Foreign Women Sexually abused: അമൃതപുരി ആശ്രമത്തിലെത്തിയ വിദേശ വനിതയെ മദ്യം നൽകി പീഡിപ്പിച്ചു; രണ്ടു പേർ പിടിയിൽ

Foreign Women Sexually abused in kollam: അമിതമായി മദ്യം നല്‍കി ബോധം കെടുത്തിയ ശേഷമാണ് പീഡിപ്പിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Aug 2, 2023, 10:43 AM IST
  • ഇവരെ ബൈക്കിൽ കയറ്റി ആളൊഴിഞ്ഞ ഒരു വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചു.
  • വിദേശ വനിതയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.
Foreign Women Sexually abused: അമൃതപുരി ആശ്രമത്തിലെത്തിയ വിദേശ വനിതയെ മദ്യം നൽകി പീഡിപ്പിച്ചു; രണ്ടു പേർ പിടിയിൽ

കൊല്ലം: വിദേശവനിതയെ പീഡിപ്പിച്ച കേസില്‍ കൊല്ലം കരുനാഗപ്പള്ളിയില്‍ രണ്ടുപേർ അറസ്റ്റിൽ. അമേരിക്കയിൽ നിന്നും അമൃതപുരിയിലെത്തിയ 44 കാരിയായ വിദേശ വനിതയാണ് പീഡനത്തിനിരയായത്. കേസുമായി ബന്ധപ്പെട്ട് ചെറിയഴീക്കല്‍ സ്വദേശികളായ നിഖില്‍, ജയന്‍ എന്നിവരെ പൊലീസ് പിടികൂടി. അമൃതപുരി ആ്രമത്തിലെത്തിയ ഇവർ ആശ്രമത്തിന് സമീപത്തുള്ള ബീച്ചിൽവിശ്രമിക്കുകയായിരുന്നു. അവിടേക്ക് എത്തിയ യുവാക്കൾ ഇവർക്ക് ആദ്യം സി​ഗരറ്റ് നൽകി. എന്നാൽ അത് വാങ്ങിക്കാൻ വിസമ്മതിച്ചതോടെ മദ്യം നൽകകയായിരുന്നു.

ALSO READ: 15 മിനിറ്റ് എടുക്കും..പോര 5 മിനിറ്റിനകം‍ കിട്ടണം! അൽഫാമിനായി യുവാക്കൾ ഹോട്ടൽ ജീവനക്കാരെ മർദ്ധിച്ചതായി പരാതി

തുടർന്ന് ഇവരെ ബൈക്കിൽ കയറ്റി ആളൊഴിഞ്ഞ ഒരു വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചു. അമിതമായി മദ്യം നല്‍കി ബോധം കെടുത്തിയ ശേഷമാണ് പീഡിപ്പിച്ചത്. സംഭവത്തിന് ശേഷം ആശ്രമത്തിൽതിരിച്ചെത്തിയ ഇവർ അധികൃതരോട് വിവരം പറഞ്ഞു. അവർ യുവതിയെ ആശുപത്രിയിൽ എത്തിക്കുകയും കരുനാഗപ്പള്ളി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. വിദേശ വനിതയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. രണ്ടു ദിവസങ്ങള്‍ക്കു മുമ്പാണ് സംഭവം നടക്കുന്നത്. ചൊവ്വാഴ്ച രാത്രിയാണ് നിഖിലിനേയും ജയനേയും പോലീസ് പിടികൂടുന്നത്. കരുനാഗപ്പള്ളി എ.സി.പിയ്ക്കാണ് തുടരന്വേഷണത്തിനുള്ള ചുമതല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News