Kollam Kidnap Case Live Update : കാത്തിരിപ്പിനൊടുവിൽ അബിഗേലിനെ കണ്ടെത്തി; കുട്ടിയെ ആശ്രാമം മൈതനത്ത് ഉപേക്ഷിച്ച നിലയിൽ

Kollam Oyoor Kidnap Case Live Update : സഹോദരനൊപ്പം ട്യൂഷൻ കഴിഞ്ഞ വരവെയാണ് പെൺകുട്ടിയെ നാലംഗ സംഘം തട്ടികൊണ്ടു പോയത്

Written by - Zee Malayalam News Desk | Last Updated : Nov 28, 2023, 06:05 PM IST
Live Blog

Kerala Child kidnap case LIVE Update : കൊല്ലം ഒയൂരിൽ നിന്നും തട്ടികൊണ്ടുപോയ ആറ് വയസുകാരിയായ തേടി കേരളം. ഇന്ന് നവംബർ 27ന് വൈകിട്ട് 4.30ന് സംഭവം നടക്കുന്നത്. സഹോദരനൊപ്പം ട്യൂഷൻ കഴിഞ്ഞ വരവെയാണ് കുട്ടിയെ തട്ടികൊണ്ടുപോയത്. കുട്ടിയുടെ സഹോദരനെയും തട്ടികൊണ്ട് പോകാനുള്ള ശ്രമം നടന്നിരുന്നു. കുട്ടിയെ കണ്ടെത്താനായി പോലീസ് നാല് ജില്ലകളിൽ വ്യാപക പരിശോധനയാണ് സംഘടിപ്പിക്കുന്നത്.

28 November, 2023

  • 18:00 PM

    കുട്ടിയെ തട്ടിക്കൊണ്ടുപോയത് ഓയൂർ ഭാഗത്തുള്ളവർ തന്നെയാകാനാണ് സാധ്യതയെന്ന് എഡിജിപി

  • 18:00 PM

    അന്വേഷണം പ്രാരംഭ ഘട്ടത്തിൽ. പ്രതികളെ കുറിച്ചുള്ള അന്വേഷണം നടക്കുന്നു. വ്യക്തമായ ചിത്രമായിട്ടില്ല. അന്വേഷണത്തിന്റെ കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കാൻ കഴിയില്ലെന്ന് ക്രമസമാധാനം ചുമതലയുള്ള എഡിജിപി എം.ആർ അജിത്കുമാർ 

  • 18:00 PM

    അന്വേഷണം പ്രാരംഭ ഘട്ടത്തിൽ. പ്രതികളെ കുറിച്ചുള്ള അന്വേഷണം നടക്കുന്നു. വ്യക്തമായ ചിത്രമായിട്ടില്ല. അന്വേഷണത്തിന്റെ കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കാൻ കഴിയില്ലെന്ന് ക്രമസമാധാനം ചുമതലയുള്ള എഡിജിപി എം.ആർ അജിത്കുമാർ 

  • 16:30 PM

    ഒരു ദിവസത്തെ മെഡിക്കൽ പരിചരണത്തിന് ശേഷമാകും കൂട്ടിയെ വീട്ടിലേക്കെത്തിക്കുക

  • 16:30 PM

    കുട്ടിയെ മൈതനാത്ത് കൊണ്ടുവിട്ട സ്ത്രീയെ കുറിച്ച് പോലീസിന് സൂചന ലഭിച്ചു. പണം തട്ടിപ്പ് കേസിലെ പ്രതിയാണ് സ്ത്രീയെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന സൂചന

  • 15:45 PM

    ഓട്ടോറിക്ഷയിൽ എത്തിയ ഒരു സ്ത്രീയാണ് കുട്ടിയെ ആശ്രാമ മൈതനത്ത് ഉപേക്ഷച്ച് പോയത്.കൊല്ലം ലിങ്ക് റോഡിൽ നിന്നുമാണ് സ്ത്രീ തന്റെ ഓട്ടോയിൽ പ്രവേശിച്ചത്

