കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ അപകീര്‍ത്തിപ്പെടുത്തി വീഡിയോ പ്രചരിപ്പിച്ചെന്ന കേസില്‍ ക്രൈം പത്രാധിപര്‍ നന്ദകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. എളമക്കര സ്വദേശി നല്‍കിയ പരാതിയിലാണ് എറണാകുളം നോർത്ത് പോലീസ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്. ക്രൈം നന്ദകുമാറിന്റെ ഓൺലൈൻ ചാനൽ വഴിയാണ് മുഖ്യമന്ത്രിക്കെതിരെ വീഡിയോ പ്രചരിപ്പിച്ചത്.
നന്ദകുമാറിനെതിരെ കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു. കെ റെയില്‍ പദ്ധതിക്കായി ചെലവാക്കിയ പണം സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച പോസ്റ്റ് എന്ന പേരിലായിരുന്നു ചാനലിൽ മുഖ്യമന്ത്രിക്കെതിരെ വീഡിയോ പുറത്തിറക്കിയത്.
തിരിമറി 21.29 കോടി; പണം ഓണ്‍ലൈന്‍ റമ്മിക്കും ഓഹരി വിപണിക്കും-കോഴിക്കോട് പഞ്ചാബ് നാഷണൽ ബാങ്കിൽ സംഭവിച്ചത്
കോഴിക്കോട് : ഒരു പക്ഷെ രാജ്യം തന്നെ ഉറ്റു നോക്കുന്ന ബാങ്ക് തട്ടിപ്പുകളിലൊന്നായി മാറാൻ സാധ്യതയുള്ള കേസായിരിക്കും കോഴിക്കോട്ടേത്. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിൽ നിലവിൽ 21.29 കോടി രൂപയുടെ തിരിമറി നടന്നു എന്നാണ് കണ്ടെത്തിയത്. കോഴിക്കോട് കോർപ്പറേഷൻറെ പരാതിയാണ് കേസിൽ ഏറ്റവും നിർണ്ണായകമായത്.
കോഴിക്കോട് കോര്‍പറേഷന് നഷ്ടമായത് ആകെ 12.60 കോടി രൂപയാണ്.ഇതില്‍ 2.53 കോടി രൂപ ബാങ്ക് കോര്‍പറേഷന് തിരികെ നല്‍കി. ഇനി കോര്‍പറേഷന് കിട്ടാനുള്ളത് 10.7 കോടി രൂപയാണ്. ബാങ്കില്‍ ആകെ 21.29 കോടി രൂപയുടെ തിരിമറിയാണ് നടന്നത്. തട്ടിപ്പ് നടന്നതാകട്ടെ ബാങ്കിലെ 17 അക്കൗണ്ടുകളില്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...