Today's Gold Rate: മാസത്തെ ഏറ്റവും ഉയർന്ന വിലയിൽ തന്നെ! സ്വർണവിലയിൽ മാറ്റമില്ല

സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്. 53,360 രൂപയാണ് ഒരു പവൻ സ്വർണത്തിന് വിപണിവില.  

Written by - Zee Malayalam News Desk | Last Updated : Aug 19, 2024, 11:54 AM IST
  • ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 6,670 രൂപയാണ് വിപണി വില.
  • കഴിഞ്ഞ മാസം 17 ന് സ്വര്‍ണവില 55,000 ത്തിൽ തൊട്ടിരുന്നുവെങ്കിലും കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ ഇടിവ് ഉണ്ടായി.
Today's Gold Rate: മാസത്തെ ഏറ്റവും ഉയർന്ന വിലയിൽ തന്നെ! സ്വർണവിലയിൽ മാറ്റമില്ല

കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല. ഓ​ഗസ്റ്റ് 17ന് വലിയ വർധനവാണ് സ്വർണവിലയിലുണ്ടായത്. ഒരു പവന് ഒറ്റയടിക്ക് 840 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണിവില 53,360 രൂപയായി ഉയർന്നു. ഇന്നലെയും സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.

ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 6,670 രൂപയാണ് വിപണി വില. കഴിഞ്ഞ മാസം 17 ന് സ്വര്‍ണവില 55,000 ത്തിൽ തൊട്ടിരുന്നുവെങ്കിലും കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ ഇടിവ് ഉണ്ടായി. ഇതിനിടയിൽ ഓ​ഗസ്റ്റ് 7ന് 50,800 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തിലേക്ക് എത്തിയിരുന്നു. പിന്നീട് വീണ്ടും കൂടിയും കുറഞ്ഞുമിരുന്ന സ്വർണവിലയിൽ ഇപ്പോൾ വലിയ വർധനവാണുണ്ടായത്. ബജറ്റിന് ശേഷം ആദ്യമായി സ്വർണ വില 52000 കടക്കുന്നത് ഓ​ഗസ്റ്റ് 13നാണ്. 

Also Read: Crime News: പോക്സോ കേസ് പ്രതി കോടതിയിൽ നിന്നും രക്ഷപ്പെട്ടു; ബെം​ഗളൂരുവിൽ നിന്നും പിടികൂടി പോലീസ്

 

വെള്ളിവിലയിലും ഇന്ന് മാറ്റമില്ല. ഇന്നത്തെ വെള്ളി വില ഗ്രാമിന് 91 രൂപയും കിലോഗ്രാമിന് 91,000 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ വിലയില്‍ വരുന്ന വ്യത്യാസങ്ങളും വെള്ളി വിലയെ സ്വാധീനിക്കുന്നുണ്ട്.

ഓ​ഗസ്റ്റിലെ സ്വർണവില

ഓഗസ്റ്റ് 1 - ഒരു പവന് 400 രൂപ ഉയർന്നു. വിപണി വില 51,600 രൂപ
ഓഗസ്റ്റ് 2 - ഒരു പവന് 240 രൂപ ഉയർന്നു. വിപണി വില 51,840 രൂപ
ഓഗസ്റ്റ് 3 - ഒരു പവന് 80 രൂപ കുറഞ്ഞു. വിപണി വില 51,760 രൂപ
ഓഗസ്റ്റ് 4 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 51,760 രൂപ
ഓഗസ്റ്റ് 5 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 51,760 രൂപ 
ഓഗസ്റ്റ് 6 - ഒരു പവന് 640 രൂപ കുറഞ്ഞു. വിപണി വില 51,120 രൂപ
ഓഗസ്റ്റ് 7 - ഒരു പവന് 320 രൂപ കുറഞ്ഞു. വിപണി വില 50,800 രൂപ  
ഓഗസ്റ്റ് 8 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 50,800 രൂപ  
ഓഗസ്റ്റ് 9 - ഒരു പവന് 600 രൂപ ഉയർന്നു. വിപണി വില 51,400 രൂപ  
ഓഗസ്റ്റ് 10 - ഒരു പവന് 160 രൂപ ഉയർന്നു. വിപണി വില 51,560 രൂപ  
ഓഗസ്റ്റ് 11 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 51,560 രൂപ
ഓഗസ്റ്റ് 12 - ഒരു പവന് 200 രൂപ ഉയർന്നു. വിപണി വില 51,760 രൂപ
ഓ​ഗസ്റ്റ് 13 - ഒരു പവന് 760 രൂപ ഉയർന്ന് 52,520 രൂപയായി 
ഓ​ഗസ്റ്റ് 14 - ഒരു പവന് 80 രൂപ കുറഞ്ഞ്
ഓ​ഗസ്റ്റ് 15 - സ്വർണവിലയിൽ മാറ്റമില്ല
ഓ​ഗസ്റ്റ് 16 - ഒരു പവന് 80 രൂപ കൂടി വീണ്ടും 52,520 രൂപയായി 
ഓ​ഗസ്റ്റ് 17 - ഒരു പവന് 840 രൂപ കൂടി 53,360 രൂപയായി 
ഓ​ഗസ്റ്റ് 18 - സ്വർണവിലയിൽ മാറ്റമില്ല
ഓ​ഗസ്റ്റ് 19 - സ്വർണവിലയിൽ മാറ്റമില്ല

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News