ഇടുക്കി കൂട്ടബലാത്സംഗക്കേസ്: പ്രായ പൂർത്തിയാകാത്തവർ ഉൾപ്പെടെ 4 പേർ അറസ്റ്റിൽ

ശാന്തൻപാറയിൽ ഇതരസംസ്ഥാനക്കാരിയായ പതിനഞ്ചുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ നാലു പേർ അറസ്റ്റിൽ.  പിടിയിലായ പ്രതികളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി രഹസ്യ മൊഴി രേഖപ്പെടുത്തുകയും സംഭവ സ്ഥലം ഇടുക്കി എസ് പി യുടെ നേതൃത്വത്തിൽ പരിശോധന നടത്തുകയും ചെയ്തു. 

Written by - Ajitha Kumari | Last Updated : May 31, 2022, 08:13 AM IST
  • ഇതരസംസ്ഥാനക്കാരിയായ പതിനഞ്ചുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ നാലു പേർ അറസ്റ്റിൽ
  • പൂപ്പാറ സ്വദേശികളായ സാമുവൽ ഏലിയാസ് ശ്യാം, അരവിന്ദ് കുമാർ എന്നിവരാണ് അറസ്റ്റിലായത്
  • പിടിയിലായ മറ്റ് രണ്ട് പേര്‍ പ്രായ പൂർത്തിയാകാത്തവരാണ്
ഇടുക്കി കൂട്ടബലാത്സംഗക്കേസ്: പ്രായ പൂർത്തിയാകാത്തവർ ഉൾപ്പെടെ 4 പേർ അറസ്റ്റിൽ

ഇടുക്കി: ശാന്തൻപാറയിൽ ഇതരസംസ്ഥാനക്കാരിയായ പതിനഞ്ചുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ നാലു പേർ അറസ്റ്റിൽ.  പിടിയിലായ പ്രതികളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി രഹസ്യ മൊഴി രേഖപ്പെടുത്തുകയും സംഭവ സ്ഥലം ഇടുക്കി എസ് പി യുടെ നേതൃത്വത്തിൽ പരിശോധന നടത്തുകയും ചെയ്തു. 

പൂപ്പാറ സ്വദേശികളായ  സാമുവൽ ഏലിയാസ് ശ്യാം, അരവിന്ദ് കുമാർ എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായ മറ്റ് രണ്ട് പേര്‍ പ്രായ പൂർത്തിയാകാത്തവരാണ്. ഞായറാഴ്ച  വൈകുന്നേരമാണ് പശ്ചിമ ബംഗാൾ സ്വദേശിയായ പെൺകുട്ടിയാണ് തേയിലത്തോട്ടത്തിൽ വച്ച് കൂട്ട ബലാത്സംഗത്തിനിരയായത്. സുഹൃത്തിനൊപ്പം തേയിലത്തോട്ടത്തിലെത്തിയപ്പോഴായിരുന്നു സംഭവം. 

Also Read: Santhanpara : ഇതര സംസ്ഥാനക്കാരിക്ക് പീഡനം; രണ്ട് പേർ കസ്റ്റഡിയിൽ

രാജാക്കാട് ഖജനാപ്പാറയിൽ തോട്ടം തൊഴിലാളികളുടെ മകളാണ് പീഡനത്തിനിരയായ പെൺകുട്ടി.  ബംഗാൾ സ്വദേശിയായ ആൺ സുഹൃത്തിനൊപ്പം ഓട്ടോ റിക്ഷയിലാണ് ഈ പെൺകുട്ടി പൂപ്പാറയിലെത്തിയതെന്നാണ് റിപ്പോർട്ട്. ഇവിടുത്തെ ബെവ്കോ ഔട്ട് ലെറ്റിൽ നിന്നും സുഹൃത്ത് മദ്യം വാങ്ങിയശേഷം ഇരുവരും എസ്റ്റേറ്റ് പൂപ്പാറ റൂട്ടിലുള്ള തേയിലത്തോട്ടത്തിലെത്തി അവിടെ ഇരിക്കുമ്പോഴാണ് പൂപ്പാറ സ്വദേശികളായി അഞ്ച് പേർ ഇവരുടെ അടുത്തെത്തിയത്. 

ഇവർ പെൺകുട്ടിയുടെ സുഹൃത്തിനെ മർദ്ദിച്ച ശേഷം പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.  ഇതിനിടയിൽ പതിനഞ്ചുകാരി ബഹളം വച്ചതോടെ അതുവഴി പോയ നാട്ടുകാരിൽ ചിലരെത്തുകയും തുടർന്ന്  പ്രതികൾ ഓടി രക്ഷപ്പെട്ടു. ശേഷം നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ശാന്തൻപാറ പൊലീസ് സ്ഥലത്തെത്തുകയും പെൺകുട്ടിയെ ഇടുക്കി മെഡിക്കൽ കോളജിലെത്തിച്ച് വൈദ്യ പരിശോധനക്ക് വിധേയയാക്കുകയും ചെയ്തു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News