Crime news: 15കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ വിറ്റു; ദമ്പതികൾ അറസ്റ്റിൽ

Couple arrested for selling rape visuals on Instagram: ഫോട്ടോയ്ക്ക് 500 രൂപ വരെയും വീഡിയോയ്ക്ക് 1500 രൂപ വരെയുമാണ് പ്രതികൾ ഈടാക്കിയത്. 

Written by - Zee Malayalam News Desk | Last Updated : Jul 29, 2023, 02:44 PM IST
  • ട്യൂഷൻ എടുക്കാൻ എന്ന വ്യാജേന വിളിച്ചുവരുത്തിയാണ് 15കാരിയെ പീഡിപ്പിച്ചത്.
  • വിഷ്ണു (31), ഭാര്യ സ്വീറ്റി (20)എന്നിവരാണ് പിടിയിലായത്.
  • ദൃശ്യങ്ങൾ വാങ്ങിയവരിലേയ്ക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് പോലീസിന്റെ തീരുമാനം.
Crime news: 15കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ വിറ്റു; ദമ്പതികൾ അറസ്റ്റിൽ

കൊല്ലം: 15 കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാം വഴി വിറ്റ ദമ്പതികൾ പിടിയിൽ. കുളത്തൂപ്പുഴ കാഞ്ഞിരോട്ട് സ്വദേശി വിഷ്ണു (31), ഭാര്യ സ്വീറ്റി (20)എന്നിവരാണ് പിടിയിലായത്. കൊല്ലം കുളത്തൂപ്പുഴയിലാണ് സംഭവം. 

ട്യൂഷൻ എടുക്കാൻ എന്ന വ്യാജേന വിളിച്ചുവരുത്തിയാണ് 15കാരിയെ പീഡിപ്പിച്ചത്. പീഡന ദൃശ്യങ്ങൾ ഭാര്യയാണ് മൊബൈൽ ഫോണിൽ പകർത്തിയത്. പിന്നീട് പീഡന ദൃശ്യങ്ങൾ ഇവർ ഇൻസ്റ്റ​ഗ്രാമിലൂടെ വിറ്റു. ഫോട്ടോ ആണെങ്കിൽ 50 രൂപ മുതൽ 500 രൂപ വരെ ഈടാക്കും. വീഡിയോ ദൃശ്യങ്ങൾക്ക് 1500 രൂപ വരെയാണ് ആവശ്യക്കാരിൽ നിന്ന് പ്രതികൾ ഈടാക്കിയത്. ആവശ്യക്കാരിൽ നിന്ന് മുൻകൂറായി പണം വാങ്ങിയ ശേഷം ഇൻസ്റ്റ​ഗ്രാം വഴിയാണ് ചിത്രങ്ങളും ദൃശ്യങ്ങളും അയച്ചു കൊടുത്തത്. 

ALSO READ: അതിരപ്പള്ളിയിൽ യുവതിയെ കൊലപ്പെടുത്തിയ സംഭവം; ഭർത്താവ് അറസ്റ്റിൽ

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികൾക്ക് പുറമെ പണം നൽകി പീഡന ദൃശ്യങ്ങൾ വാങ്ങിയവരിലേയ്ക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് പോലീസിന്റെ തീരുമാനം. ഈ വർഷം ആദ്യം മുതൽ പെൺകുട്ടിയെ പ്രതികൾ ഇത്തരത്തിൽ പീഡനത്തിന് ഇരയാക്കി വരികയാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. 

കുപ്രസിദ്ധ ഗുണ്ടയും ലഹരി കടത്തിയ കേസിലെ പ്രധാനിയുമായ യുവാവും അറസ്റ്റിൽ

തിരുവനന്തപുരം: ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എംഡിഎംഎ കേസിൽ ബെം​ഗളൂരുവിൽ നിന്ന് ലഹരി മരുന്ന് എത്തിച്ച പ്രതികളായ അഞ്ചുതെങ്ങ് സ്വദേശി അയ്യപ്പൻ തോട്ടം വീട്ടിൽ സാബു എന്നും സച്ചു എന്നും വിളിക്കുന്ന സാംസൺ (30) സഹായിയായ തോന്നയ്ക്കൽ  സ്വദേശി ലാൽ ഭവനിൽ ഗോകുൽ (25 ) എന്നിവരെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്.

10.07.23 ൽ ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ ഒന്നും രണ്ടും പ്രതികളായ അപ്പുക്കുട്ടനെയും സനീതിനേയും ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഗോകുലിനെ അറസ്റ്റ് ചെയ്തു. തുടർന്നുള്ള ചോദ്യം ചെയ്യലിൽ നിന്ന് അഞ്ചുതെങ്ങ് സ്വദേശിയായ സാംസൺ ആണ് എം ഡി എം എ എത്തിച്ചു നൽകുന്നതിന് മേൽനോട്ടം വഹിക്കുന്നത് എന്ന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കല്ലുവാതിക്കലിൽ ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലത്ത് നിന്ന് സാംസണെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

സാംസൺ അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷൻ പരിധിയിലെ പത്തോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്. നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് പോലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട ശേഷം കല്ലുവാതുക്കലിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. ആറ്റിങ്ങൽ ഡിവൈഎസ്പി ടി. ജയകുമാറിന്റെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ തൻസീം അബ്ദുൽ സമദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആണ് ഡൻസാഫ് ടീം അംഗങ്ങളുടെ സഹായത്തോടെ പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News