PAN Card Update: PAN കാർഡ് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക... ഓർമ്മിക്കാതെ പോലും ഈ തെറ്റ് ചെയ്യരുത്, പിഴ അടക്കേണ്ടി വരും

PAN Card Latest News: പാൻ കാർഡുമായി ബന്ധപ്പെട്ട ഈ തെറ്റ് നിങ്ങളെ വലിയ നഷ്ടത്തിലേക്ക് നയിക്കും.  ആദായനികുതി നിയമത്തിലെ 1961 സെക്ഷൻ 272 ബി പ്രകാരം രണ്ട് പാൻ കാർഡുകൾ കൈവശം വയ്ക്കുന്നവരിൽ നിന്നും കനത്ത പിഴ ഈടാക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Written by - Ajitha Kumari | Last Updated : Nov 12, 2022, 12:41 PM IST
  • PAN കാർഡ് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക
  • പാൻ കാർഡുമായി ബന്ധപ്പെട്ട ഈ തെറ്റ് നിങ്ങളെ വലിയ നഷ്ടത്തിലേക്ക് നയിക്കും
PAN Card Update: PAN കാർഡ് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക... ഓർമ്മിക്കാതെ പോലും ഈ തെറ്റ് ചെയ്യരുത്, പിഴ അടക്കേണ്ടി വരും

PAN Card Latest News: ഇന്ന് ഒഴിവാക്കാൻ കഴിയാത്ത ഒരു ഡോക്യൂമെന്റായി മാറിയിരിക്കുകയാണ് പാൻകാർഡ്. ഈ കാർഡ് ഇല്ലാതെ പ്രധാനപ്പെട്ട കാര്യങ്ങൾ ഒന്നും നടക്കില്ല എന്ന അവസ്ഥയാണിപ്പോൾ. സാമ്പത്തിക ഇടപാടുകൾക്കും ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനും പാൻകാർഡ് ആവശ്യമാണ്. പാൻ കാർഡ് ആധാറുമായും അതുപോലെ മറ്റെല്ലായിടത്തും  ബന്ധിപ്പിക്കുന്നത് ഇപ്പോൾ നിർബന്ധമാക്കിയിട്ടുണ്ട്. ഇതോടൊപ്പം നിങ്ങൾ അറിയേണ്ട മറ്റൊരു പ്രധാന വിവരമാണ് പാൻ കാർഡുമായി ബന്ധപ്പെട്ട ഈ ഒരു തെറ്റിന് നിങ്ങൾക്ക് 10,000 രൂപ പിഴ നൽകേണ്ടിവരുമെന്നത്.

Also Read: New Bank Rule: ഇത്രയുമധികം തുക ഒരുമിച്ച് പിൻവലിക്കാൻ പാൻ അല്ലെങ്കിൽ ആധാർ വേണം, ശ്രദ്ധിക്കണം

രണ്ട് പാൻകാർഡുകൾ ഉണ്ടെങ്കിൽ പ്രശ്നമാകും (There will be big problems if you have two cards)

പാൻ കാർഡിൽ നൽകിയിരിക്കുന്ന പത്തക്ക പാൻ നമ്പർ എവിടെയെങ്കിലും നിങ്ങൾ നൽകുമ്പോൾ വളരെ ശ്രദ്ധയോടെ വേണം പൂരിപ്പിക്കാൻ. ഇത് പൂരിപ്പിക്കുമ്പോൾ  എന്തെങ്കിലും തരത്തിലുള്ള അക്ഷരപ്പിശകോ നമ്പറിൽ മാറ്റമോ ഉണ്ടായാൽ നിങ്ങൾക്ക് കനത്ത പിഴ നൽകേണ്ടി വരും. ഇതോടൊപ്പം നിങ്ങളുടെ കൈവശം രണ്ട് പാൻകാർഡുകൾ ഉണ്ടെങ്കിൽ സൂക്ഷിക്കുക.. നിങ്ങൾക്ക് വൻ തുക പിഴ അടയ്ക്കേണ്ടി വന്നേക്കും.  മാത്രമല്ല നിങ്ങളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാനും ഇത് കാരണമായേക്കാം. അതുകൊണ്ടുതന്നെ നിങ്ങളുടെ കൈവശം രണ്ട് PAN കാർഡുകൾ ഉണ്ടെങ്കിൽ ഉടൻ തന്നെ നിങ്ങളുടെ രണ്ടാമത്തെ പാൻ കാർഡ് അതിന്റെതായ വകുപ്പിൽ സമർപ്പിക്കുക. ആദായനികുതി നിയമത്തിലെ 1961 സെക്ഷൻ 272 ബി പ്രകാരം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.  

Also Read: നായയെ ചുറ്റിവരിഞ്ഞ് പെരുമ്പാമ്പ്, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

രണ്ടാമത്തെ പാൻ കാർഡ് എങ്ങനെ സറണ്ടർ ചെയ്യാം (How to surrender second PAN card)

PAN സറണ്ടർ ചെയ്യുന്ന പ്രക്രിയ വളരെ എളുപ്പമാണ്. ഇതിനായി ഒരു പൊതു ഫോം ഉണ്ട്.  ഇതിനെ നിങ്ങൾക്ക് ആദായ നികുതി വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. ഇതിനായി നിങ്ങൾ വെബ്‌സൈറ്റിലെ 'Request For New PAN Card Or/ And Changes Or Correction in PAN Data' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫോം ഡൗൺലോഡ് ചെയ്യുക. എന്നിട്ട് ഫോം പൂരിപ്പിച്ച ശേഷം  ഏതെങ്കിലും NSDL ഓഫീസിൽ സമർപ്പിക്കണം. രണ്ടാമത്തെ PAN കാർഡ് സറണ്ടർ ചെയ്യുമ്പോൾ ഫോമിനൊപ്പം ആ കാർഡും നൽകണം. ഈ പ്രക്രിയ നിങ്ങൾക്ക് ഓൺലൈനായും ചെയ്യാവുന്നതാണ്.  ഒരു വ്യക്തിയുടെ പേരിൽ  ഒരേ വിലാസത്തിൽ വരുന്ന രണ്ട് വ്യത്യസ്ത പാൻ കാർഡുകൾ ഈ വിഭാഗത്തിൽ പെടുന്നതാണ്. അതുകൊണ്ടുതന്നെ നിങ്ങളുടെ കൈവശം രണ്ട് പാൻ കാർഡുകൾ ഉണ്ടെങ്കിൽ മറക്കാതെ എത്രയുവേഗം ഒരെണ്ണം സറണ്ടർ ചെയ്യുക. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News