)
Kerala Gold Price Today 19.02.2024 : കഴിഞ്ഞ ആഴ്ചകളിൽ കുറഞ്ഞ സ്വർണവില അതേപടി മുകളിലേക്ക് കുതിക്കുന്നു. ഇന്ന് ഫെബ്രുവരി 19-ാം തീയതി തിങ്കാളാഴ്ചയും സ്വർണവില ഉയർന്നു. കഴിഞ്ഞ നാല് ദിവസം കൊണ്ട് ഇത് മൂന്നാം തവണയാണ് സംസ്ഥാനത്തെ നിരക്കിൽ വർധനവ് രേഖപ്പെടുത്തുന്നത്. തുടർച്ചയായി സ്വർണവില തിരികെ 46,000ത്തിന്റെ അരികിലേക്കെത്തി. ഏറെ നാളുകൾക്ക് ശേഷം 45,000ത്തിലേക്ക് താഴ്ന്ന് സ്വർണവിലയാണ് വെറും നാല് ദിവസങ്ങൾ കൊണ്ട് വീണ്ടും 46,000 കടക്കാൻ പോകുന്നത്.
ഏറെനാളുകൾക്ക് ശേഷം ഈ ഫെബ്രുവരി 14നാണ് സംസ്ഥാനത്തെ സ്വർണവില 45,000ത്തിലേക്കെത്തിയത്. തുടർന്ന് അടുത്ത ദിവസവും സ്വർണത്തിന്റെ വില ഇടിഞ്ഞു. എന്നാൽ അതിന് പിന്നാലെ ഫെബ്രുവരി 16നും 17നും സ്വർണവില തിരകെ കയറി. ഇപ്പോൾ ഇന്നും കൂടി പൊന്നിന്റെ വില ഉയർന്നതോടെ സ്വർണവില വീണ്ടും 46,000ത്തിന്റെ അരികിലേക്കെത്തിയിരിക്കുകയാണ്. ഇത് സ്വർണം വാങ്ങിക്കാൻ ആഗ്രഹിക്കുന്നവരിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
ഇന്നത്തെ സ്വർണവില
ഇന്ന് ഫെബ്രുവരി 19-ാം തീയതി ഒരു ഗ്രാം സ്വർണത്തിന് ഉയർന്ന് 25 രൂപയാണ്. ഒരു പവന് ഇന്ന് വില കൂടിയത് 200 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്ന വില 5,745 രൂപയാണ്. പവന്റെ (എട്ട് ഗ്രാം) വില 45,960 രൂപയാണ്.
ഫെബ്രുവരി മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)
ഫെബ്രുവരി 1 - 46,520 രൂപ (120 രൂപ കൂടി)
ഫെബ്രുവരി 2 - 46,640 രൂപ (ഫെബ്രുവരി മാസത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന് നിരക്ക്) (120 രൂപ കൂടി)
ഫെബ്രുവരി 3 - 46,480 രൂപ (160 രൂപ കൂടി)
ഫെബ്രുവരി 4 - 46,480 രൂപ (വിലയിൽ മാറ്റമില്ല)
ഫെബ്രുവരി 5- 46,360 രൂപ (120 രൂപ കുറഞ്ഞു)
ഫെബ്രുവരി 6 - 46,200 രൂപ (160 രൂപ കുറഞ്ഞു)
ഫെബ്രുവരി 7- 46,400 രൂപ (200 രൂപ കൂടി)
ഫെബ്രുവരി 8- 46,400 രൂപ (വിലയിൽ മാറ്റമില്ല)
ഫെബ്രുവരി 9 - 46,320 രൂപ (80 രൂപ കുറഞ്ഞു)
ഫെബ്രുവരി 10 - 46,160 രൂപ (160 രൂപ കുറഞ്ഞു)
ഫെബ്രുവരി 11 - 46,160 രൂപ (വിലയിൽ മാറ്റമില്ല)
ഫെബ്രുവരി 12 - 46,160 രൂപ (വിലയിൽ മാറ്റമില്ല)
ഫെബ്രുവരി 13 - 46,080 രൂപ (80 രൂപ കുറഞ്ഞു)
ഫെബ്രവുരി 14 - 45,600 രൂപ (480 രൂപ കുറഞ്ഞു)
ഫെബ്രുവരി 15 - 45,520 രൂപ (ഫെബ്രുവരി മാസത്തിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ് നിരക്ക്, 80 രൂപ കുറഞ്ഞു)
ഫെബ്രുവരി 16 - 45,680 രൂപ (160 രൂപ കൂടി)
ഫെബ്രുവരി 17 - 45,760 രൂപ (80 രൂപ കൂടി)
ഫെബ്രുവരി 18 - 45,760 രൂപ (വിലയിൽ മാറ്റമില്ല)
ഫെബ്രുവരി 19- 45,960 രൂപ (200 രൂപ കൂടി)
*മുകളിൽ നൽകിയിരിക്കുന്നത് വില സൂചകം മാത്രമാണ്. ഇതിൽ ജിഎസ്ടി, ടിസിഎസ് തുടങ്ങിയ നികുതികൾ ഉൾപ്പെടുത്തില്ല. പണിക്കൂലി തുടങ്ങിയ ഉൾപ്പെടുത്തി സ്വർണത്തിന്റെ വില മുകളിൽ നൽകിയതിൽ നിന്നും ഇനിയും വർധിക്കുന്നതാണ്. സ്വർണത്തിന്റെ കൃത്യമായ വില അറിയണമെങ്കിൽ ജ്യൂവലറി സ്ഥാപനമായി ബന്ധപ്പെടുക.
ഇന്നത്തെ വെള്ളി വില
അതേസമയം ഇന്ന് വെള്ളിയുടെ വില ഇടിഞ്ഞു. ഒരു ഗ്രാം വെള്ളിക്ക് അമ്പത് പൈസയാണ് കുറഞ്ഞത്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 77.50 രൂപയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.