ന്യൂഡൽഹി: ഡൽഹിയിലും പൂനേയിലുമായി വൻ ലഹരി വേട്ട. 2500 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി. 1100 കിലോഗ്രാം സിന്തറ്റിക് ഉത്തേജക മരുന്നായ മെഫെഡ്രോൺ ആണ് പിടിച്ചെടുത്തത്. രണ്ടു ദിവസങ്ങളിലായി നടന്ന പോലീസ് പരിശോധനയിൽ ലഹരി കടത്തുമായി ബന്ധപ്പെട്ട് 5 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പിടിയിലായവരിൽ മൂന്ന് പേർ കൊറിയർ ജീവനക്കാരാണ്. ചോദ്യം ചെയ്യലിൽ നിന്നും പുനെയിലെ ലഹരി മാഫിയാ തലവൻ ലളിത് പാട്ടീലിന് കേസുമായുള്ള ബന്ധവും അന്വേഷിക്കുന്നുണ്ട്.
ലഹരി വിൽപ്പന നടത്തിയത് പൂനെയിലെ സംഭരണശാലകളിൽ നിന്നും ഡൽഹിയിലെ ഗോഡൗണുകളിൽ എത്തിച്ചായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. ഇതിനുമുമ്പേ 700 കിലോഗ്രാം മെഫെഡ്രോൺ പൂനെയിൽ നിന്നും പിടിച്ചെടുത്തിരുന്നു. ഇതോടൊപ്പം മൂന്ന് മയക്കുമരുന്ന് കടത്തുകാരും പിടിയിലായിരുന്നു. ഇവരിൽ നിന്നും ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഓപ്പറേഷൻ ആരംഭിച്ചത്. ഡൽഹിയിലുള്ള ഹൗസ് ഖാസ് പ്രദേശത്തുള്ള ഗോഡൗണുകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. 400 കിലോഗ്രാം സിന്തറ്റിക്ക് ഉത്തേജക വസ്തുവും റെയ്ഡിൽ പിടിച്ചെടുത്തിട്ടുണ്ട്.
ALSO READ: തലശ്ശേരിയിൽ സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു; ഒരാൾക്ക് കിണറ്റിൽ വീണ് പരിക്ക്
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടി കൊണ്ട് പോയി; പ്രതി അറസ്റ്റിൽ
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തെറ്റിദ്ധരിപ്പിച്ച് തട്ടി കൊണ്ട് പോയ കേസിലെ പ്രതിയെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ പോക്സോ നിയമ പ്രകാരം നെടുമങ്ങാട് പോലീസ് കേസെടുത്തു. കരിപ്പൂർ വാണ്ടയിൽ കുന്നുംമുകൽ വീട്ടിൽ ശ്രീജിത്തി(25)നെയാണ് പോലീസ് പിടികൂടിയത്. ഇയാൾ റൗഡി ലിസ്റ്റിൽ പെട്ട ആളാണ് എന്ന് നെടുമങ്ങാട് പോലീസ് പറഞ്ഞു.
ഫെബ്രുവരി12-ന് രാത്രി ആണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാണാതാകുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ നെടുമങ്ങാട് ഡൈമൻ പാലത്തിനു സമീപമുള്ള ഒരു വീട്ടിൽ വച്ച് കണ്ടെത്തുകയായിരുന്നു. നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേത്യത്വത്തിൽ നെടുമങ്ങാട് സിഐ യും സംഘവും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളുടെ മറ്റ് കേസുകളെ പറ്റി പോലീസ് അന്വേഷിച്ച് വരികയാണ്.
വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.