സെയിൽ മെഷീനുകൾ നൽകിയിട്ടുണ്ട്. ഈ മെഷീനുകൾ ഓൺലൈൻ മോഡിനൊപ്പം നെറ്റ്‌വർക്ക് ഇല്ലെങ്കിൽ ഓഫ്‌ലൈനിലും പ്രവർത്തിക്കും. ഇപ്പോൾ കാർഡ് ഉടമകൾക്ക് അവരുടെ ഡിജിറ്റൽ റേഷൻ കാർഡ് ഉപയോഗിച്ച് രാജ്യത്തെ ഏത് റേഷൻ കടകളിൽ നിന്നും ദേശീയ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം സാധനങ്ങൾ വാങ്ങാൻ സാധിക്കും.
എന്താണ് നിയമം?
സർക്കാർ പറയുന്നതനുസരിച്ച് എൻഎഫ്എസ്എയ്ക്ക് കീഴിലുള്ള ടാർഗെറ്റഡ് പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റത്തിന്റെ (TPDS) പ്രവർത്തനങ്ങളുടെ സുതാര്യത മെച്ചപ്പെടുത്തി നിയമത്തിന്റെ 12 മത്തെ വകുപ്പ് പ്രകാരമുള്ള ഭക്ഷ്യധാന്യത്തിന്റെ ഭാരം പരിഷ്കരിക്കാനുള്ള ശ്രമമാണ് ഈ ഭേദഗതിയെന്നാണ്. ദേശീയ ഭക്ഷ്യസുരക്ഷാ നിയമ (NFSA) പ്രകാരം രാജ്യത്തെ 80 കോടി ജനങ്ങൾക്ക് പ്രതിമാസം അഞ്ച് കിലോ ഗോതമ്പും അരിയും കിലോയ്ക്ക് 2 മുതൽ 3 രൂപവരെ സബ്‌സിഡി നിരക്കിൽ നൽകുന്നു.
EPOS ഉപകരണങ്ങൾ ശരിയായി പ്രവർത്തിപ്പിക്കുന്ന സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ക്വിന്റലിന് 17.00 രൂപ അധിക ലാഭത്തിൽ നിന്ന് സമ്പാദ്യം പ്രോത്സാഹിപ്പിക്കുന്നതിനും ഭക്ഷ്യസുരക്ഷ നിയമത്തിൽ ഭേദഗതി വരുത്തിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...