Malabar Cements ഒരു ചാക്ക് അഞ്ച് രൂപ കുറയ്ക്കും, ജൂലൈ ഒന്ന് മുതൽ പുതിയ വില നിലവിൽ വരും

ജൂലൈ 1 മുതൽ പുതിയ വില നിലവിൽ വരും. പൊതുമേഖലാ സ്ഥാപനങ്ങളുടെ മാസ്റ്റർ പ്ളാൻ തയ്യാറാക്കുന്നതിന്റെ ഭാഗമായ ചർച്ചയിൽ വ്യവസായ മന്ത്രി പി.രാജീവിന്റെ (Minister P Rajeev) നിർദ്ദേശപ്രകാരമാണ് വില കുറക്കാൻ തീരുമാനമായത്. 

Written by - Zee Malayalam News Desk | Last Updated : Jun 30, 2021, 12:14 AM IST
  • വ്യവസായ മന്ത്രി പി.രാജീവിന്റെ നിർദ്ദേശപ്രകാരമാണ് വില കുറക്കാൻ തീരുമാനമായത്.
  • നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റം തടയാനുള്ള നടപടികളുടെ ഭാഗമായാണ് തീരുമാനം.
  • സിമന്റ് വിപണിയിൽ സംസ്ഥാന പൊതുമേഖലയുടെ വിഹിതം 25 ശതമാനമായി ഉയർത്തും.
Malabar Cements ഒരു ചാക്ക് അഞ്ച് രൂപ കുറയ്ക്കും, ജൂലൈ ഒന്ന് മുതൽ പുതിയ വില നിലവിൽ വരും

Thiruvananthapuram :  ഒരു ചാക്ക് സിമന്റ് വിലയിൽ മലബാർ സിമന്റ്സ് (Malabar Cements) 5 രൂപ കുറക്കും. ജൂലൈ 1 മുതൽ പുതിയ വില നിലവിൽ വരും. പൊതുമേഖലാ സ്ഥാപനങ്ങളുടെ മാസ്റ്റർ പ്ളാൻ തയ്യാറാക്കുന്നതിന്റെ ഭാഗമായ ചർച്ചയിൽ വ്യവസായ മന്ത്രി പി.രാജീവിന്റെ (Minister P Rajeev) നിർദ്ദേശപ്രകാരമാണ് വില കുറക്കാൻ തീരുമാനമായത്. 

നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റം തടയാനുള്ള നടപടികളുടെ ഭാഗമായാണ് തീരുമാനം. സിമന്റ് വിപണിയിൽ സംസ്ഥാന പൊതുമേഖലയുടെ വിഹിതം 25 ശതമാനമായി ഉയർത്തും. നിലവിൽ 6 ശതമാനം മാത്രമാണിത്. ഇതിനാവശ്യമായ പദ്ധതികൾ മാസ്റ്റർ പ്ളാനിൽ ഉൾപ്പെടുത്തണമെന്ന് മന്ത്രി പി.രാജീവ് നിർദ്ദേശിച്ചു. 

ALSO READ : ഗുരു ഗോപിനാഥ് ദേശീയ നൃത്ത മ്യൂസിയം സമ്പൂർണ്ണ ഡിജിറ്റലൈസേഷനോടുകൂടി രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തും

സിമന്റ് വില കുറക്കാൻ നടപടി വേണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കാൻ പല കമ്പനികളും തയ്യാറാവുന്നില്ല. കൊച്ചി തുറമുഖത്ത് ബേസിക് സിമന്റ് ഇറക്കുമതി ചെയ്ത് സിമന്റുൽപാദനം വർധിപ്പിക്കാനുള്ള പദ്ധതി സമയബന്ധിതമായി നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു. 

ALSO READ : COVID Test Positivity കുറയുന്നില്ല, TPR 18ന് മുകളിൽ സ്ഥലങ്ങളിൽ Triple Lockdown

പൊതുമേഖലാ സ്ഥാപനങ്ങളുടെ ശേഷിയും ഗുണനിലവാരവും ഉയർത്താൻ നടപടിയുണ്ടാവും. സ്ഥാപന മേധാവികൾക്ക് ഐഐഎമ്മിൽ പരിശീലനം നൽകും. ഊർജ്ജ - പരിസ്ഥിതി ഓഡിറ്റിംഗ് ഏർപ്പെടുത്തും. പുറം കരാറുകൾ നൽകുന്ന രീതി ഒഴിവാക്കും. പൊതുമേഖലയ്ക്ക് സ്വന്തം പർച്ചേസ് മാനുവൽ തയ്യാറാക്കുന്നത് പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News