Crime News: മൂന്നാറിൽ യുവതിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി; സുഹൃത്തുക്കൾ കസ്റ്റഡിയിൽ

Woman Found Dead: രാവിലെ സമീപവാസികൾ വീട്ടിലെത്തിയപ്പോഴാണ് പെൺകുട്ടിയുടെ മരണവിവരം പുറംലോകം അറിയുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Written by - Zee Malayalam News Desk | Last Updated : Apr 26, 2024, 10:15 AM IST
  • യുവതിയുടെ രണ്ട് സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിൽ എടുത്തു
  • രാത്രിയോടെ പെൺകുട്ടിക്ക് മരണം സംഭവിച്ചിരിക്കാമെന്നാണ് പോലീസിന്റ നി​ഗമനം
Crime News: മൂന്നാറിൽ യുവതിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി; സുഹൃത്തുക്കൾ കസ്റ്റഡിയിൽ

ഇടുക്കി: മൂന്നാറിൽ യുവതിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. നല്ലതണ്ണി എസ്റ്റേറ്റിൽ അന്തോണി മുത്തുവിന്റ മകൾ ലക്ഷ്മി (25) നെയാണ് വീടിനുള്ളിലെ കട്ടിലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് യുവതിയുടെ രണ്ട് സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

ഭാർത്താവ് മരിച്ചതിനെ തുടർന്ന് ലക്ഷ്മി കാളീശ്വരൻ എന്ന സുഹൃത്തിനൊപ്പം തമിഴ്നാട്ടിലാണ് താമസിച്ചിരുന്നത്. 10 ദിവസം മുൻപ് മൂന്നാർ കോളനിയിലെത്തിയ ഇരുവരും ബുധനാഴ്ച കണ്ണൻ ദേവൻ കമ്പനിയുടെ ഉടമസ്ഥതയിലുള്ള മാട്ടുപ്പെട്ടി ടോപ്പ് ഡിവിഷനിലെ എസ്റ്റേറ്റിലെത്തി  ലയത്തിൽ താമസം ആരംഭിച്ചു.

ഹാർട്ടിന് അസുഖം ബാധിച്ചിരുന്ന യുവതിയെ 24ന് രാവിലെ സുഹൃത്തായ മുനിയാണ്ടിയുടെ വീട്ടിൽ കൊണ്ട് വിട്ടശേഷം മരുന്ന് നൽകി കാളീശ്വരൻ കന്നിമല എസ്റ്റേറ്റിൽ ജോലി ആവശ്യത്തിനായി പോയി. ഈ സമയം മുനിയാണ്ടിയുടെ അമ്മ പിച്ചമ്മയും വീട്ടിലുണ്ടായിരുന്നു. രാത്രിയിൽ മരുന്ന് കഴിച്ച് ഉറങ്ങാൻ കിടന്ന ലക്ഷ്മി പിന്നെ എഴുന്നേറ്റില്ല.

ALSO READആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; സുഹൃത്തുക്കൾ റിമാൻഡിൽ

രാവിലെ സമീപവാസികൾ വീട്ടിലെത്തിയപ്പോഴാണ് പെൺകുട്ടിയുടെ മരണവിവരം പുറംലോകം അറിയുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഹാർട്ടിന് അസുഖമുണ്ടായിരുന്നെങ്കിലും മരുന്നുകൾ കഴിക്കുന്നത് കണ്ടിരുന്നില്ലെന്ന് അയൽവാസികൾ പറയുന്നു. രാത്രിയോടെ പെൺകുട്ടിക്ക് മരണം സംഭവിച്ചിരിക്കാമെന്നാണ് പോലീസിന്റ നി​ഗമനം.

ഫോറൻസിക് സംഘം ഉൾപ്പെടെ സ്ഥലത്തെത്തി പരിശോധനകൾ പൂർത്തിയാക്കി. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ സുഹൃത്തുക്കളായ കാളീശ്വരൻ, മുനിയാണ്ടി എന്നിവരെ മൂന്നാർ പോലീസ് കസ്റ്റഡിയിലെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News