എല്ലാ പെൺകുട്ടികൾക്കും സ്ത്രീകൾക്കും സാമ്പത്തിക സുരക്ഷ നൽകുന്നതിനായി, കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് മഹിളാ സമ്മാന് സേവിംഗ്സ് സ്കീം: മഹിളാ സമ്മാന് സേവിംഗ്സ് സർട്ടിഫിക്കറ്റ്. കേന്ദ്ര ബജറ്റിൽ സർക്കാർ ഇത് പ്രഖ്യാപിച്ചിരുന്നു. ഈ സ്കീമിന് കീഴിൽ, ഒരു സ്ത്രീക്ക് സ്വന്തം പേരിൽ അല്ലെങ്കിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പേരിൽ ഒരു രക്ഷിതാവ് മുഖേന അക്കൗണ്ട് തുറക്കാം. ഈ സ്കീമിന് പ്രതിവർഷം 7.5% എന്ന ഏറ്റവും ഉയർന്ന പലിശ നിരക്ക് ലഭിക്കും, ഇത് ത്രൈമാസ അടിസ്ഥാനത്തിൽ അക്കൗണ്ടിൽ നിക്ഷേപിക്കും. ഏതൊരു അക്കൗണ്ട് ഉടമയ്ക്കും പ്രതിവർഷം 1000 രൂപ മുതൽ 2,00,000 രൂപ വരെ നിക്ഷേപിക്കാം. 2 വർഷമാണ് ഇതിൻറെ കാലാവധി.
മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ് സ്കീം
സമ്പാദ്യത്തിന് സ്ത്രീകളെ പ്രോത്സാഹിപ്പിക്കുകയും ഉയർന്ന പലിശ നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് മഹിളാ സമ്മാന് സേവിംഗ്സ് സർട്ടിഫിക്കറ്റ് പദ്ധതി ആരംഭിച്ചത്. 2023 ഏപ്രിൽ 1 മുതലാണ് ഈ സ്കീം ആരംഭിച്ചത്. ഇന്ത്യൻ സ്ത്രീകൾക്ക് മാത്രമേ ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കൂ. ഏത് പ്രായത്തിലുമുള്ള സ്ത്രീകൾക്ക് മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ് പദ്ധതിയുടെ പ്രയോജനം ലഭിക്കും.
ഇതിനായി ആധാർ കാർഡ്, പാൻ കാർഡ്, ഫോട്ടോ എന്നിവ ആവശ്യമാണ്. ഇത് ഒറ്റത്തവണ പദ്ധതിയാണ്. കാലാവധി പൂർത്തിയാകുമ്പോൾ ഉറപ്പുള്ള വരുമാനം ലഭിക്കും. മഹിളാ സമ്മാൻ സേവിംഗ്സ് പത്ര പദ്ധതിയിൽ 2 വർഷത്തേക്ക് പണം നിക്ഷേപിക്കാം. ഇതിൽ, മെച്യൂരിറ്റിയിൽ നിങ്ങൾക്ക് ഒരുമിച്ച് 2 വർഷത്തെ പലിശ ലഭിക്കും.
2 ലക്ഷം രൂപ നിക്ഷേപിച്ചാൽ 2 വർഷത്തിനുള്ളിൽ എത്ര ലഭിക്കും?
രണ്ട് ലക്ഷം രൂപ നിക്ഷേപിച്ചാൽ ആദ്യ പാദത്തിന് ശേഷം 3,750 രൂപ പലിശ ലഭിക്കും. രണ്ടാം പാദത്തിന്റെ അവസാനത്തിൽ ഈ തുക വീണ്ടും നിക്ഷേപിച്ചതിന് ശേഷം നിങ്ങൾക്ക് 3,820 രൂപ പലിശ ലഭിക്കും. ഇതനുസരിച്ച് പദ്ധതി കാലാവധി പൂർത്തിയാകുമ്പോൾ ആകെ 2,32,044 രൂപ ലഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.