​Google Pay: ഗൂ​ഗിൾ പേയിലൂടെ എളുപ്പത്തിൽ ക്രെഡിറ്റ് കാർഡ് ബിൽ ​അടയ്ക്കാം; എങ്ങനെയെന്നോ?

ഇന്ന് എന്ത് ബിൽ അടയ്ക്കാനും ആളുകൾ ഉപയോഗിക്കുന്നത് യുപിഐ ആപ്പുകളാണ്. കയ്യിൽ പണം കൊണ്ട് നടക്കാതെ ബാങ്കുകളിൽ പോകാതെയും എല്ലാം ഈ പേയ്മെൻറ് ആപ്പുകളിലൂടെ സാധിക്കും. 

Written by - Zee Malayalam News Desk | Last Updated : Oct 15, 2022, 03:15 PM IST
  • കടകളിലെ പേയ്മെന്റ് മാത്രമല്ല ഫോൺ റീചാർജ് ചെയ്യാനും ഇലക്ട്രിസിറ്റി ബിൽ ഉൾപ്പെടെയുള്ളവ അടയ്ക്കാനുമൊക്കെ ഇപ്പോൾ ആളുകൾ ഉപയോ​ഗിക്കുന്നത് ഈ ആപ്പുകളാണ്.
  • നിലവിലെ മികച്ച ഓൺലൈൻ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ് ​ഗൂ​ഗിൾ പേ.
  • നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഗൂഗിൾ പേയുമായി ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ അതിലൂടെ നിങ്ങൾക്ക് ക്രെഡിറ്റ് കാർഡ് ബില്ലും അടയ്ക്കാൻ സാധിക്കും.
​Google Pay: ഗൂ​ഗിൾ പേയിലൂടെ എളുപ്പത്തിൽ ക്രെഡിറ്റ് കാർഡ് ബിൽ ​അടയ്ക്കാം; എങ്ങനെയെന്നോ?

യുപിഐ പേയ്‌മെന്റ് സംവിധാനം നിലവിൽ വന്നതോടെ ആളുകൾ ബാങ്കിലേക്ക് പോകുന്നത് വളരെ കുറഞ്ഞിരിക്കുകയാണ്. എല്ലാ നടപടിക്രമങ്ങളും ഓൺലൈനിൽ ചെയ്യുന്ന തരത്തിൽ സാങ്കേതികവിദ്യ വികസിച്ച് കഴിഞ്ഞു. ഗൂഗിൾ പേ, ഫോൺ പേ, പേടിഎം തുടങ്ങിയ യുപിഐ ആപ്പുകളുടെ വരവോടെ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. പച്ചക്കറി കട തുടങ്ങി ഏതൊരു കടയിൽ ചെന്നാലും ​യുപിഐ ആപ്പുകൾ വഴി പേയ്മെന്റ് നടത്താൻ സാധിക്കും. പണം കയ്യിൽ കൊണ്ട് നടക്കേണ്ടതില്ല ആർക്കും. 

കടകളിലെ പേയ്മെന്റ് മാത്രമല്ല ഫോൺ റീചാർജ് ചെയ്യാനും ഇലക്ട്രിസിറ്റി ബിൽ ഉൾപ്പെടെയുള്ളവ അടയ്ക്കാനുമൊക്കെ ഇപ്പോൾ ആളുകൾ ഉപയോ​ഗിക്കുന്നത് ആ ആപ്പുകളാണ്. നിലവിലെ മികച്ച ഓൺലൈൻ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ് ​ഗൂ​ഗിൾ പേ. നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഗൂഗിൾ പേയുമായി ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ അതിലൂടെ നിങ്ങൾക്ക് ക്രെഡിറ്റ് കാർഡ് ബില്ലും അടയ്ക്കാൻ സാധിക്കും എന്നതിനെ കുറിച്ച് നിങ്ങൾക്ക് അറിയാമോ? ഇത് എങ്ങനെ ചെയ്യണമെന്നതിനെക്കുറിച്ച് അറിയണമെങ്കിൽ തുടർന്ന് വായിക്കുക. 

Google Pay വഴി ക്രെഡിറ്റ് കാർഡ് ബിൽ എങ്ങനെ അടയ്ക്കാമെന്ന് നോക്കാം...

* നിങ്ങളുടെ ബാങ്കിന്റെ ഔദ്യോഗിക കസ്റ്റമർ പോർട്ടൽ സന്ദർശിച്ച് ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

* 'ബിൽ പേ' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

* പേയ്‌മെന്റ് ഓപ്ഷനുകളുടെ ലിസ്റ്റിൽ Google UPI (​ഗൂ​ഗിൾ യുപിഐ) തിരഞ്ഞെടുക്കുക.

* തുടർന്ന് ജി-പേയുടെ പേജ് പ്രദർശിപ്പിക്കും.

* ട്രാൻസാക്ഷൻ പിൻ തുടങ്ങിയ വിശദാംശങ്ങൾ നൽകണം. തുടർന്ന് നിങ്ങളുടെ ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുക്കുക.

* 'Confirm' എന്നതിൽ ടാപ്പ് ചെയ്യുക.

Also Read: Dubai: പറക്കും ബൈക്ക്... മണിക്കൂറിൽ വേഗം 100 കിലോമീറ്റർ; റ്റുറിസ്മോ ഹോവർ ബൈക്കുകൾ യുഎഇയിലേക്ക്

 

ഇനി കസ്റ്റമർ പോർട്ടലിൽ പോകാതെ നേരിട്ട് ​ഗൂ​ഗിൾ പേയിൽ നിന്ന് ബിൽ അടയ്ക്കുന്നതെങ്ങനെയെന്ന് നോക്കാം...

* ആദ്യം നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ഏത് ബാങ്കിന്റെയാണോ അത് Google Pay-യുമായി ലിങ്ക് ചെയ്യുക

* പേയ്‌മെന്റ് വിഭാഗത്തിലേക്ക് പോകുക. ക്രെഡിറ്റ് കാർഡ് ബിൽ പേയ്മെന്റ് ഓപ്ഷൻ ഉണ്ടാകും

* നിങ്ങളുടെ കാർഡ് നമ്പർ നൽകുക.

* ചില സന്ദർഭങ്ങളിൽ, നിങ്ങളുടെ ക്രെഡിറ്റ് കാർഡിന്റെ അവസാന 4 അക്കങ്ങൾ പോലെയുള്ള പരിമിതമായ വിവരങ്ങൾ മാത്രമേ നൽകാവൂ.

* നിങ്ങളുടെ നൽകിയിരിക്കുന്ന വിവരങ്ങൾ എല്ലാം ശരിയാണോ എന്ന് നോക്കി സ്ഥിരീകരിക്കുക.

* ഇപ്പോൾ നിങ്ങളുടെ ക്രെഡിറ്റ് കാർഡ് Google Pay-യുമായി ലിങ്ക് ചെയ്‌തിരിക്കുന്നു. 

* ശേഷം, നിങ്ങൾക്ക് നിങ്ങളുടെ യുപിഐ പാസ്‌വേഡ് നൽകി ക്രെഡിറ്റ് കാർഡ് ബിൽ അടയ്ക്കാം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News