ആർമി സ്റ്റിക്കർ ഒട്ടിച്ച കാറിൽ; 12.5 കിലോ കഞ്ചാവുമായി യുവാവ്, പൊക്കിയത് ഷാഡോ ടീം

4 കെട്ടുകളിലായി കാറിന്റെ ഡിക്കിയിലെ ബാഗിൽ ഒളിപ്പിച്ച നിലയിൽ ആണ് കഞ്ചാവ് കണ്ടെത്തിയത്

Written by - Zee Malayalam News Desk | Last Updated : Aug 18, 2023, 09:26 PM IST
  • 4 കെട്ടുകളിലായി കാറിന്റെ ഡിക്കിയിലെ ബാഗിൽ ഒളിപ്പിച്ച നിലയിൽ ആണ് കഞ്ചാവ് കണ്ടെത്തിയത്
  • ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗ്ഗമാണ് ഇയാൾ തിരുവനന്തപുരത്ത് എത്തിയത്
  • ഒരു പൊതി 600 രൂപയ്ക്കാണ് ഇയാൾ വില്പന നടത്തിയിരുന്നത്
ആർമി സ്റ്റിക്കർ ഒട്ടിച്ച കാറിൽ;  12.5 കിലോ കഞ്ചാവുമായി യുവാവ്, പൊക്കിയത് ഷാഡോ ടീം

പാലോട് നിന്നും 12.5 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ.  വിതുര തൊളിക്കോട് സ്വദേശി ആഷിഖ് (27) ആണ് അറസ്റ്റിലായത്. തിരുവനന്തപുരം റൂറൽ SP-യുടെ ഷാഡോ ടീം കഞ്ചാവ് പിടികൂടിയത്.  സുഹൃത്തിന്റെ വീട്ടിൽ കിടന്ന് ഉറങ്ങുമ്പോഴാണ് ആഷിക്ക് പിടിയിലായത്. 

4 കെട്ടുകളിലായി കാറിന്റെ ഡിക്കിയിലെ ബാഗിൽ ഒളിപ്പിച്ച നിലയിൽ ആണ് കഞ്ചാവ് കണ്ടെത്തിയത്.   ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗ്ഗമാണ് ഇയാൾ തിരുവനന്തപുരത്ത് എത്തിയത് . തിരുവനന്തപുരത്ത് നിന്നും KSRTC ബസിൽ പാലോട് എത്തിച്ചു പാലോട് നിന്നും ഒരു കിലോമീറ്റർ മാറി ഇലവിൻ കോണത്ത് ആർമി സ്റ്റിക്കർ ഒട്ടിച്ച കാറിൽ നിന്നാണ് 12.5 കിലോ കഞ്ചാവുമായി യുവാവിനെ shadow ടീം പിടികൂടി പാലോട് പോലീസിന് കൈമാറിയത് .

ഒരു െപാതി 600 രൂപയ്ക്കാണ് ഇയാൾ വില്പന നടത്തിയിരുന്നത്. ആർമി സ്റ്റിക്കർ പതിച്ച കാർ ആയതിനാൽ ആർക്കും സംശയം തോന്നിയില്ല. 2022-ൽ എക്സൈസ് ഓഫീസറെ കൈയ്യിൽ കുത്തി പരിക്കേല്പ്പിച്ച സംഭവത്തിൽ പ്രതി കൂടിയാണ് ഇയാൾ.  നെടുമങ്ങാട് എക്സൈസിൽ കഞ്ചാവ് കേസിലെ പ്രതി കൂടിയാണ് . 3 ലക്ഷം രൂപ വിലവരുന്ന കഞ്ചാവാണ് പിടികൂടിയത് . ഓണം പ്രമാണിച്ച് മലയോര മേഖലയിൽ വില്പന നടത്താൻ കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത് . ഇയാളെ നാളെ കോടതിയിൽ ഹാജരാക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News