Gold seized: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; ഒരു കോടിയോളം രൂപയുടെ സ്വർണം കടത്താൻ ശ്രമം, വിമാന കമ്പനി ജീവനക്കാരൻ പിടിയിൽ

Gold seized from Karipur airport: ഗ്രൗണ്ട് സ്റ്റാഫ് ഷമീമിനെയാണ് സിഐഎസ്എഫ് പിടികൂടിയത്

Written by - Zee Malayalam News Desk | Last Updated : Jul 31, 2022, 12:26 PM IST
  • വിമാനക്കമ്പനി ജീവനക്കാരനാണ് പിടിയിലായത്
  • ​ഗ്രൗണ്ട് സ്റ്റാഫ് ഷമീമിനെയാണ് സിഐഎസ്എഫ് പിടികൂടിയത്
  • ഒരു കോടിയോളം രൂപയുടെ സ്വർണമാണ് കടത്താൻ ശ്രമിച്ചത്
Gold seized: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; ഒരു കോടിയോളം രൂപയുടെ സ്വർണം കടത്താൻ ശ്രമം, വിമാന കമ്പനി ജീവനക്കാരൻ പിടിയിൽ

മലപ്പുറം: കരിപ്പൂരിൽ വൻ സ്വർണവേട്ട. ഒരു കോടിയോളം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ചയാൾ പിടിയിൽ. വിമാനക്കമ്പനി ജീവനക്കാരനാണ് പിടിയിലായത്. ​ഗ്രൗണ്ട് സ്റ്റാഫ് ഷമീമിനെയാണ് സിഐഎസ്എഫ് പിടികൂടിയത്. കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം മൂന്ന് യാത്രക്കാരിൽ നിന്നായി രണ്ട് കിലോ 183 ഗ്രാം സ്വർണം പിടികൂടിയിരുന്നു. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.

ഒരു കോടി 10 ലക്ഷം രൂപയോളം വിലവരുന്ന സ്വർണമാണ് പിടികൂടിയത്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദുബായിൽ നിന്ന് കരിപ്പൂരിൽ വന്ന കുറ്റ്യാടി സ്വദേശി ആദിൽ, ഇൻഡിഗോ വിമാനത്തിൽ ദുബായിൽ നിന്ന് വന്ന വടകര സ്വദേശി ഹാരിസ്, ഇതേ വിമാനത്തിൽ വന്ന കൽപ്പറ്റ സ്വദേശി ഇല്യാസ് എന്നിവരിൽ നിന്നാണ് കഴിഞ്ഞ ദിവസം സ്വർണം പിടികൂടിയത്.

(Updating....)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News