Soumya Viswanathan Murder Case: മലയാളി മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥന്‍ കൊലക്കേസ്; അഞ്ചുപ്രതികളും കുറ്റക്കാര്‍

Malayali journalist Soumya Viswanathan murder case: കേസിൽ പ്രതികളായ രവി കപൂർ, അമിത് ശുക്ല, അജയ് കുമാർ, ബൽജീത് മാലിക്, അജയ് സേത്തി എന്നിവർ കുറ്റക്കാരാണെന്ന് സാകേത് കോടതി ഇന്ന് വിധിക്കുകയായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Oct 18, 2023, 04:21 PM IST
  • സിസിടിവി ദൃശ്യങ്ങളിൽ നിന്നും സൗമ്യ വിശ്വനാഥന്റെ വാഹനത്തിന് പിന്നിൽ ഒരു കാർ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
  • ഒരു കോൾ സെന്റർ എക്‌സിക്യൂട്ടീവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിനൊടുവിലാണ് രവി കപൂറും അമിത് ശുക്ലയും ഈ കേസിൽ പ്രതികളാണെന്ന് പൊലീസ് കണ്ടെത്തിയത്.
Soumya Viswanathan Murder Case: മലയാളി മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥന്‍ കൊലക്കേസ്; അഞ്ചുപ്രതികളും കുറ്റക്കാര്‍

മലയാളി മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥന്‍ കൊല്ലപ്പെട്ട കേസിൽ അഞ്ച് പ്രതികളും കുറ്റക്കാരാണെന്ന് ഡൽഹി കോടതി. ബുധനാഴ്ച്ചയാണ് വിധി പ്രസ്താവിച്ചത്. 15 വർഷങ്ങൾക്ക് മുമ്പാണ് ഡൽഹിയിലെ ഹെഡ്‌ലൈൻസ് ടുഡേ വാർത്താ ചാനലിൽ മാധ്യമപ്രവർത്തകയായിരുന്ന സൗമ്യ കൊല്ലപ്പെട്ടത്. 2008 സെപ്റ്റംബറിൽ ഓഫീസിൽ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെ കാറിൽ വെച്ച് വെടിയേൽക്കുകയായിരുന്നു. 

കേസിൽ പ്രതികളായ രവി കപൂർ, അമിത് ശുക്ല, അജയ് കുമാർ, ബൽജീത് മാലിക്, അജയ് സേത്തി എന്നിവർ കുറ്റക്കാരാണെന്ന് സാകേത് കോടതി ഇന്ന് വിധിക്കുകയായിരുന്നു. 2008 സെപ്തംബർ 30-ന് സൗത്ത് ഡൽഹിയിലെ വസന്ത് കുഞ്ച് പ്രദേശത്ത് വെച്ചാണ് യുവ മാധ്യമപ്രവർത്തകയായ സൗമ്യ വിശ്വനാഥനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വാഹനാപകടമാണെന്നാണ് ആദ്യം കരുതിയിരുന്നെങ്കിലും ഫൊറൻസിക് റിപ്പോർട്ടുകൾ എത്തിയതോടെയാണ് തലയിൽ വെടിയേറ്റാണ് മരണകാരണ കാരണം എന്ന് വെളിപ്പെടുത്തുന്നത്.

ALSO READ:  2035 ൽ സ്വന്തം ബഹിരാകാശ നിലയം, 2040 ല്‍ ചന്ദ്രനില്‍ ആദ്യ ഇന്ത്യക്കാരൻ!! ബഹിരാകാശ ലക്ഷ്യം സെറ്റ് ചെയ്ത് പ്രധാനമന്ത്രി മോദി

സിസിടിവി ദൃശ്യങ്ങളിൽ നിന്നും സൗമ്യ വിശ്വനാഥന്റെ വാഹനത്തിന് പിന്നിൽ ഒരു കാർ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഒരു കോൾ സെന്റർ എക്‌സിക്യൂട്ടീവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിനൊടുവിലാണ്  രവി കപൂറും അമിത് ശുക്ലയും ഈ കേസിൽ പ്രതികളാണെന്ന് പൊലീസ് കണ്ടെത്തിയത്. തുടർന്നുള്ള ചോദ്യം ചെയ്യലിൽ സൗമ്യയെ കൊലപ്പെടുത്തിയതായി ഇവർ സമ്മതിച്ചു. "ത്രില്ലിംഗ് ആക്ടിവിറ്റി" എന്നാണ് പ്രതികൾ ഇതിനെ വിശേഷിപ്പിച്ചത്. ബൽജീത് മാലിക്, അജയ് സേത്തി എന്നിവരെ പ്രതികളാക്കി കുറ്റപത്രം 2010 ജൂണിൽ സമർപ്പിച്ചു, തുടർന്ന് 2010 നവംബറിൽ വിചാരണ ആരംഭിച്ചു. വിചാരണ 2016 ജൂലൈയിൽ അവസാനിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News