  • 14:15 PM

    എല്ലാവരോടും നന്ദി അറിയിച്ച് അബിഗേലിന്റെ അമ്മ

  • 14:00 PM

    കുട്ടിയെ എആർ ക്യാമ്പിൽ എത്തിച്ചാണ് വൈദ്യ പരിശോധന നടത്തുക

  • 14:00 PM

    അബിഗേലിനെ കണ്ടെത്തി

  • 13:45 PM

    കുട്ടിയെ കൊല്ലം കമ്മീഷ്ണർ ഓഫിസിലേക്ക് മാറ്റി

  • 13:45 PM

    കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി

  • 13:45 PM

    ആശ്രാമ മൈതനാത്ത് ഉപേക്ഷിച്ച പെൺകുട്ടിയെ പോലീസാണ് കണ്ടെത്തിയത് 

  • 13:45 PM

    കുട്ടി സുരക്ഷിതയാണെന്ന് പോലീസ് അറിയിച്ചു

  • 13:45 PM

    അബിഗേൽ സാറായെ കണ്ടെത്തിയതായി റിപ്പോർട്ട്

     

  • 13:30 PM

    Kollam Child Kidnap Case : കുഞ്ഞിനെ തട്ടികൊണ്ടുപോയ കാർ കോട്ടയം രാമപുരത്ത് വെച്ച് കണ്ടതായി സൂചന

  • 12:00 PM

    Kollam Girl Kidnap Case : കുട്ടിയെയുമായി പ്രതികൾ വർക്കല ഭാഗത്തേക്ക് നീങ്ങിയെന്ന് സംശയം

  • 11:30 AM

    കുട്ടിയെ കണ്ടെത്താൻ വൈകുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൂയപ്പള്ളി പോലീസ് സ്റ്റേഷനിൽ കുത്തിയിരുന്നു പ്രതിഷേധിക്കുന്നു

  • 10:45 AM

    2016 മോഡൽ വെള്ളുത്ത സ്വിഫ്റ്റ് കാർ ഉപയോഗിച്ചാണ് പ്രതികൾ കുട്ടിയെ തട്ടികൊണ്ടുപോയത്. കാറിന് ഉപയോഗിച്ച നമ്പറുകൾ വ്യാജമാണ്.

  • 09:45 AM

    പ്രതിയുടെ എന്ന് സംശയിക്കുന്ന രേഖചിത്രം പോലീസ് പുറത്ത് വിട്ടു

  • 09:45 AM

    Kollam Six Year Old Kidnap Live Update : പ്രതികൾ കൊല്ലം തിരുവനന്തപുരം അതിർത്തിയിൽ എന്ന് സൂചന

  • 01:30 AM

    Kollam Girl Kidnap : രാത്രിയിലും പോലീസിന്റെ കനത്ത പരിശോധന. കൊല്ലം മലയോരമേഖലയിൽ വ്യാപക പരിശോധനയാണ് പോലീസ് സംഘടിപ്പിക്കുന്നത്

  • 23:45 PM

    Kollam Abhiget Kidnap : തട്ടികൊണ്ടുപോയ സംഘം പള്ളിക്കലിൽ ഒരു പെട്രോൾ പമ്പിൽ എത്തിയതായി സംശയം 

  • 23:45 PM

    Kollam Child Kidnapping Update : നാളെ രാവിലെ പത്ത് മണിക്ക് വീണ്ടും വിളിക്കുമെന്ന് തട്ടികൊണ്ടുപോയ സംഘം

  • 23:15 PM

    കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം: അന്വേഷണം ഊർജിതമാക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം

    കൊല്ലം ജില്ലയിലെ ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കുറ്റമറ്റതും  ത്വരിതവുമായ അന്വേഷണം ഉറപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. പോലീസ് ഊർജിതമായി അന്വേഷിക്കുകയാണ്. സംഭവം സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

