New Zealand PM Jacinda Ardern | "ഞാനും രാജ്യത്തെ സാധാരണ അം​ഗം മാത്രം, എന്റെ വിവാഹവും മാറ്റിവയ്ക്കുന്നു", ജസീന്ത ആർഡൻ

ഈ മാസം ആദ്യം ഓക്ക്‌ലൻഡിലേക്ക്  ബന്ധുവിന്റെ വിവാഹത്തിന് പോയ ഒരു കുടുംബത്തിലെ 9 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Jan 23, 2022, 12:22 PM IST
  • ബാറുകളും റെസ്റ്റോറന്റുകളിലും, വിവാഹം പോലുള്ള പരിപാടികൾക്കും 100 പേരെയേ അനുവദിക്കൂ.
  • പൊതുഗതാഗത മാർഗം ഉപയോഗിക്കുന്നവർക്കും കടകളിൽ പോകുന്നവർക്കും മാസ്ക് നിർബന്ധമാണ്.
  • രാജ്യത്ത് 9 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നിയന്ത്രണങ്ങൾ കർശനമാക്കിയത്.
New Zealand PM Jacinda Ardern | "ഞാനും രാജ്യത്തെ സാധാരണ അം​ഗം മാത്രം, എന്റെ വിവാഹവും മാറ്റിവയ്ക്കുന്നു", ജസീന്ത ആർഡൻ

ഒമിക്രോൺ വ്യാപനത്തെ തുടർന്ന് രാജ്യത്ത് നിയന്ത്രണങ്ങൾ ശക്തമാക്കിയതോടെ തന്റെ വിവാഹം മാറ്റിവച്ചിരിക്കുകയാണ് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർ‍ഡൻ. രാജ്യത്ത് 9 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് രാജ്യത്ത് നിയന്ത്രണങ്ങൾ കർശനമാക്കിയത്. 

തന്റെ വിവാഹം റദ്ദാക്കുകയാണ്. ഈ മഹാമാരിക്കിടെ ആയിരക്കണക്കിന് ന്യൂസീലൻഡുകാർ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. അവരിൽ നിന്ന് താൻ വ്യത്യസ്തയല്ലെന്നും പറഞ്ഞു കൊണ്ടാണ് ജസീന്ത വിവാഹം മാറ്റിവച്ചത്. പങ്കാളി ക്ലാർക്ക് ഗെയ്‌ഫോർഡുമായി നിശ്ചയിച്ചിരുന്ന വിവാഹമാണ് റദ്ദാക്കിയത്.

Also Read: Covid | കോവിഡ് ബാധിതരിൽ ബ്രെയിൻ ഫോ​ഗ്; വൈറസ് സ്പൈനൽ ഫ്ലൂയിഡിനെ ബാധിക്കുന്നതിന്റെ ഫലമാകാമെന്ന് പഠനം

ഈ മാസം ആദ്യം ഓക്ക്‌ലൻഡിലേക്ക്  ബന്ധുവിന്റെ വിവാഹത്തിന് പോയ ഒരു കുടുംബത്തിലെ 9 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ബാറുകളും റെസ്റ്റോറന്റുകളിലും, വിവാഹം പോലുള്ള പരിപാടികൾക്കും 100 പേരെയേ അനുവദിക്കൂ. പൊതുഗതാഗത മാർഗം ഉപയോഗിക്കുന്നവർക്കും കടകളിൽ പോകുന്നവർക്കും മാസ്ക് നിർബന്ധമാണ്. പുതിയ നിയന്ത്രണങ്ങൾ അടുത്ത മാസം അവസാനം വരെ തുടരും.

Also Read:  Covid World Update : ഒടുവിൽ അന്റാർട്ടിക്കയിലും കോവിഡ്; 9 ജീവനക്കാരെ മാറ്റിപാർപ്പിച്ചു

ബിസിനസുകൾ തുറന്നിരിക്കാമെന്നും ആളുകൾക്ക് കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സന്ദർശിക്കാനും രാജ്യത്തുടനീളം സ്വതന്ത്രമായി സഞ്ചരിക്കാനും അനുവാദമുണ്ട്. ഡെൽറ്റ വകഭേദത്തെ നിയന്ത്രിക്കാൻ എടുത്ത പദ്ധതികൾ പോലെ തന്നെ ഒമിക്രോൺ നിയന്ത്രണത്തിനും സ്വീകരിക്കുന്നു. വ്യാപനം തടയാൻ അതിവേഗ പരിശോധന, കോൺടാക്റ്റ് ട്രെയ്സിം​ഗ്, രോ​ഗം സ്ഥിരീകരിക്കുന്നവരെ ഐസൊലേറ്റ് ചെയ്യുക എന്നിവയാണ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന് ആർഡൻ പറഞ്ഞു.

12 വയസും അതിൽ കൂടുതലുമുള്ള ന്യൂസിലൻഡുകാരിൽ ഏകദേശം 93% പൂർണ്ണമായും വാക്സിനേഷൻ എടുത്തവരാണ്, 52% പേർക്ക് ബൂസ്റ്റർ ഷോട്ട് ഉണ്ട്. 5 നും 11 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്സിനേഷൻ നൽകാൻ രാജ്യം തുടങ്ങിയിരിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News