സൂറത്തിൽ യുവ ദമ്പതികൾ മൂന്നു മാസം മാത്രമുള്ള ഗർഭസ്ഥ ശിശുവിനെ റോഡരികിൽ ഉപേക്ഷിച്ചു. വഴിയരികിൽ ഗർഭസ്ഥ ശിശുവിനെ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവ ദമ്പതികൾ ശിശുവിനെ ഉപേക്ഷിച്ചതായി കണ്ടെത്തിയത്. ഇവർ ഗർഭസ്ഥ ശിശുവിനെ ഉപേക്ഷിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സൂറത്തിലെ ഗോദാദര പ്രദേശത്താണ് സംഭവം നടന്നത്. സംഭവത്തെ തുടർന്ന് ഗർഭസ്ഥ ശിശുവിന്റെ അച്ഛനും അമ്മയ്ക്കും എതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സിസിടിവി ദൃശ്യങ്ങൾക്ക് അനുസരിച്ച് യുവതിയാണ് ശിശുവിനെ ഉപേക്ഷിച്ചത്. യുവാവ് അരികിൽ തന്നെ നിൽക്കുകയായിരുന്നു. നൈറ്റ് പട്രോളിങ്ങിനിടെ ഗോദാദര ഏരിയയിലെ ലക്ഷ്മിനാരായണ സൊസൈറ്റിയുടെ ഗേറ്റിന് സമീപം ഉപേക്ഷിക്കപ്പെട്ട ഭ്രൂണത്തെക്കുറിച്ച് ഒരു പോലീസുകാരന് വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ ഗർഭസ്ഥ ശിശുവിനെ അടുത്തുള്ള സ്മീർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെ വെച്ച് മരണം സ്ഥിരീകരിക്കുകയും ആയിരുന്നു.
ALSO READ: വിറ്റ വാഹനത്തിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലി തർക്കം; സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു!
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ അന്വേഷണം തുടർന്ന് വരികെയാണ്. ഗർഭസ്ഥ ശിശുവിനെ ഉപേക്ഷിച്ച ദമ്പതികളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. സമാനമായ സംഭവത്തിൽ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ മധ്യപ്രദേശിൽ ഒരു യുവതി 4 മാസം പ്രായമുള്ള കുട്ടിയെ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ചിരുന്നു. ഉജ്ജയിനിലാണ് സംഭവം നടന്നത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് 40 കാരിയായ യുവതിയെ പിടികൂടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...