ന്യൂഡൽഹി: വിൽപ്പനയിൽ റെക്കോർഡ് സൃഷ്ടിച്ച് ഒല ഇലക്ട്രിക് സ്കൂട്ടർ (Ola electric scooter). പർച്ചേസ് വിൻഡോ തുറന്ന് രണ്ട് ദിവസത്തിനുള്ളിൽ 1,100 കോടി രൂപയുടെ വിൽപ്പനയാണ് നടന്നിരിക്കുന്നത്.
ഒരു ദിവസം 600 കോടിയിലധികം രൂപയുടെ വിൽപ്പനയാണ് നടന്നത്. ഇന്ത്യയിലെ ഇ-കൊമേഴ്സ് ചരിത്രത്തിൽ തന്നെ ഒരു ദിവസത്തെ ഏറ്റവും വലിയ വിൽപ്പനയാണിതെന്ന് ഒല ഗ്രൂപ്പ് സിഇഒ ഭവീഷ് അഗർവാൾ പറഞ്ഞു.
ഒല ഇലക്ട്രിക്കിന്റെ പർച്ചേസ് വിൻഡോ നിലവിൽ അടച്ചിരിക്കുകയാണ്. റിസർവേഷൻ ഇപ്പോഴും തുടരുന്നുണ്ട്. പർച്ചേസ് വിൻഡോ നവംബർ ഒന്നിന് വീണ്ടും തുറക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. എസ്-1, എസ്-1 പ്രോ എന്നീ വാരിയന്റുകളിലാണ് ഒല ഇലക്ട്രിക് സ്കൂട്ടറുകൾ എത്തിയിരിക്കുന്നത്.
എസ് വണ്ണിന് 99,999 രൂപയും എസ് 1 പ്രോയ്ക്ക് 1,29,000 രൂപയുമാണ് എക്സ് ഷോറൂം വില. 20,000 രൂപയാണ് ഇരു മോഡലുകളുടെയും ബുക്കിങ് വില. 10 നിറങ്ങളിലാണ് ഒല ഇലക്ട്രിക് സ്കൂട്ടറുകൾ ലഭ്യമാകുന്നത്.
പൂർണമായും ഒല ആപ്പ് (Ola app) വഴിയാണ് സ്കൂട്ടറുകളുടെ വിൽപ്പന നടക്കുന്നത്. മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയും ഒറ്റ ചാർജിൽ 121 കിലോമീറ്റർ ഐഡിസി റേഞ്ചും നൽകാൻ ഒല ഇലക്ട്രിക് സ്കൂട്ടറിന് സാധിക്കുമെന്ന് കമ്പനി വ്യക്തമാക്കുന്നു. 3.6 സെക്കന്റിൽ മണിക്കൂറിൽ 0-40 കിലോമീറ്റർ വേഗതയും നൽകാൻ ഒല ഇലക്ട്രിക് സ്കൂട്ടറുകൾക്ക് സാധിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...