Whatsapp Business: ആൻഡ്രോയിഡിൽ പുത്തൻ ഫീച്ചർ പരീക്ഷിച്ച് വാട്സ്ആപ്പ് ബിസിനസ്; വിശദ വിവരങ്ങൾ ഇതാ

Whatsapp business new features: ഉപയോക്താക്കൾക്ക് വേണ്ടി ക്വിക്ക് ആക്ഷൻ ബാറാണ് വാട്സ്ആപ്പ് ടെസ്റ്റ് ചെയ്യുന്നത്. 

Written by - Zee Malayalam News Desk | Last Updated : Oct 23, 2023, 01:46 PM IST
  • മൈക്രോഫോൺ ബട്ടണിന് മുകളിൽ ഒരു പുതിയ ഐക്കൺ പ്രത്യക്ഷപ്പെട്ടു.
  • ചില ബീറ്റ ടെസ്റ്റർമാർക്ക് ക്വിക്ക് ആക്ഷൻ ബാർ ഫീച്ചർ ലഭ്യമാണ്.
  • ഇത് വരും ദിവസങ്ങളിൽ കൂടുതൽ ആളുകളിലേക്ക് എത്തിക്കുമെന്നാണ് റിപ്പോർട്ട്.
Whatsapp Business: ആൻഡ്രോയിഡിൽ പുത്തൻ ഫീച്ചർ പരീക്ഷിച്ച് വാട്സ്ആപ്പ് ബിസിനസ്; വിശദ വിവരങ്ങൾ ഇതാ

ആൻഡ്രോയിഡിൽ പുത്തൻ ഫീച്ചർ പരീക്ഷിച്ച് വാട്സ്ആപ്പ് ബിസിനസ്. ചാറ്റ് ബാറിന് മുകളിൽ ഒരു പുതിയ ക്വിക്ക് ആക്ഷൻ ബാർ പ്രദർശിപ്പിക്കുന്നതിനായി മൈക്രോഫോൺ ബട്ടണിന് മുകളിൽ ഒരു പുതിയ ഐക്കൺ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഉപയോക്താക്കൾക്ക് വ്യത്യസ്തമായ കാര്യങ്ങൾ ഇതുവഴി എളുപ്പത്തിൽ ചെയ്യാൻ സാധിക്കും. 

പുതിയ ഫീച്ചറിന്റെ വരവോടെ ഉപയോക്താക്കൾക്ക് വളരെ വേ​ഗത്തിൽ ഓർഡറുകൾ നൽകാനും മറുപടികൾ വേ​ഗത്തിൽ ആക്‌സസ് ചെയ്യാനും അവരുടെ കാറ്റലോഗിൽ നിന്ന് ഉൽപ്പന്നങ്ങൾ എളുപ്പത്തിൽ അയയ്‌ക്കാനും സാധിക്കും. ബിസിനസ്സ് സമയം ലാഭിക്കാമെന്നതാണ് പ്രധാന സവിശേഷത. നിലവിൽ, ആൻഡ്രോയിഡിനുള്ള വാട്ട്‌സ്ആപ്പ് ബിസിനസ് ബീറ്റയുടെ ഏറ്റവും പുതിയ വേർഷൻ ഇൻസ്റ്റാൾ ചെയ്യുന്ന ചില ബീറ്റ ടെസ്റ്റർമാർക്ക് ക്വിക്ക് ആക്ഷൻ ബാർ ഫീച്ചർ ലഭ്യമാണ്. ഇത് വരും ദിവസങ്ങളിൽ കൂടുതൽ ആളുകളിലേക്ക് എത്തിക്കുമെന്നാണ് റിപ്പോർട്ട്.

ALSO READ: എംപി ക്യാമറ, 8 ജിബി റാം.. പുത്തൻ ഫീച്ചേർസുള്ള റിയൽമി 5ജി ഇപ്പോൾ തന്നെ സ്വന്തമാക്കൂ

മെറ്റാ സ്ഥാപകനും സിഇഒയുമായ മാർക്ക് സക്കർബർഗ് കഴിഞ്ഞ മാസം ഇന്ത്യയിൽ ഒരു പുതിയ ഫീച്ചർ പ്രഖ്യാപിച്ചിരുന്നു. എല്ലാ യുപിഐ ആപ്പുകളും ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളും മറ്റും ഉൾപ്പെടെ വിവിധ പേയ്‌മെന്റ് ഓപ്ഷനുകൾ ഉപയോഗിച്ച് വാട്‌സ്ആപ്പ് ഉപയോക്താക്കളെ ബിസിനസുകൾക്ക് പണമടയ്ക്കാൻ അനുവദിക്കുന്ന ഫീച്ചറാണ് പ്രഖ്യാപിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News