  • 23:00 PM

    പത്ത് ലക്ഷം നൽകിയാൽ കുട്ടിയെ നാളെ വീട്ടിൽ തിരികെ കൊണ്ടുവിടുമെന്ന് ഫോൺസന്ദേശത്തിൽ സംഘത്തിലെ സ്ത്രീ പറഞ്ഞു. പോലീസിനെ അറിയിച്ചാൽ കുട്ടിയെ അപായപ്പെടുത്തുമെന്നും ഫോണിൽ വിളിച്ച സ്ത്രീ കുട്ടിയുടെ ബന്ധുവിനോട് പറഞ്ഞു

  • 22:30 PM

    കടയിൽ നിന്നും പ്രതികൾ  ബിസ്കറ്റും റെസ്കും വാങ്ങി

  • 22:30 PM

    Oyoor Kidnaping Case : പാരപ്പിള്ളിയിൽ കട നടത്തുന്ന സ്ത്രീയുടെ ഫോണിൽ നിന്നുമാണ് പ്രതികളെ പെൺകുട്ടിയുടെ അമ്മയെ വിളിച്ചത്.

  • 22:30 PM

    Oyoor Kidnappilng Case : പത്ത് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ട് അഭിഗേലിന്റെ വീട്ടിൽ വീണ്ട് ഫോൺ വന്നു

  • 22:30 PM

    oyoor Kidnap latest udpate : കാറിന്റെ നമ്പർ വ്യാജം

  • 22:15 PM

    Oyoor Kidnap Case Update : തട്ടികൊണ്ടുപോയത് കാർ ഹോണ്ട അമേസ് അല്ല, സ്വിഫ്റ്റ് ഡിസൈറാണ്

  • 22:15 PM

  • 22:15 PM

    രക്ഷപ്പെട്ട കുട്ടിയുടെ സഹോദരന്റെ വാക്കുകൾ

  • 22:15 PM

    കൊല്ലം പാരിപ്പള്ളിയിൽ നിന്നുമാണ് കുട്ടിയുടെ അമ്മയ്ക്ക് ഫോൺവിളി ലഭിച്ചത്

  • 22:00 PM

    Oyoor Kidnap Case : ഹോണ്ട അമേസ് കാറിലെത്തിയ പ്രതികളാണ് കുട്ടിയെ തട്ടികൊണ്ടുപോയത്. കാറിലുണ്ടായിരുന്നത് നാല് പേരാണെന്നാണ് കുട്ടിയുടെ സഹോദരൻ പറയുന്നത്. ഒരു സ്ത്രീ ഉൾപ്പെടെ നാല് പേരായിരുന്നു കാറിലുണ്ടായിരുന്നതെന്നാണ് കുട്ടിയടെ സഹോദരൻ പറയുന്നത്.

  • 22:00 PM

    കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഈ നമ്പറുകളില്‍ അറിയിക്കുക: 9946 923 282, 9495 578 999. കൂടാതെ പോലീസ് കൺട്രോൾ റൂം നമ്പറായ 112 വിളിച്ച് അറിയിക്കാൻ സാധിക്കുന്നതാണ്

  • 22:00 PM

    Oyoor Kidnapping Case: കുട്ടിയുടെ മോചനദ്രവ്യം അഞ്ച് ലക്ഷം രൂപ പ്രതികൾ ആവശ്യപ്പെട്ടുകൊണ്ട് അമ്മയെ ഫോൺ വിളിച്ചിരുന്നു. രാത്രി 7.45ന് ഫോൺവിളി ലഭിച്ചത്

  • 22:00 PM

    Oyoor Kidnapping Live Update : പോലീസിന്റെ വ്യാപക പരിശോധനയാണ് കൊല്ലത്തും സമീപ ജില്ലകളിലും സംഘടിപ്പിക്കുന്നത്

  • 22:00 PM

    സഹോദരനൊപ്പം ട്യൂഷൻ കഴിഞ്ഞ വരവെയാണ് പെൺകുട്ടിയെ നാലംഗ സംഘം തട്ടികൊണ്ടു പോയത്

  • 22:00 PM

    ഇന്ന് വൈകിട്ട് 4.30നാണ് സംഭവം നടക്കുന്നത്

Trending News