Pocso Case: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈം​ഗികാതിക്രമം; 53കാരൻ പിടിയിൽ

സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിലാണ് പ്രതി തന്നെ ലൈം​ഗികമായി ഉപദ്രവിച്ച വിവരം പെൺകുട്ടി വെളിപ്പെടുത്തിയത്.  

Written by - Zee Malayalam News Desk | Last Updated : Sep 28, 2024, 05:20 PM IST
  • മുനിസെല്‍വം എന്നയാളിനെയാണ് മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
  • കഴിഞ്ഞ കുറെ നാളുകളായി പ്രതി കുട്ടിയെ ഉപദ്രവിച്ച് വന്നിരുന്നതായാണ് വിവരം.
Pocso Case: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈം​ഗികാതിക്രമം; 53കാരൻ പിടിയിൽ

ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗീക അതിക്രമം നടത്തിയ 53കാരൻ അറസ്റ്റിൽ. മുനിസെല്‍വം എന്നയാളിനെയാണ് മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ കുറെ നാളുകളായി പ്രതി കുട്ടിയെ ഉപദ്രവിച്ച് വന്നിരുന്നതായാണ് വിവരം. സ്‌കൂളില്‍ നടത്തിയ കൗണ്‍സലിംഗിലാണ് പെണ്‍കുട്ടി തനിക്ക് നേരെയുണ്ടായ അതിക്രമത്തെ കുറിച്ചുള്ള വിവരം വെളിപ്പെടുത്തിയത്. തുടർന്ന് സ്കൂൾ അധികൃതർ വിവരം പൊലീസിനെ അറിയിച്ചു. കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി പോലീസ് തുടര്‍ നടപടി സ്വീകരിക്കും.

POCSO Case: തൃശൂരിൽ പോക്സോ കേസിൽ എസ്ഐയെ അറസ്റ്റ് ചെയ്തു; നടപടി സ്റ്റുഡൻ്റ് പൊലീസ് കേഡറ്റിനെ പീഡിപ്പിച്ചുവെന്ന പരാതിയിൽ

തൃശൂ‍ർ: തൃശൂരിൽ പോക്സോ കേസിൽ എസ്ഐ അറസ്റ്റിൽ. സ്റ്റുഡൻ്റ് പോലീസ് കേഡറ്റിനെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് നടപടി. ഗ്രേഡ് എസ്ഐ ചന്ദ്രശേഖരനെ (50) ആണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.2022ൽ ചാപ്പാറ വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപം കാറിൽ വച്ച് പീഡിപ്പിച്ചെന്നാണ് വിദ്യാർത്ഥിനി കൗൺസിലിങിൽ വെളിപ്പെടുത്തിയത്. ഇതേ തുടർന്നാണ് എസ്ഐക്കെതിരെ നടപടി സ്വീകരിച്ചത്.

2022ൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്ന പെൺകുട്ടി ഇപ്പോൾ പ്ലസ് വൺ ക്ലാസിലാണ് പഠിക്കുന്നത്. കൗൺസിലിങ്ങിൽ പെൺകുട്ടി നടത്തിയ വെളിപ്പെടുത്തൽ പോലീസിനെ അറിയിച്ചതിന് പിന്നാലെ തൃശൂർ റൂറൽ വനിതാ പോലീസ് സംഭവത്തിൽ കേസെടുത്തിരുന്നു.

ഇതിന് പിന്നാലെ ​ഗ്രേഡ് എസ്ഐ ചന്ദ്രശേഖരനെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ മൊഴി രേഖപ്പെടുത്തി വൈദ്യ പരിശോധനക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. പോക്സോ നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News