Murder Attempt: വീട് കയറി കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിക്ക് 7 വർഷം തടവും പിഴയും; സംഭവം നെയ്യാറ്റിൻകരയിൽ

Crime News: ഒന്നാംപ്രതിയായ ജമ്പുലിംഗം സുരേഷ് എന്ന് വിളിക്കുന്ന സുരേഷ് നെയ്യാറ്റിൻകര സർക്കിൾ ഇൻസ്പെക്ടറായിരുന്ന എം അനിൽ കുമാറിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെയും പ്രതിയാണ്

Written by - Zee Malayalam News Desk | Last Updated : Apr 2, 2024, 08:41 AM IST
  • വീട് കയറി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് 7 വർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി
  • സുരേഷ് നെയ്യാറ്റിൻകര സർക്കിൾ ഇൻസ്പെക്ടറായിരുന്ന എം അനിൽ കുമാറിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെയും പ്രതിയാണ്
  • ഇന്ത്യൻ ശിക്ഷ നിയമം 324, 452, 307 വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്
Murder Attempt: വീട് കയറി കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിക്ക് 7 വർഷം തടവും പിഴയും; സംഭവം നെയ്യാറ്റിൻകരയിൽ

തിരുവനന്തപുരം: വീട് കയറി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് 7 വർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി.  നെയ്യാറ്റിൻകര മരുത്തൂർ മൂന്നുകല്ലുംമൂട് ആലുനിന്ന വിള പുത്തൻവീട്ടിൽ മുഹമ്മദ് കാസിം മകൻ നൗഷാദിനെ വീട് കയറി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നാംപ്രതിയായ അതിയന്നൂർ പുന്നക്കാട് കോണത്ത് മേലെ പുതുവൽ പുത്തൻവീട്ടിൽ സുരേഷിനെയാണ് നെയ്യാറ്റിൻകര അസിസ്റ്റന്റ് സെ‌ഷൻസ് ജഡ്ജ് പാർവതി എസ് ആർ ഏഴുവർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. 

Also Read: ആറ്റിങ്ങലിൽ വ്യാപാരസ്ഥാപനത്തിന്റെ സംഭരണശാലയിൽ തീപിടുത്തം; ആളപായമില്ല

ഒന്നാംപ്രതിയായ ജമ്പുലിംഗം സുരേഷ് എന്ന് വിളിക്കുന്ന സുരേഷ് നെയ്യാറ്റിൻകര സർക്കിൾ ഇൻസ്പെക്ടറായിരുന്ന എം അനിൽ കുമാറിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെയും പ്രതിയാണ്.  2011സെപ്തംപർ ഏഴിന്  രാത്രി 11.30 നായിരുന്നു പ്രതിയായ സുരേഷ് നൗഷാദിന്റെ വീടിന്റെ മുൻ വശത്തെ വാതിൽ ചവിട്ടി തുറന്നു അകത്തു കയറിയ കൊലപ്പെടുത്താൻ ശ്രമിച്ചത്. 

Also Read: ബുധന്റെ വക്രഗതിയിലൂടെ ഇന്നുമുതൽ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും!

 

ഇന്ത്യൻ ശിക്ഷ നിയമം 324, 452, 307 വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്.  നെയ്യാറ്റിൻകര ഇൻസ്പെക്ടർ ജി സന്തോഷ് കുമാർ അന്വേഷണം പൂർത്തീകരിച്ച് ചാർജ് ഷീറ്റ് ഹാജരാക്കിയ കേസിൽ 17 സാക്ഷികളെ വിസ്തരിക്കുകയും 25 രേഖകൾ ഹാജരാക്കുകയും ചെയ്തിരുന്നു.  പൊസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പോസിക്യൂട്ടർ സി.ഡി ജസ്റ്റിൻ ജോസും ഹാജരായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News