കൊല്ലം: കൊട്ടിയം നെടുമ്പന മുട്ടയ്ക്കാവിൽ ഇതരസംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് ജീവനോടെ കുഴിച്ചുമൂടി. സംഭവത്തിൽ രണ്ട് പശ്ചിമബംഗാൾ സ്വദേശികളെ കണ്ണനല്ലൂർ പോലീസ് കസ്റ്റഡിയിലെടുത്തു. പശ്ചിമബംഗാൾ കുച്ച്ബിഹർ സ്വദേശിയായ അൽത്താഫ് മിയ (29) ആണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടയാളുടെ സുഹൃത്തുക്കളായ പശ്ചിമബംഗാൾ ജൽപായ്‌ഗുഡി സ്വദേശികളായ ബികാസ് സെൻ (30), അൻവർ മുഹമ്മദ് (24) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
അൽത്താഫ് മിയയുടെ മൃതദേഹം രാത്രി പത്തോടെയാണ് പോലീസ് കണ്ടെടുത്തത്. മുട്ടയ്ക്കാവിലുള്ള കശുവണ്ടി ഫാക്ടറിയിലാണ് അൽത്താഫ് മിയ ജോലി ചെയ്തിരുന്നത്. ചീട്ടുകളിയിൽ മിടുക്കനായ ഇയാളുടെ കൈവശം ധാരാളം പണം ഉണ്ടായിരുന്നതായും അത് കൈക്കലാക്കാനാണ് കൊലപാതകം നടത്തിയതെന്നുമാണ് പ്രതികൾ പോലീസിനോട് പറഞ്ഞത്. ബ്ലേഡ് ഉപയോഗിച്ച് കഴുത്തറത്തശേഷം താമസ സ്ഥലത്തിന് സമീപത്തുള്ള ചതുപ്പിൽ താഴ്ത്തിയെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്.
കഴിഞ്ഞ പതിനേഴാം തിയതിയാണ് അൽത്താഫ് മിയയെ താമസസ്ഥലത്ത് നിന്ന് കാണാതായത്. അൽത്താഫ് മിയയുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കസ്റ്റഡിയിലുള്ള ബികാസ് സെന്നിന്റെയും അൻവറിന്റെയും ഫോണുകളിൽ നിന്നാണ് അവസാന വിളികൾ വന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇരുവരെയും ചോദ്യംചെയ്യാൻ വിളിച്ചുവരുത്തി മൊഴികൾ രേഖപ്പെടുത്തി പോലീസ് വിട്ടയച്ചിരുന്നു.
ALSO READ: നാല് ചാക്കുകളിലായി 100 കിലോയോളം തൂക്കം വരുന്ന ചന്ദനം കടത്താൻ ശ്രമം; യുവാക്കൾ പിടിയിൽ
വെളിച്ചിക്കാലയിലെ ഹോട്ടലിൽ പൊറോട്ട മേക്കറായ ബികാസ് സെൻ കുറ്റം തെളിയാതിരിക്കാൻ തന്നെയും കൊലപ്പെടുത്താൻ സാധ്യതയുണ്ടെന്ന തോന്നലിൽ മലയാളി സുഹൃത്തിനോട് വിവരം പറഞ്ഞു. ഇയാളാണ് സംഭവം പോലീസിൽ അറിയിച്ചത്. ഇതിന് പിന്നാലെ മുട്ടയ്ക്കാവിലെ ഹോളോബ്രിക്സ് കമ്പനിയിലെ ലോഡിങ് തൊഴിലാളിയായ അൻവർ മുഹമ്മദിനെ പിടികൂടി. അൽത്താഫ് മിയയുടെ മൃതദേഹം രാത്രി പത്തോടെ പോലീസ് കണ്ടെടുത്തു. പ്രതികൾ പോലീസിനോട് വെളിപ്പെടുത്തിയ സ്ഥലത്ത് നിന്ന് തന്നെയാണ് മൃതദേഹം കണ്ടെടുത്തത്. രണ്ടരയടിയോളം താഴ്ചയിലാണ് കുഴിച്ചിട്ടിരുന്നത്.
ചാത്തന്നൂർ എ.സി.പി. ഗോപകുമാർ, സ്പെഷ്യൽ ബ്രാഞ്ച് എ.സി.പി. അബ്ദുൽ വഹാബ്, കണ്ണനല്ലൂർ പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള കൊട്ടിയം പോലീസ് ഇൻസ്പെക്ടർ വിനോദ്, സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ. ബാബുരാജ്, കൊല്ലം സ്പെഷ്യൽ തഹസിൽദാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഫൈസൽ കുളപ്പാടം, പഞ്ചായത്ത് അംഗം ഹാഷിം, ആസാദ് നാൽപ്പങ്ങൽ എന്നിവർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. നാല് ദിവസത്തോളം പഴക്കമുള്ള മൃതദേഹം ജീർണിച്ച് തുടങ്ങിയിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ജില്ലാ ആശുപത്രിയുടെ മോർച്ചറിയിലേക്ക് മാറ്റി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.