മധ്യപ്രദേശിൽ പശുവിനെ കശാപ്പ് ചെയ്തുവെന്നാരോപിച്ച് രണ്ട് യുവാക്കളെ മർദ്ദിച്ച് കൊലപ്പെടുത്തി

ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് രണ്ട് പേരും മരിച്ചത്. പരിക്കേറ്റയാൾ ഇപ്പോഴും ചികിത്സയിലാണ്. 

Written by - Zee Malayalam News Desk | Last Updated : May 4, 2022, 06:18 AM IST
  • 15-20 പേരടങ്ങുന്ന സംഘമാണ് യുവാക്കളെ മർദ്ദിച്ച് കൊലപ്പെടുത്തിയത്.
  • ബജ്‌റംഗ് ദൾ പ്രവർത്തകരാണ് ആക്രമിച്ചതെന്ന് പരാതിക്കാരും കോൺ​ഗ്രസും ആരോപിച്ചു. ‌
മധ്യപ്രദേശിൽ പശുവിനെ കശാപ്പ് ചെയ്തുവെന്നാരോപിച്ച് രണ്ട് യുവാക്കളെ മർദ്ദിച്ച് കൊലപ്പെടുത്തി

സിയോനി: മധ്യപ്രദേശിലെ സിയോനി ജില്ലയിൽ പശുവിനെ കശാപ്പ് ചെയ്തുവെന്നാരോപിച്ച് ഒരു സംഘം ആളുകൾ ചേർന്ന് രണ്ട് ആദിവാസി യുവാക്കളെ മർദ്ദിച്ച് കൊന്നു. സംഭവത്തിൽ മറ്റൊരാൾക്ക് പരിക്കേറ്റിട്ടുമുണ്ട്. 15-20 പേരടങ്ങുന്ന സംഘമാണ് യുവാക്കളെ മർദ്ദിച്ച് കൊലപ്പെടുത്തിയത്. ബജ്‌റംഗ് ദൾ പ്രവർത്തകരാണ് ആക്രമിച്ചതെന്ന് പരാതിക്കാരും കോൺ​ഗ്രസും ആരോപിച്ചു. ‌

തിങ്കളാഴ്ച പുലർച്ചെ 2:30 നും മൂന്നിനും ഇടയിൽ കറെ പോലീസ് സ്റ്റേഷൻ പരിധിയിലെ സിമരിയയിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട് 20 ലധികം പേർക്കെതിരെ കേസെടുത്തിട്ടുണ്ട്, ഇതിൽ ആറ് പേർക്കെതിരെ കൊലപാതക കുറ്റം ചുമത്തിയെന്നും പോലീസ് അറിയിച്ചു. സംഭവത്തിന് പിന്നാലെ കോൺഗ്രസ് എംഎൽഎ അർജുൻ സിംഗ് കക്കോഡിയയുടെ നേതൃത്വത്തിൽ ജബൽപൂർ-നാഗ്പൂർ ഹൈവേ ഉപരോധിക്കുകയുണ്ടായി. സിയോനി പോലീസ് സൂപ്രണ്ടും ഉന്നത ഉദ്യോഗസ്ഥരും സമരസ്ഥലം സന്ദർശിച്ചു.

Also Read: Crime: ഇറച്ചിക്കടകളിലെ ജീവനക്കാർ തമ്മിൽ തർക്കം; അവസാനം കത്തിക്കുത്തിൽ

 

യുവാക്കൾ പശുവിനെ കശാപ്പ് ചെയ്തുവെന്നാരോപിച്ച് 15-20 പേരടങ്ങുന്ന സംഘം ഇവരുടെ വീട്ടിലെത്തി മർദ്ദിക്കുകയായിരുന്നുവെന്ന് പരാതിക്കാർ പറയുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് രണ്ട് പേരും മരിച്ചത്. പരിക്കേറ്റയാൾ ഇപ്പോഴും ചികിത്സയിലാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ കൂടുതൽ കാര്യങ്ങളിൽ വ്യക്തതയുണ്ടാകൂവെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് എസ്‌കെ മാറവി വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. 

ഇരകളുടെ ബന്ധുക്കൾക്ക് ഒരു കോടി രൂപ വീതവും സർക്കാർ ജോലിയും നൽകണമെന്നും കോൺഗ്രസ് എംഎൽഎ അർജുൻ സിംഗ് കക്കോഡിയ പറഞ്ഞു. അതേസമയം സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും കോൺഗ്രസ് നേതാവ് കമൽനാഥ് ആവശ്യപ്പെട്ടു. ഇരകളുടെ കുടുംബങ്ങൾക്ക് സാധ്യമായ എല്ലാ സഹായവും പരിക്കേറ്റയാളുടെ ചികിത്സയ്ക്കുള്ള ക്രമീകരണങ്ങളും സർക്കാർ ചെലവിൽ ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: Shawarma Food Poison: ഷവർമ്മയിൽ നിന്നും ഭക്ഷ്യവിഷബാധ: ഒരാള്‍ കൂടി അറസ്റ്റില്‍

അതേസമയം സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റ് പ്രതികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. ചില പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പോലീസ് പറഞ്ഞു. ഇരകളുടെ വീട്ടിൽ നിന്ന് കിലോക്കണക്കിന് മാംസം കണ്ടെത്തിയതായും എസിപി പറഞ്ഞു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News