Crime News: നായ പരിശീലനത്തിന്റെ മറവിൽ കഞ്ചാവ് വിൽപന; പ്രതി റോബിൻ അറസ്റ്റിൽ

Crime News: പരിശോധനയ്ക്കെത്തിയ പോലീസ് സംഘത്തിന് നേരെ നായകളെ അഴിച്ചുവിട്ടശേഷമാണ് പ്രതി ഓടി രക്ഷപ്പെട്ടത്. റോബിന്‍റെ കുമാരനെല്ലൂരിലെ നായവളർത്തൽ കേന്ദ്രത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ നിന്ന് 17.89 കിലോ കഞ്ചാവ് പിടികൂടിയിരുന്നു.  

Written by - Zee Malayalam News Desk | Last Updated : Sep 29, 2023, 09:46 AM IST
  • നായ പരിശീലനത്തിന്റെ മറവിൽ കഞ്ചാവ് വിൽപന
  • കഞ്ചാവ് വിൽപന നടത്തുന്നുവെന്ന് അറിഞ്ഞെത്തിയ പോലീസിന് നേരെ നായയെ അഴിച്ചുവിട്ടു
  • പ്രതി റോബിൻ അറസ്റ്റിൽ
Crime News: നായ പരിശീലനത്തിന്റെ മറവിൽ കഞ്ചാവ് വിൽപന; പ്രതി റോബിൻ അറസ്റ്റിൽ

കോട്ടയം: നായ വളർത്തൽ കേന്ദ്രത്തിന്‍റെ മറവിൽ കഞ്ചാവ് വിൽപന നടത്തുന്നുവെന്ന് അറിഞ്ഞെത്തിയ പോലീസിന് നേരെ നായയെ അഴിച്ചുവിട്ടു കടന്നുകളഞ്ഞ പ്രതി റോബിൻ അറസ്റ്റിൽ.  തമിഴ്നാട്ടിൽ നിന്നാണ് ഇയാളെ പോലീസ് പൊക്കിയത്. പ്രതിയുമായി പോലീസ് സംഘം കോട്ടയത്ത എത്തിയിട്ടുണ്ട് എന്നാണ് വിവരം.   

Also Read: പാർക്കിങ്ങിനെച്ചൊല്ലി തർക്കം; സഹോദരനെ വെടിവെച്ച് കൊന്ന് ഹൈക്കോടതി സെക്ഷൻ ഓഫീസർ

പരിശോധനയ്ക്കെത്തിയ പോലീസ് സംഘത്തിന് നേരെ നായകളെ അഴിച്ചുവിട്ടശേഷമാണ് പ്രതി ഓടി രക്ഷപ്പെട്ടത്. റോബിന്‍റെ കുമാരനെല്ലൂരിലെ നായവളർത്തൽ കേന്ദ്രത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ നിന്ന് 17.89 കിലോ കഞ്ചാവ് പിടികൂടിയിരുന്നു.  റോബിനെതിരെ പലതവണ എക്സൈസിന് പരാതി ലഭിച്ചിട്ടുണ്ടെങ്കിലും പരിശോധനയ്ക്ക് എത്തുമ്പോഴെല്ലാം നായയെ അഴിച്ചുവിട്ടശേഷം ഇയാൾ രക്ഷപെടുകയായിരുന്നു ചെയ്തിരുന്നത്. ഇതേത്തുടർന്നാണ് കുമാരനെല്ലൂർ എസ്എച്ച്ഒയുടെയും ലഹരിവിരുദ്ധ സ്ക്വാഡിന്‍റെയും നേതൃത്വത്തിലുള്ള സംയുക്ത സംഘം പരിശോധനക്കെത്തിയത്. 

Also Read: 15 വർഷം പഴക്കമുള്ള മതിലിടിഞ്ഞ് ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

റോബിനെതിരെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് കോടതിയിൽ നിന്ന് സെർച്ച് വാറണ്ടുമായി പോലീസ് സംഘം എത്തിയത്. എന്നാൽ പതിവുപോലെ നായകളെ അഴിച്ചുവിട്ടശേഷം റോബിൻ ഓടിരക്ഷപെടുകയായിരുന്നു എന്നാണ് വിവരം. കാക്കി വസ്ത്രം ധരിച്ചവരെ കണ്ടാൽ ആക്രമിക്കാനുള്ള പരിശീലനം നായകൾക്ക് നൽകിയിരുന്നതായാണ് വിവരം. പതിമൂന്നോളം നായകളാണ് ഇയാളുടെ കേന്ദ്രത്തിൽ ഉണ്ടായിരുന്നത്. നായകളെ കീഴടക്കിയശേഷമാണ് പോലീസിന് അകത്തേക്ക് കയറാനായത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.

Also Read: Kedar Yoga: കേദാർ യോഗം ഈ രാശികൾക്ക് നൽകും വൻ അഭിവൃദ്ധിയും നേട്ടങ്ങളും!

റോബിൻ നടത്തിയിരുന്ന നായ പരിശീലന കേന്ദ്രത്തിൽ മറ്റു പലരുടെയും നായകളുണ്ടായിരുന്നു എന്നാണ് വിവരം. പോലീസ് എത്തുമ്പോൾ ഇവിടെ 13 നായകളാണ് ഉണ്ടായിരുന്നത്. മുമ്പ് ബി എസ് എഫിലെ നായ പരിശീലകനായ ഉദ്യോഗസ്ഥന്റെ അടുത്തു നിന്നാണ് റോബിൻ നായകളെ പരിശീലിപ്പിക്കുന്നതിൽ പ്രാവീണ്യം നേടിയത്. റോബിന്‍റെ ലഹരി ഇടപാടുകൾ മനസിലാക്കിയ ബിഎസ്എഫ് ഉദ്യോഗസ്ഥൻ ഇയാളെ പറഞ്ഞുവിടുകയായിരുന്നു.  ശേഷം നായകളെ പരിശീലിപ്പിക്കുന്നു എന്ന പേരിൽ വാടകയ്ക്ക് വീടെടുത്ത് ഇയാൾ ലഹരി വിൽപന നടത്തി വരികയായിരുന്നു. മിക്ക സമയത്തും ഇവിടെ നായകളെ അഴിച്ചു വിട്ടിരിക്കുന്നതിനാൽ ആരും ഇവിടേക്ക് പേടിച്ചു വരില്ലായിരുന്നു. കാക്കി ഇട്ടവരെ കണ്ടാൽ കടിക്കാൻ വരെ ഇയാൾ നായകൾക്ക് പരിശീലനം നൽകിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. 

അമേരിക്കന്‍ ബുള്ളി, പിറ്റ്ബുള്‍ തുടങ്ങിയ  ഇനത്തിലുള്ള നായകളാണ് റോബിന്റെ വീട്ടിലുണ്ടായിരുന്നത്. ഇവയെ പരിശീലിപ്പിക്കുന്ന നിരവധി വീഡിയോകളും ഇയാൾ തന്റെ ഇൻസ്റ്റാ പേജിൽ പങ്കുവെച്ചിട്ടുമുണ്ട്.  വളർത്തുനായകളെ പരിശീലിപ്പിക്കുന്നത് മാത്രമല്ല ഇവിടെ ഹോസ്റ്റൽ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ടെന്നും രാത്രികാലങ്ങളിൽ ഇവിടെ പെണ്കുട്ടികള ഉൾപ്പെടെയുള്ളവർ എത്തിയിരുന്നതായും സമീപവാസികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News