Important Update Indian Railways: ഒക്ടോബര്‍ 1 മുതല്‍ ട്രെയിന്‍ സമയം മാറുന്നു, ടൈം ടേബിൾ ഉടനെത്തും

Important Update Indian Railways:  പുതിയ റെയില്‍വേ ടൈം ടേബിൾ പൂർണ്ണമായും തയ്യാറാണ്. 2023 സെപ്‌റ്റംബർ 30-ന് ട്രെയിൻ സർവീസുകൾക്കായുള്ള പുതിയ ടൈംടേബിൾ റെയിൽവേ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുമെന്നാണ് സൂചനകള്‍. 

Written by - Zee Malayalam News Desk | Last Updated : Sep 28, 2023, 07:17 PM IST
  • ഇന്ത്യൻ റെയിൽവേ പുതിയ ടൈം ടേബിൾ പുറത്തിറക്കാൻ ഒരുങ്ങുന്നു. ഇന്ത്യന്‍ റെയില്‍വേ പുറത്തുവിട്ട അറിയിപ്പ് അനുസരിച്ച് ഒക്ടോബർ 1 മുതൽ രാജ്യത്തെ നിരവധി ട്രെയിനുകളുടെ സമയം മാറുന്നു.
Important Update Indian Railways: ഒക്ടോബര്‍ 1 മുതല്‍ ട്രെയിന്‍ സമയം മാറുന്നു, ടൈം ടേബിൾ ഉടനെത്തും

Important Update Indian Railways: നിങ്ങള്‍ ട്രെയിന്‍ യാത്ര നടത്തുന്നവരാണ് എങ്കില്‍ ഈ  വാര്‍ത്ത‍ ശ്രദ്ധിക്കാതെ പോകരുത്. ഈ വാര്‍ത്ത നിങ്ങള്‍ക്ക് ഏറെ ഉപയോഗപ്രദമാണ്. 

ഇന്ത്യന്‍ റെയില്‍വേ പുറത്തുവിട്ട അറിയിപ്പ് അനുസരിച്ച് ഒക്ടോബർ 1 മുതൽ രാജ്യത്തെ നിരവധി ട്രെയിനുകളുടെ സമയം മാറുകയാണ്. അതായത്, ഇന്ത്യൻ റെയിൽവേ പുതിയ ടൈം ടേബിൾ പുറത്തിറക്കാൻ ഒരുങ്ങുന്നു. റിപ്പോര്‍ട്ട് അനുസരിച്ച് 100 ​​ലധികം ട്രെയിനുകളുടെ സമയം മാറ്റാൻ റെയിൽവേ തീരുമാനിച്ചിരിയ്ക്കുകയാണ്. ഒക്‌ടോബർ 1 മുതൽ വടക്കൻ, വടക്കു കിഴക്കൻ റെയിൽവേയുടെ ചില ട്രെയിനുകളുടെ സമയത്തിൽ റെയിൽവേ മാറ്റം വരുത്തും.

Also Read:  Young India OR Old India? ഇന്ത്യയില്‍ യുവാക്കളുടെ എണ്ണം കുറയുന്നു!! ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് 
 
പുതിയ റെയില്‍വേ ടൈം ടേബിൾ പൂർണ്ണമായും തയ്യാറാണ്. 2023 സെപ്‌റ്റംബർ 30-ന് ട്രെയിൻ സർവീസുകൾക്കായുള്ള പുതിയ ടൈംടേബിൾ റെയിൽവേ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുമെന്നാണ് സൂചനകള്‍. 

Also Read: Ujjain Rape: ഉജ്ജയിനിൽ 12 വയസുകാരി ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തില്‍ ഒരു ഓട്ടോ ഡ്രൈവറടക്കം 5 പേര്‍ കസ്റ്റഡിയിൽ 
 

5 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ വ്യത്യാസം

പുതിയ ടൈം ടേബിള്‍ അനുസരിച്ച് ട്രെയിന്‍ സമയത്തില്‍ 5 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ മാറ്റമുണ്ടാകും. 182 ട്രെയിനുകളുടെ വരവ്, പുറപ്പെടൽ സമയങ്ങളിൽ റെയിൽവേ മാറ്റം വരുത്തും. ഇതിന് ശേഷം ഒക്‌ടോബർ 1 മുതൽ ട്രെയിനുകളുടെ പ്രവർത്തന സമയത്തിൽ മാറ്റമുണ്ടാകും. ട്രെയിൻ സർവീസുകളുടെ പുതിയ ടൈം ടേബിൾ സെപ്റ്റംബർ 30ന് പുറത്തിറക്കും, റെയില്‍വേ പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു. 

റിപ്പോര്‍ട്ട് അനുസരിച്ച് ലഖ്‌നൗവിനും ആനന്ദ് വിഹാറിനും ഇടയിലുള്ള പുതിയ ട്രെയിനിന്‍റെ ടൈം ടേബിൾ തയ്യാറായി.
 മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, നിർദ്ദിഷ്ട ടൈംടേബിളിൽ ചില ട്രെയിനുകളുടെ വേഗതയും വർദ്ധിപ്പിച്ചിട്ടുണ്ട്. ചില ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ ചേർക്കാനും നിർദേശമുണ്ട്. ഭാവ്‌നഗറിൽ നിന്ന് ഹരിദ്വാറിലേക്ക് റെയിൽവേ ബോർഡ് പുതിയ ട്രെയിൻ അവതരിപ്പിക്കും. പല ട്രെയിനുകളും മുമ്പത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുമെന്നാണ് റിപ്പോര്‍ട്ട്. 
  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News