ചെന്നൈ : വിവിധ ജില്ലകളിൽ മഴ തുടരുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിൽ പച്ചക്കറി വില കുത്തനെ ഉയർന്നു. മഴയെ തുടർന്ന് പച്ചക്കറി കൃഷിയെ ബാധിച്ചതിനെ തുടർന്നാണ് തമിഴ്നാട്ടിലെ കായ്കറി ഉത്പനങ്ങൾക്ക് ദിവസങ്ങൾക്കുള്ളിൽ പൊള്ളുന്ന വില രേഖപ്പെടുത്തിയത്. വരും ദിവസങ്ങളും തമിഴ്നാട്ടിലെ പച്ചക്കറ വില വീണ്ടും ഉയരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പക്കുന്നത്. പച്ചക്കറിക്കായി തമിഴ്നാടിനെ ആശ്രയിക്കുന്ന കേരളത്തിലും വില വർധനവ് ബാധിച്ചേക്കും. അടുത്തിടെ അരിക്കും മറ്റും സംസ്ഥാനത്ത് വില വർധിച്ചതിന് പിന്നാലെയാണ് ഇരുട്ടടി പോലെ തമിഴ്നാട്ടിലെ പച്ചക്കറി വില വർധനയും.
തക്കാളിക്കും കൊച്ചുള്ളിക്കുമാണ് (ചെറിയ ഉള്ളി) കൂട്ടത്തിൽ കുത്തനെ വില വർധനവുണ്ടായിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയിൽ തമിഴ്നാട്ടിൽ 15 കിലോ വരുന്ന ഒരു കുട്ട തക്കാളിക്ക് 100 രൂപയാണ് വിലയായിരുന്നെങ്കിൽ ഇന്ന് അത് 250 രൂപയായി ഉയർന്നിരിക്കുകയാണ്. കൊച്ചുള്ളിയുടെ വില 90ൽ നിന്ന് 110 രൂപയിലേക്ക് ഉയരുകയും ചെയ്തു. മാർക്കറ്റിൽ ഈ വിഭവങ്ങളുടെ ലഭ്യത കുറഞ്ഞതോടെ വീണ്ടും വില ഉയരാനാണ് സാധ്യത.
ALSO READ : Milma Price Hike : പാൽ വില കൂത്തനെ കൂട്ടാൻ മിൽമ; ഒമ്പത് രൂപയോളം കൂട്ടണമെന്നാണ് ആവശ്യം
തമിഴ്നാട്ടിലെ മിക്ക വ്യാപാര കേന്ദ്രങ്ങളിലും പച്ചക്കറിയുടെ വില 20 മുതൽ 30 ശതമാനം വരെയാണ് ഉയർന്നിരിക്കുന്നത്. മഴയെ തുടർന്ന് തമിഴ്നാട്ടിൽ പച്ചക്കറിയും അതിന്റെ കൃഷിക്കും വലിയതോതിൽ നാശനഷ്ടം രേഖപ്പെടുത്തിയിരുന്നു. ആവശ്യകതയ്ക്ക് അനുസരിച്ചുള്ള പച്ചക്കറിയുടെ വിളവെടുപ്പ് സംസ്ഥാനത്ത് മഴയെ തുടർന്ന് ഉണ്ടാകത്തതിനാലാണ് വില വർധനവിന്റെ പ്രധാന കാരണം.
കൂടാതെ മഴയെ തുടർന്ന് പച്ചക്കറികൾ മാർക്കറ്റിലേക്കെത്തിക്കാനും സാധിക്കാതെ വരികയാണ്. പച്ചക്കറികളുമായി വാഹനങ്ങൾക്ക് അതാത് വ്യാപാരകേന്ദ്രങ്ങൾക്ക് എത്തിച്ചേരാൻ സാധിക്കാത്ത സ്ഥിതിയാണ്. ഇതും പച്ചക്കറിയുടെ ലഭ്യത കുറയാൻ ഇടയാക്കുന്നുയെന്ന് വ്യാപാരികൾ പറയുന്നു. ഒരാഴ്ച മുകളിലായി തമിഴ്നാട്ടിലെ വിവിധ ഇടങ്ങളിൽ മഴ തുടരുകയാണ്. ശ്രീലങ്കൻ തീരത്ത് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതാണ് മഴയ്ക്ക് കാരണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...