ATM Blast: തൃശൂരിൽ എടിഎം കൗണ്ടറിൽ സ്ഫോടനം; പോലീസ് അന്വേഷണം തുടങ്ങി

സ്ഫോടന ശബ്ദം കേട്ട് ആളുകൾ നോക്കിയപ്പോഴാണ് എടിഎം കൗണ്ടറിൽ നിന്നും പുക ഉയരുന്നത് കണ്ടത്. സിസിടിവി ദൃശ്യങ്ങളിൽ ഒരാൾ എടിഎമ്മിനുള്ളിലേക്ക് സ്ഫോടകവസ്തു എറിയുന്നത് വ്യക്തമാണ്.

Written by - Zee Malayalam News Desk | Last Updated : Jun 20, 2023, 05:27 PM IST
  • നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഇസാഫ് ബാങ്കിന്റെ എ.ടി.എമ്മിലാണ് സ്ഫോടനമുണ്ടായത്.
  • വെടിമരുന്ന് ഉപയോഗിച്ചുള്ള സ്ഫോടനമാണെന്നാണ് പ്രാഥമിക വിവരം.
  • എ.ടി.എം കൗണ്ടറിൽ ആളുകളില്ലാതിരുന്നതിനാൽ അപകടമൊഴിവായി.
ATM Blast: തൃശൂരിൽ എടിഎം കൗണ്ടറിൽ സ്ഫോടനം; പോലീസ് അന്വേഷണം തുടങ്ങി

തൃശൂർ: ‌തൃശൂരിലെ സ്വകാര്യ ബാങ്കിന്റെ എടിഎമ്മിൽ സ്ഫോടനം. നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഇസാഫ് ബാങ്കിന്റെ എ.ടി.എമ്മിലാണ് സ്ഫോടനമുണ്ടായത്. വെടിമരുന്ന് ഉപയോഗിച്ചുള്ള സ്ഫോടനമാണെന്നാണ് പ്രാഥമിക വിവരം. പാട്ടുരായ്ക്കലിലെ ഇസാഫ് എ.ടി.എം കൗണ്ടറിൽ ആളുകളില്ലാതിരുന്നതിനാൽ അപകടമൊഴിവായി. ഉച്ചയോടെയാണ് സംഭവം.

ഉഗ്രശബ്ദം കേട്ട് സമീപത്തെ ബാങ്കിൽ നിന്നടക്കം ആളുകൾ പുറത്തേക്കിറങ്ങിയോടി. പിന്നീടാണ് എ.ടി.എം കൗണ്ടറിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഷോർട്ട് സർക്യൂട്ട് ആണോയെന്നതടക്കം സംശയിച്ചുവെങ്കിലും പിന്നീട് വെടിമരുന്നിന്റെ ഗന്ധം അനുഭവപ്പെടുകയായിരുന്നു. സ്ഫോടകവസ്തു എ.ടി.എം കൗണ്ടറിലേക്ക് എറിഞ്ഞ ദൃശ്യങ്ങൾ സിസിടിവിയിൽ നിന്നും ലഭിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.

Ganja Seized: തൃശൂരിൽ വൻ കഞ്ചാവ് വേട്ട; 15 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ

തൃശൂർ: തൃശൂർ ചുവന്ന മണ്ണിൽ വൻ കഞ്ചാവ് വേട്ട. കെഎസ്ആർടിസി ബസിൽ കടത്താൻ ശ്രമിച്ച 15 കിലോ കഞ്ചാവാണ് തൃശൂർ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയത്. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. പട്ടിക്കാട് സ്വദേശി അജയ്, പശ്ചിമ ബംഗാൾ സ്വദേശി ബിശ്വാസ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. പിടികൂടിയവരിൽ അജയ് എന്നയാളുടെ നേതൃത്വത്തിലാണ് ഒഡീഷയിൽ നിന്ന് കഞ്ചാവ് കടത്തിക്കൊണ്ടു വന്നത്. ഭാഷ അറിയാനും മറ്റുമായാണ് ഇയാൾ ബം​ഗാൾ സ്വദേശിയുടെ സഹായം തേടിയതെന്ന് പോലീസ് വ്യക്തമാക്കുന്നു. പീച്ചി പോലീസ് ഇത് സംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News