Kerala Gold Rate: ഉയർന്ന നിരക്കിൽ തന്നെ; ഇന്നത്തെ സ്വർണവില അറിയാം

Kerala Gold Rate: 56,960 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില.  

Written by - Zee Malayalam News Desk | Last Updated : Oct 13, 2024, 10:43 AM IST
  • ഈ മാസത്തിന്റെ ആദ്യ ദിനം 56,400 രൂപയാണ് സ്വർണത്തിന് രേഖപ്പെടുത്തിയത്.
  • പിന്നെ അങ്ങോട്ട് സ്വർണവില കുതിക്കുകയായിരുന്നു.
Kerala Gold Rate: ഉയർന്ന നിരക്കിൽ തന്നെ; ഇന്നത്തെ സ്വർണവില അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്ന നിരക്കിൽ. ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ 200 രൂപ വർധിച്ച് 56,960 രൂപയായിരുന്നു. ​ഗ്രാമിന് 7120 രൂപയാണ് വില. ഈ മാസം നാലാം തീയതി 56,960 രൂപയായിരുന്ന സ്വര്‍ണവില പിന്നീടങ്ങോട്ട് ഇടിയുകയായിരുന്നു. ഒക്ടോബർ 11ന് ഒറ്റയടിക്ക് 560 രൂപ ഉയര്‍ന്നിരുന്നു. 

ഈ മാസത്തിന്റെ ആദ്യ ദിനം 56,400 രൂപയാണ് സ്വർണത്തിന് രേഖപ്പെടുത്തിയത്. പിന്നെ അങ്ങോട്ട് സ്വർണവില കുതിക്കുകയായിരുന്നു.  ഒക്ടോബർ 4 ന് ഈ മാസത്തെ ഏറ്റവും കൂടിയ വിലയായി 56960 എത്തിയിരുന്നു. തുടർന്ന് കുറഞ്ഞ സ്വർണവില ഇപ്പോഴിതാ വീണ്ടും അതെ വിലയിൽ എത്തിയിരിക്കുകയാണ്.  

Also Read: Kerala Rain Update: മഴ ശക്തമാകും, ഒപ്പം ഇടിമിന്നലും; മലയോരമേഖലകളിൽ ജാ​ഗ്രത വേണമെന്ന് മുന്നറിയിപ്പ്

ഈ മാസത്തെ സ്വർണവില അറിയാം...

ഒക്ടോബർ ഒന്നിന് ഒരു പവൻ സ്വർണത്തിന്റെ വില 56400 ആയിരുന്നു, ഒക്ടോബർ രണ്ടിന് 400 രൂപ വർധിച്ചു കൊണ്ട് 56800 ലെത്തി തുടർന്ന് ഒക്ടോബർ 3 ന് 80 രൂപ വർധിച്ചുകൊണ്ട് ഒരു പവൻ സ്വർണത്തിന് 56880 ആയി ഒക്ടോബർ 4 ന്  80 രൂപ വർധിച്ചുകൊണ്ട് സ്വർണവില 56960 ആയി, ഒക്ടോബർ 5 ന് സ്വർണവിലയിൽ മാറ്റമിലായിരുന്നു, ഒക്ടോബർ 6 നും വിലയിൽ മാറ്റമില്ലായിരുന്നു, ഒക്ടോബർ 7 ആയ ഇന്ന് സ്വർണത്തിന് പവന് 160 രൂപ കുറച്ചു കൊണ്ട് 56800 ൽ എത്തി, ഒക്ടോബർ 8 ന് സ്വർണവിലയിൽ മാറ്റമില്ല ഒക്ടോബർ 9 നും വിലയിൽ മാറ്റമില്ലായിരുന്നു, ഒക്ടോബർ 10 ന് 40 രൂപ കുറഞ്ഞ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ 56200 എത്തി, ഒക്ടോബർ 11 ന് ഒറ്റയടിക്ക് 560 വര്ധിച്ചുകൊണ്ട് സ്വർണം 56,760 രൂപയായി, ഇന്ന് വീണ്ടും 200 രൂപ വർധിച്ചുകൊണ്ട് സ്വർണവില 56960 ആയി. ഒക്ടോബർ 13ന് സ്വർണവിലയിൽ മാറ്റമില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. 

 

Trending News