SBI Important Alert: ഇന്‍റർനെറ്റ് ബാങ്കിംഗ് യോനോ, യോനോ ലൈറ്റ്, യുപിഐ സേവനങ്ങൾ മുടങ്ങും

SBI ഉപയോക്താക്കള്‍ ശ്രദ്ധിക്കുക. ജനുവരി 22 ന് ആറര മണിക്കൂർ സേവനങ്ങള്‍ക്ക് മുടക്കം.

Written by - Zee Malayalam News Desk | Last Updated : Jan 21, 2022, 11:15 PM IST
  • ടെക്നിക്കല്‍ നവീകരണം നടക്കുന്നതിനാല്‍ SBI ഉപഭോക്താക്കൾക്ക് ജനുവരി 22 ശനിയാഴ്ച പുലര്‍ച്ചെ 2:00 മുതല്‍ രാവിലെ 8.30 വരെയാണ് സേവനങ്ങള്‍ക്ക് മുടക്കം സംഭവിക്കുക
SBI Important Alert: ഇന്‍റർനെറ്റ് ബാങ്കിംഗ്  യോനോ, യോനോ ലൈറ്റ്, യുപിഐ സേവനങ്ങൾ മുടങ്ങും

SBI Important Alert: SBI ഉപയോക്താക്കള്‍ ശ്രദ്ധിക്കുക. ജനുവരി 22 ന് ആറര മണിക്കൂർ സേവനങ്ങള്‍ക്ക് മുടക്കം.

ടെക്നിക്കല്‍  നവീകരണം  നടക്കുന്നതിനാല്‍ SBI ഉപഭോക്താക്കൾക്ക് ജനുവരി 22 ശനിയാഴ്ച പുലര്‍ച്ചെ 2:00 മുതല്‍  രാവിലെ   8.30 വരെയാണ് സേവനങ്ങള്‍ക്ക് മുടക്കം സംഭവിക്കുക. ഈ സമയത്ത് ഇന്‍റർനെറ്റ് ബാങ്കിംഗ്  യോനോ, യോനോ ലൈറ്റ്, യുപിഐ സേവനങ്ങൾ ഉപയോഗിക്കാൻ കഴിയില്ല.

“മികച്ച ബാങ്കിംഗ് സേവനങ്ങള്‍ ഉപഭോക്താക്കൾക്ക് നൽകാൻ ബാങ്ക് ആഗ്രഹിക്കുന്നു. അതിനാല്‍  ബഹുമാന്യരായ ഉപഭോക്താക്കളോട് ഞങ്ങളോട് സഹകരിക്കാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു,” എസ്ബിഐ  ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പറഞ്ഞു.

SBI ഉപഭോക്താക്കൾക്ക് ഇന്‍റർനെറ്റ് ബാങ്കിംഗ്, യോനോ, യോനോ ലൈറ്റ്, യുപിഐ തുടങ്ങിയ സേവനങ്ങൾ ജനുവരി 22-ന്  പുലര്‍ച്ചെ 02:00 മണിക്കൂറിനും 8:30 നും ഇടയില്‍  ഉപയോഗിക്കാനാകില്ല, ട്വീറ്റിൽ പറയുന്നു. 

സാങ്കേതിക നവീകരണം നടക്കുന്നതിനാലാണ് രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്ക് തങ്ങളുടെ ഉപയോക്താക്കള്‍ക്ക്  മുന്നറിയിപ്പുമായി രംഗത്ത്‌ എത്തിയിരിയ്ക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News