Bomb explosion: കണ്ണൂർ ചാലക്കരയിൽ ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്; സിപിഎം പ്രവര്‍ത്തകന്‍ പിടിയില്‍

Bomb Attack Kannur: റെയിൻ കോട്ട് ധരിച്ചെത്തിയ അക്രമി ബോംബ് എറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ അരുൺ അറസ്റ്റിലായി.

Written by - Zee Malayalam News Desk | Last Updated : Jun 15, 2024, 03:02 PM IST
  • പ്രദേശത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്
  • രണ്ട് ദിവസം മുമ്പ് രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റിരുന്നു
  • ഈ കേസിൽ നാല് ബിജെപി പ്രവർത്തകർ അറസ്റ്റിലായിട്ടുണ്ട്
Bomb explosion: കണ്ണൂർ ചാലക്കരയിൽ ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്; സിപിഎം പ്രവര്‍ത്തകന്‍ പിടിയില്‍

കണ്ണൂർ: കണ്ണൂർ ചാലക്കരയിൽ ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. സംഭവത്തിൽ സിപിഎം പ്രവര്‍ത്തകന്‍ പിടിയില്‍. സിപിഎം പ്രവര്‍ത്തകന്‍ അരുൺ ആണ് അറസ്റ്റിലായത്. വീടിന് നേരെ സ്റ്റീൽ ബോംബാണ് എറിഞ്ഞതെന്ന് പോലീസ് വ്യക്തമാക്കി.

ബിജെപി പ്രവര്‍ത്തകന്‍ സനൂപിന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. റെയിൻ കോട്ട് ധരിച്ചെത്തിയ അക്രമി ബോംബ് എറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ അരുൺ അറസ്റ്റിലായി.

ALSO READ: വയനാട് എക്‌സൈസ് ചെക്ക് പോസ്റ്റില്‍ എംഡിഎംഎ പിടികൂടി; കണ്ണൂര്‍ സ്വദേശികളായ യുവാക്കള്‍ അറസ്റ്റിൽ

വീടിന് നേരെ സ്റ്റീൽ ബോംബാണ് എറിഞ്ഞതെന്ന് പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ഞായറാഴ്ചയാണ് ബിജെപി പ്രവർത്തകന്റെ വീടിന് നേരെ ബോംബേറുണ്ടായത്. വീട്ടിൽ ആളില്ലാതിരുന്നതിനാൽ അപകടം ഒഴിവായി. വീടിന് കേടുപാടുകളുണ്ടായി.

പ്രദേശത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. രണ്ട് ദിവസം മുമ്പ് രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റിരുന്നു. ഈ കേസിൽ നാല് ബിജെപി പ്രവർത്തകർ അറസ്റ്റിലായിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News