Vigilance Raid: ബെവ്‌കോ റീജിയണൽ മാനേജറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ അന്വേഷണം

Vigilance Raid Malappuram: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ ബെവ്കോ തിരുവനന്തപുരം റീജിയണൽ മാനേജർക്കെതിരെ വിജിലൻസ് അന്വേഷണം.

Written by - Zee Malayalam News Desk | Last Updated : Mar 16, 2024, 04:41 PM IST
  • ബെവ്കോ തിരുവനന്തപുരം റീജിയണൽ മാനേജർ റഷയുടെ വീട്ടിലാണ് റെയ്ഡ് നടത്തിയത്
  • വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണ് വിജിലൻസ് അന്വേഷണം
Vigilance Raid: ബെവ്‌കോ റീജിയണൽ മാനേജറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ അന്വേഷണം

തിരുവനന്തപുരം: ബെവ്കോ തിരുവനന്തപുരം റീജിയണൽ മാനേജറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്. ബെവ്കോ തിരുവനന്തപുരം റീജിയണൽ മാനേജർ റഷയുടെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണ് വിജിലൻസ് അന്വേഷണം. ഇതിന്റെ ഭാ​ഗമായി കോഴിക്കോട് സ്പെഷ്യൽ സെല്ലിൽ നിന്നുള്ള ഉദ്യോ​ഗസ്ഥർ മലപ്പുറം മഞ്ചേരിയിലെ വീട്ടിൽ പരിശോധന നടത്തി.

റെയ്ഡ് സംബന്ധിച്ച് പോലീസോ വിജിലൻസോ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. കോഴിക്കോട് വിജിലൻസ് എസ്പിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. പരാതിയിൽ വിശദമായ അന്വേഷണമാണ് വിജിലൻസ് നടത്തുന്നത്.

ജോലി വാഗ്ദാനംചെയ്ത്‌ ഖത്തറിലെത്തിച്ച് പെൺവാണിഭം; പരാതി ചോർന്നെന്ന് ആരോപണം, അന്വേഷണം

കൊല്ലം: വിദേശത്ത് ജോലി വാ​ഗ്ദാനം ചെയ്ത് പെൺവാണിഭത്തിന് ഉപയോ​ഗിച്ചെന്ന പരാതിയുമായി യുവതി. ജോലി വാ​ഗ്ദാനം നൽകി ഖത്തറിൽ കൊണ്ടുപോയി പെൺവാണിഭത്തിന് ഉപയോ​ഗിച്ചെന്നാണ് അതിജീവിതകളിൽ ഒരാളായ യുവതി മുഖ്യമന്ത്രിക്ക് നൽകിയ പരാതി. പരാതിയിൽ കുളത്തൂപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മന്ത്രി കെബി ​ഗണേഷ് കുമാറിന്റെ ഓഫീസിലേക്ക് ഇ-മെയിൽ വഴി നൽകിയ പരാതി ആരോപണവിധേയന് ചോർത്തി നൽകിയതായും യുവതി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു. യുവതി നൽകിയ പരാതി മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അം​ഗം ആരോപണവിധേയന് ചോർത്തി നൽകിയെന്നാണ് യുവതി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നത്.

യുവതി മുഖ്യമന്ത്രിക്കും മറ്റ് ഉന്നത ഉദ്യോ​ഗസ്ഥർക്കും നൽകിയ പരാതിയിൽ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അം​ഗം പരാതി ചോർത്തി നൽകിയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കൊട്ടാരക്കര സ്വദേശി സുധീപ് ചന്ദ്രന് എതിരെയാണ് കുളത്തൂപ്പുഴ സ്വദേശിയായ യുവതി പീഡന പരാതി നൽകിയിരിക്കുന്നത്. സുധീപ് ചന്ദ്രന്റെ പേരിൽ കുളത്തൂപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News