ന്യൂഡൽഹി: Weather Update 20 December: രാജ്യതലസ്ഥാനത്ത് ഈ സീസണിലെ ഏറ്റവും തണുപ്പുള്ള ദിവസമായിരുന്നു (Cold Day) ഞായറാഴ്ച. IMD യുടെ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് ഡൽഹിയിലെ പരമാവധി താപനില സാധാരണയേക്കാൾ 3 ഡിഗ്രി കുറവായിരുന്നു എന്നാണ്.
എങ്കിലും ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 4.6 ഡിഗ്രിയാണ്. അതായത് ഡൽഹി (Delhi) ഉൾപ്പെടെയുള്ള ഉത്തരേന്ത്യയിൽ ശീത തരംഗത്തിന്റെ (Cold Wave) വ്യാപനം തുടരുകയാണ്.
Also Read: Jammu Kashmir | മഞ്ഞുപുതച്ച് ഭൂമിയിലെ സ്വർഗം; വെളുത്ത ക്രിസ്മസിനൊരുങ്ങി കശ്മീർ
ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (IMD)ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് ഡൽഹിയിലെ ആപേക്ഷിക ആർദ്രത 39 മുതൽ 85 വരെയാണ്. അതേസമയം ഔദ്യോഗിക പ്രവചനമനുസരിച്ച് ഇന്ന് ആകാശം തെളിഞ്ഞതായിരിക്കും. ഒപ്പം ഡൽഹിയിലെ ചില സ്ഥലങ്ങളിൽ തണുപ്പ് (Delhi Cold Wave) അനുഭവപ്പെടാം.
കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് തിങ്കളാഴ്ച ഡൽഹിയിലെ ഏറ്റവും കുറഞ്ഞതും കൂടിയതുമായ താപനില 4 മുതൽ 19 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കുമെന്നാണ്. ഇതിനിടയിൽ ശനിയാഴ്ച ഡൽഹിയിൽ ഈ സീസണിലെ ആദ്യത്തെ 'തണുത്ത ദിനം' ആയിരുന്നുവെന്നും വടക്കുപടിഞ്ഞാറൻ കാറ്റ് കാരണം നഗരത്തിൽ കുറഞ്ഞത് 6 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയതായും IMD അറിയിച്ചു. കൂടിയ താപനില 17.8 ഡിഗ്രി സെൽഷ്യസായിരുന്നു. ഇത് സാധാരണയിൽ നിന്നും 5 ഡിഗ്രി കുറവാണ്.
ഉത്തരേന്ത്യയിൽ ഭൂരിഭാഗവും ഇപ്പോൾ തണുത്ത വിറയ്ക്കുകയാണ്. ഡൽഹിയിലെ ശൈത്യകാലം (Delhi Winters) പൊതുവെ ലോകപ്രസിദ്ധമാണ്. IMD യുടെ കണക്കനുസരിച്ച് ഹരിയാന (Haryana), പഞ്ചാബ് (Punjab), രാജസ്ഥാൻ (Rajasthan), ഹിമാചൽ പ്രദേശ് എന്നിവയുടെ എല്ലാ ഭാഗങ്ങളും അതി കഠിനമായ തണുപ്പിന്റെ (Severe Cold Wave) പിടിയിലാണ്. ദാൽ തടാകം തണുത്തുറഞ്ഞു.
IMD റിപ്പോർട്ട് അനുസരിച്ച് ഏറ്റവും കുറഞ്ഞ താപനില 10 °C-നേക്കാൾ കുറവോ തുല്യമോ ആയിരിക്കുകയും പരമാവധി താപനില സാധാരണയിൽ നിന്ന് 4.5 °C എങ്കിലും താഴെ രേഖപ്പെടുത്തുകയും ചെയ്യുമ്പോൾ അതിനെ 'ചിൽ ഡേ' ('chill day) എന്ന് വിളിക്കുന്നു.
Also Read: സിനിമയെ വെല്ലുന്ന പ്രണയാർദ്രമായ വെഡ്ഡിംഗ് ഫോട്ടോഷൂട്ട്, ചിത്രങ്ങൾ വൈറൽ
ഡൽഹി, യുപി, മധ്യപ്രദേശ്, ജമ്മു കശ്മീർ, ലഡാക്ക്, ഉത്തരാഖണ്ഡ്, ഹിമാചൽ എന്നീ സംസ്ഥാനങ്ങളുടെ പല ഭാഗങ്ങളും തണുപ്പിന്റെ പിടിയിലാണെന്ന് (Cold Wave) കാലാവസ്ഥാ നിരീക്ഷകർ സ്ഥിരീകരിച്ചു.
മലനിരകളിൽ മഞ്ഞുവീഴ്ച കാരണം സമതലങ്ങളിൽ തണുപ്പ് വർധിച്ചിട്ടുണ്ട്. അതേസമയം അടുത്ത 48 മുതൽ 72 മണിക്കൂറിനുള്ളിൽ കടുത്ത ശീത തരംഗത്തിന് സാധ്യതയെന്നാണ് ഐഎംഡി പ്രവചിക്കുന്നത്. വെള്ളിയാഴ്ച, രാജസ്ഥാനിലെ ചുരുവിൽ ഏറ്റവും കുറഞ്ഞ താപനില -2.6 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്.
Also Read: Horoscope December 20, 2021: മകരം രാശിക്കാർക്ക് കഠിന സമയം, മറക്കാതെ പോലും ഇന്ന് ഇത് ചെയ്യരുത്
അതുകൊണ്ടുതന്നെ വടക്ക്-പടിഞ്ഞാറൻ ഇന്ത്യയിൽ അടുത്ത മൂന്ന് ദിവസത്തേക്ക് തണുപ്പ് കടുക്കുമെന്ന് ഐഎംഡി പ്രവചിച്ചിട്ടുണ്ട്. ഈ സമയത്ത് തണുത്ത കാറ്റ് മണിക്കൂറിൽ 15 കിലോമീറ്റർ വേഗതയിൽ വീശും. അതായത് ഇനിയുള്ള ദിവസങ്ങളിൽ അതീവ ജാഗ്രത പാലിക്കണമെന്നർത്ഥം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...