കൊല്ലം: കോടതിയിൽ നിന്നും രക്ഷപെട്ട പോക്സോ കേസ് പ്രതിയെ ബാംഗ്ലൂരിൽ നിന്നും അറസ്റ്റ് ചെയ്തു. കൊല്ലം അഡീഷണൽ സെഷൻസ്
കോടതി രണ്ടിൽ വച്ച് ജഡ്‌ജി മൊഴിയെടുക്കുന്നതിനിടെയാണ് രക്ഷപ്പെട്ടത്. പരവൂർ കൂനയിൽ തോട്ടുംകര തൊടിയിൽ വീട്ടിൽ അഭിജിത്തിനിയാണ് പോലീസ് ബെംഗളൂരുവിൽ നിന്നും പിടികൂടിയത്. കോടതിയുടെ മതിൽ ചാടിയ പ്രതി ആസൂത്രണ സമിതി ഓഫീസിനുള്ളിൽ കൂടി കൊട്ടാരക്കുളം ഗണപതി ക്ഷേത്രം, ടി.ഡി റോഡുവഴിയാണ് രക്ഷപ്പെട്ടത്. കൊല്ലത്ത് നിന്നും റെയിൽവേ പാളത്തിലൂടെ പരവൂരിൽ എത്തിയ പ്രതി വീട്ടിൽ എത്തി ബാഗുമായി ട്രെയിനിൽ പരവൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രയിൻ കയറി രക്ഷപെടുകയായിരുന്നു.
തുടർന്ന് പോലീസ് പ്രതിയുടെ അമ്മയുടെ മൊബൈൽ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പ്രതി വിവിധ സ്ഥലങ്ങളിൽ നിന്നും ഫോൺ ചെയ്തതായി കണ്ടെത്തി. തുടർന്ന് ബാംഗ്ലൂരിൽ വച്ച് റെയിൽവേ പോലീസ് പ്രതിയെ പിടികൂടി ശ്രീരാമപുരം പോലീസിന് കൈമാറി. കൊല്ലത്ത് നിന്നുള്ള സ്പെഷ്യൽ സ്ക്വാഡ് എത്തി ഇയാളെ തിരികെ കൊണ്ടുവന്നു.
Also Read: Death: 5 ദിവസമായി സ്കൂളിൽ പോകുന്നില്ല; വിതുരയിൽ 10-ാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് അശ്ലീലം പറഞ്ഞ ഇയാളെ കഴിഞ്ഞ മാസം 2നാണ് പരവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ജുഡീഷ്യൽ കസ്റ്റഡിയിൽ ജില്ലാ ജയിലിൽ കഴിഞ്ഞ പ്രതിയെ മറ്റൊരു പോക്സോ കേസിൽ അറസ്റ്റ് ചെയ്യാനാണ് കഴിഞ്ഞ മാസം 16ന് കോടതിയിൽ ഹാജരാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.