Mob Lynch | ആൾക്കൂട്ട കൊലപാതകങ്ങളെ കുറിച്ച് കൃത്യമായ കണക്കുകൾ ഇല്ല; കേന്ദ്രം പാർലമെന്റിൽ

ആൾക്കൂട്ട കൊലപാതകങ്ങളെ തടയുന്നതിനായി കേന്ദ്ര സർക്കാർ വാർത്ത മാധ്യമങ്ങളിലൂടെ പൊതുജനത്തിന് അവബോധന സന്ദേശങ്ങൾ നൽകിട്ടുണ്ടെന്ന് മന്ത്രി

Written by - Zee Malayalam News Desk | Last Updated : Dec 15, 2021, 05:50 PM IST
  • രാജ്യസഭയിലെ ചോദ്യം ഉത്തരവേളയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയാണ് ഇക്കാര്യം അറിയിച്ചത്.
  • എന്നാൽ ആൾക്കൂട്ട കൊലപാതകങ്ങളെ തടയുന്നതിനായി കേന്ദ്ര സർക്കാർ വാർത്ത മാധ്യമങ്ങളിലൂടെ പൊതുജനത്തിന് അവബോധന സന്ദേശങ്ങൾ നൽകിട്ടുണ്ട്.
  • കൂടാതെ ഇത്തരത്തിൽ പ്രശ്നങ്ങൾക്ക് വഴിവെക്കുന്ന വിവരങ്ങളും വീഡിയോകളും പങ്കുവെക്കുന്നത് കൃത്യമായി പരിശോധിക്കാൻ സമൂഹമാധ്യമങ്ങൾക്ക് കർശനമായ നിർദേശമാണ് നൽകിട്ടുള്ളതെന്ന് മന്ത്രി പാർലമെന്റിൽ പറഞ്ഞു.
Mob Lynch | ആൾക്കൂട്ട കൊലപാതകങ്ങളെ കുറിച്ച് കൃത്യമായ കണക്കുകൾ ഇല്ല; കേന്ദ്രം പാർലമെന്റിൽ

ന്യൂ ഡൽഹി : രാജ്യത്ത് നടക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങളെ (Mob Lynch) കുറിച്ച് യാതൊരു രേഖയും ദേശീയ ക്രൈം റിക്കോർഡ് ബ്യൂറോയുടെ പക്കൽ ഇല്ലെന്ന് കേന്ദ്രം. രാജ്യസഭയിലെ ചോദ്യം ഉത്തരവേളയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയാണ് ഇക്കാര്യം അറിയിച്ചത്. 

എന്നാൽ ആൾക്കൂട്ട കൊലപാതകങ്ങളെ തടയുന്നതിനായി കേന്ദ്ര സർക്കാർ വാർത്ത മാധ്യമങ്ങളിലൂടെ പൊതുജനത്തിന് അവബോധന സന്ദേശങ്ങൾ നൽകിട്ടുണ്ട്. കൂടാതെ ഇത്തരത്തിൽ പ്രശ്നങ്ങൾക്ക് വഴിവെക്കുന്ന വിവരങ്ങളും വീഡിയോകളും പങ്കുവെക്കുന്നത് കൃത്യമായി പരിശോധിക്കാൻ സമൂഹമാധ്യമങ്ങൾക്ക് കർശനമായ നിർദേശമാണ് നൽകിട്ടുള്ളതെന്ന് മന്ത്രി പാർലമെന്റിൽ പറഞ്ഞു.

ALSO READ : തമിഴ്നാട്: ദളിത് യുവാവിനെ തല്ലിക്കൊന്ന സംഭവത്തില്‍ 7 പേര്‍ അറസ്റ്റില്‍

ഇതിന് പുറമെ ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെ കൃത്യമായ നടപടികൾ സ്വീകരിക്കണമെന്ന്  സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും കേന്ദ്രം നിർദേശം നൽകിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 

സംസ്ഥാനങ്ങൾ അയക്കുന്ന കണക്കുകൾ പ്രകാരം ഇന്ത്യൻ പീനൽ കോഡ്, സെപ്യക്ഷൽ അല്ലെങ്കിൽ പ്രദേശികമായ നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് ദേശീയ ക്രൈം റിക്കോർഡ് ബ്യൂറോ രേഖകൾ സമർപ്പിക്കുന്നത്. എന്നാൽ ഒരു വ്യക്തി ഒരു കൂട്ടം ആൾക്കാരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായോ പരിക്കേറ്റതായോ ഒരു കേസു പോലും എൻസിആർബിയുടെ പക്കൽ ലഭിച്ചിട്ടില്ലയെന്ന് മന്ത്രി രാജ്യസഭയിൽ മന്ത്രി വ്യക്തമാക്കി. 

ALSO READ : ആള്‍ക്കൂട്ട ആക്രമണം: അജേഷിനെ ക്രൂരമായി പീഡിപ്പിച്ചത് 8 മണിക്കൂര്‍..

ഇന്ത്യയുടെ ഭരണഘടന അനുസരിച്ച് പോലീസും പൊതുജനവും സംസ്ഥാന സർക്കാരിന്റെ അധീനതയിൽ വരുന്നതാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങളിൽ നടപടിയെടുത്ത് കൈകാര്യം ചെയ്യേണ്ടത് സംസ്ഥാന സർക്കാരുകളാണ് കേന്ദ്രമന്ത്രി ചൂണ്ടിക്കാണിക്കുകയും ചെയ്തു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News