Union Budget 2023: യുവാക്കളുടെയും സ്ത്രീകളുടെയും ക്ഷേമത്തിന് ഊന്നൽ; അമൃത കാലത്തെ ആദ്യ ബജറ്റെന്ന് ധനമന്ത്രി

2014ൽ പ്രധാനമന്ത്രി മോദി അധികാരത്തിലേറുമ്പോൾ സാമ്പത്തിക രം​ഗത്ത് ഇന്ത്യ പത്താം സ്ഥാനത്തായിരുന്നു. ഇന്ന് അഞ്ചാം സ്ഥാനത്താണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Written by - Zee Malayalam News Desk | Last Updated : Feb 1, 2023, 11:44 AM IST
  • തിളക്കമുള്ള ഭാവിയിലേക്കാണ് രാജ്യം മുന്നേറുന്നത്.
  • ലോകം ഇന്ത്യയെ തിളങ്ങുന്ന നക്ഷത്രമായി കാണുന്നുവെന്ന് ധനമന്ത്രി പറഞ്ഞു.
  • ആ​ഗോള പ്രതിസന്ധിക്കിടയിലും തലയുയർത്തനാകുന്ന നേട്ടമാണ് രാജ്യം കൈവരിച്ചിട്ടുള്ളത്.
Union Budget 2023: യുവാക്കളുടെയും സ്ത്രീകളുടെയും ക്ഷേമത്തിന് ഊന്നൽ; അമൃത കാലത്തെ ആദ്യ ബജറ്റെന്ന് ധനമന്ത്രി

ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിന്റെ അവസാനത്തെ സമ്പൂർണ ബജറ്റ് അവതരണം തുടങ്ങി. അമൃത കാലത്തെ ആദ്യത്തെ ബജറ്റ് എന്നാണ് ധനമന്ത്രി നിർമല സീതാരാമൻ 2023ലെ ബജറ്റിനെ വിശേഷിപ്പിച്ചിരിക്കുന്നത്. തിളക്കമുള്ള ഭാവിയിലേക്കാണ് രാജ്യം മുന്നേറുന്നത്. ലോകം ഇന്ത്യയെ തിളങ്ങുന്ന നക്ഷത്രമായി കാണുന്നുവെന്ന് ധനമന്ത്രി പറഞ്ഞു. ആ​ഗോള പ്രതിസന്ധിക്കിടയിലും തലയുയർത്തനാകുന്ന നേട്ടമാണ് രാജ്യം കൈവരിച്ചിട്ടുള്ളത്. 2014ൽ പ്രധാനമന്ത്രി മോദി അധികാരത്തിലേറുമ്പോൾ സാമ്പത്തിക രം​ഗത്ത് ഇന്ത്യ പത്താം സ്ഥാനത്തായിരുന്നു. ഇന്ന് അഞ്ചാം സ്ഥാനത്താണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വളർച്ചാനിരക്ക് 7 ശതമാനം എത്തും. വളർച്ചയുടെ ഫലം എല്ലാ വിഭാ​ഗങ്ങളിലും എത്തും. വികസനം, യുവശക്തി, കർഷക ക്ഷേമം, പിന്നാക്ക ക്ഷേമം, ഹരിത ഊർജം തുടങ്ങി 7 കാര്യങ്ങൾക്കാണ് ബജറ്റിൽ മുൻ​ഗണന നൽകിയിരിക്കുന്നത്. യുവാക്കളുടെയും സ്ത്രീകളുടെയും ക്ഷേമത്തിന് ഊന്നൽ നൽകി കൊണ്ടുള്ള ബജറ്റാണിത്. യുവാക്കൾക്കായി വലിയ അവസരം തുറന്നിട്ടിരിക്കുകയാണെന്ന് നിർമല സീതാരാമൻ പറഞ്ഞു. 9 വർഷത്തിനിടെ ആളോഹരി വരുമാനം ഇരട്ടിയായി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News