ബലാത്സം​ഗവും ക്രൂരമായ ആക്രമണങ്ങളും നടത്തി കുറ്റവാളി സ്വതന്ത്രനായി കഴിഞ്ഞത് 35 വർഷം; ഒടുവിൽ പിടിയിൽ, 650 വർഷം തടവ്

കുറ്റവാളിയാണെന്ന് കണ്ടെത്തിയ ഇയാളെ 650 വർഷത്തെ തടവിനാണ് ശിക്ഷിച്ചത്.

Written by - Zee Malayalam News Desk | Last Updated : Apr 5, 2022, 03:08 PM IST
  • 1980കളിൽ ടെന്നസിയിലെ ഷെൽബി കൗണ്ടിയെ ഭീതിയിൽ നിർത്തിയ ക്രൂരനായ കുറ്റവാളിയായിരുന്നു ഇയാൾ
  • രാത്രിയിൽ വീടുകളിൽ അതിക്രമിച്ച് കയറി ഇരകളെ ഉറക്കത്തിൽ നിന്നുണർത്തി കെട്ടിയിട്ട് പീഡിപ്പിക്കുന്നതായിരുന്നു ഇയാളുടെ രീതി
  • മാസ്കും കോട്ടും ​ഗ്ലൗസും ധരിച്ചാണ് ഇയാൾ ആക്രമണം നടത്തിയിരുന്നത്
  • ഒടുവിൽ സ്റ്റീവൻ റേ ഹെസ്ലർ എന്ന ക്രൂരനായ കുറ്റവാളിയാണ് ഇതെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥർ തിരിച്ചറി‍ഞ്ഞു
ബലാത്സം​ഗവും ക്രൂരമായ ആക്രമണങ്ങളും നടത്തി കുറ്റവാളി സ്വതന്ത്രനായി കഴിഞ്ഞത് 35 വർഷം; ഒടുവിൽ പിടിയിൽ, 650 വർഷം തടവ്

നാഷ് വില്ലെ: ദശാബ്ദങ്ങളോളം പോലീസിനെയും നിയമവ്യവസ്ഥയെയും കബളിപ്പിച്ച് രക്ഷപ്പെട്ട പ്രതി 35 വർഷങ്ങൾക്ക് ശേഷം പിടിയിൽ. ഒരു എൻവലപ്പിലെ ഡിഎൻഎ ആണ് 35 വർഷങ്ങൾക്ക് ശേഷം ഇയാളെ പിടികൂടുന്നതിലേക്ക് നയിച്ചത്. കുറ്റവാളിയാണെന്ന് കണ്ടെത്തിയ ഇയാളെ 650 വർഷത്തെ തടവിനാണ് ശിക്ഷിച്ചത്.

1980കളിൽ ടെന്നസിയിലെ ഷെൽബി  കൗണ്ടിയെ ഭീതിയിൽ നിർത്തിയ ക്രൂരനായ കുറ്റവാളിയായിരുന്നു ഇയാൾ. രാത്രിയിൽ വീടുകളിൽ അതിക്രമിച്ച് കയറി ഇരകളെ ഉറക്കത്തിൽ നിന്നുണർത്തി കെട്ടിയിട്ട് പീഡിപ്പിക്കുന്നതായിരുന്നു ഇയാളുടെ രീതി. മാസ്കും കോട്ടും ​ഗ്ലൗസും ധരിച്ചാണ് ഇയാൾ ആക്രമണം നടത്തിയിരുന്നത്. ഒടുവിൽ സ്റ്റീവൻ റേ ഹെസ്ലർ എന്ന ക്രൂരനായ കുറ്റവാളിയാണ് ഇതെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥർ തിരിച്ചറി‍ഞ്ഞു.

1982 ഓഗസ്റ്റ് 14 മുതൽ 1985 ഓഗസ്റ്റ് 17 വരെ ഹെസ്‌ലർ 10 ഇരകളെ ക്രൂരമായി ആക്രമിച്ചതായി ഇൻഡ്യാനപൊളിസിന്റെ തെക്കുകിഴക്കുള്ള ഷെൽബി കൗണ്ടിയിലെ പ്രോസിക്യൂട്ടർ ജെയിംസ് ബി. ലാൻഡ്‌വെർലൻ പറഞ്ഞു. ഏഴ് സ്ത്രീകളും, ഒരു പതിനാറുകാരിയും, ഒരു മുൻ നാവികസേനാ ഉദ്യോ​ഗസ്ഥനും ഇയാളുടെ ആക്രമണങ്ങൾക്ക് ഇരകളായിട്ടുണ്ട്.

2020ൽ ഇയാളുടെ തുപ്പൽ ഒരു വാട്ടർ എൻവലപ്പിൽ പുരണ്ടതാണ് പോലീസിനെ ഇയാളിലേക്കെത്തിച്ചത്. 1985ലാണ് ഇയാൾ അവസാനമായി കുറ്റകൃത്യം ചെയ്തുവെന്ന് കരുതപ്പെടുന്നത്. അന്ന് സംഭവസ്ഥലത്ത് നിന്ന് ലഭിച്ച ഡിഎൻഎയുമായി ഇതിന് സാമ്യം ഉണ്ടായി. രണ്ട് ബലാത്സം​ഗം, ഏഴ് കവർച്ച, മൂന്ന് കൊലപാതക ശ്രമങ്ങൾ എന്നിവയാണ് നിലവിൽ ഇയാൾക്കെതിരെ ചുമത്തപ്പെട്ടിരിക്കുന്ന കുറ്റങ്ങൾ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News