മോൻസൺ മാവുങ്കലിന്‍റെ തട്ടിപ്പ് കേസ്‍: പോലീസ് ബന്ധത്തിന്‍റെ തെളിവ് പുറത്ത്

സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ആവിശ്യപ്പെട്ട് പരാതിക്കാര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. മോൻസന്റെ സഹോദരിയുടെ ചേർത്തലയിലെ വീട്ടിൽ നിന്ന് ഔദ്യോഗിക വാഹനത്തിൽ മോൻസൺ തേങ്ങയും മീനും കൊണ്ടുവന്നുവെന്നാണ് ജയ്സന്റെ വെളിപ്പെടുത്തൽ. മോൻസന്റെ വീട്ടിൽ തേങ്ങ കൊണ്ടുവന്നത് ഡി ഐ ജി യുടെ കാറിൽ ആണെന്നും ഇത് വ്യക്തമാാക്കുന്ന തെളിവുകൾ ക്രൈം ബ്രാഞ്ചിനു കൈമാറിയെന്നും ജെയ്സൺ പറയുന്നു. 

Written by - അജിത്ത് ബാബു | Edited by - Priyan RS | Last Updated : Aug 16, 2022, 01:41 PM IST
  • കൊവിഡ് കാലത്ത് മോൻസന്റെ കൂട്ടുകാർക്കായി ഐ ജി ലക്ഷ്മണ വ്യാപകമായി വാഹന പാസുകൾ നൽകിയെന്നും മോൻസന്റെ മുൻ ഡ്രൈവർ ജെയ്സൺ വെളിപ്പെടുത്തി.
  • മോൻസന്റെ വീട്ടിൽ തേങ്ങ കൊണ്ടുവന്നത് ഡി ഐ ജി യുടെ കാറിൽ ആണെന്നും ഇത് വ്യക്തമാക്കുന്ന തെളിവുകൾ ക്രൈം ബ്രാഞ്ചിനു കൈമാറിയെന്നും ജെയ്സൺ പറയുന്നു.
  • ഈ സാഹചര്യത്തിൽ സിബിഐ അന്വേഷണം വേണമെന്നാണ് പരാതിക്കാർ പറയുന്നത്. കേസ് സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി.
മോൻസൺ മാവുങ്കലിന്‍റെ തട്ടിപ്പ് കേസ്‍: പോലീസ് ബന്ധത്തിന്‍റെ തെളിവ് പുറത്ത്

കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസനും പൊലീസും തമ്മിലുള്ള ബന്ധത്തിന്  തെളിവുകൾ പുറത്ത്. മോൻസൺ പോലീസ് വാഹനം ദുരുപയോഗം ചെയ്തതിനുള്ള തെളിവുകളാണ് പുറത്ത് വന്നത്. കൂടാതെ കൊവിഡ് കാലത്ത് മോൻസന്റെ കൂട്ടുകാർക്കായി ഐ ജി ലക്ഷ്മണ വ്യാപകമായി വാഹന പാസുകൾ നൽകിയെന്നും മോൻസന്റെ മുൻ ഡ്രൈവർ ജെയ്സൺ വെളിപ്പെടുത്തി. 

സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ആവിശ്യപ്പെട്ട് പരാതിക്കാര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. മോൻസന്റെ സഹോദരിയുടെ ചേർത്തലയിലെ വീട്ടിൽ നിന്ന് ഔദ്യോഗിക വാഹനത്തിൽ മോൻസൺ തേങ്ങയും മീനും കൊണ്ടുവന്നുവെന്നാണ് ജയ്സന്റെ വെളിപ്പെടുത്തൽ. മോൻസന്റെ വീട്ടിൽ തേങ്ങ കൊണ്ടുവന്നത് ഡി ഐ ജി യുടെ കാറിൽ ആണെന്നും ഇത് വ്യക്തമാക്കുന്ന തെളിവുകൾ ക്രൈം ബ്രാഞ്ചിനു കൈമാറിയെന്നും ജെയ്സൺ പറയുന്നു. 

Read Also: Palakkad Shahjahan Murder Case: ഷാജഹാൻ വധം: കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത 2 പേർ അറസ്റ്റിലായതായി സൂചന

ഐ ജി ലക്ഷണയ്ക്ക് എതിരെയും ആരോപണം ഉണ്ട്. കോവിഡ് നിയന്ത്രങ്ങളുടെ കാലത്ത്  മോൻസന്റെ കലൂരിലെ വീട്ടിൽ നിന്ന് ഐ ജി യുടെ പേരിൽ ആണ് പാസ് നൽകിയതെന്നും പരാതിയിൽ പറയുന്നു.  ക്രൈംബ്രാഞ്ച്  കോടതിയിൽ സമർപ്പിച്ച അന്വേഷണ പുരോഗതി റിപ്പോർട്ടിൽ ഉയർന്ന ഉദ്യോഗസ്ഥർക്ക് തട്ടിപ്പിൽ പങ്കില്ലെന്നാണ് പറയുന്നത്. 

ഇതിനുപിന്നാലെയാണ്  തെളിവുകൾ പുറത്തു വന്നത്. ക്രൈംബ്രാഞ്ചിന് തെളിവുകൾ നൽകിയിട്ടും അന്വേഷണത്തിൽ യാതൊരു പുരോഗതിയും ഉണ്ടാകില്ലെന്നാണ് പരാതിക്കാരുടെ ആക്ഷേപം.  ഈ സാഹചര്യത്തിൽ സിബിഐ അന്വേഷണം വേണമെന്നാണ് പരാതിക്കാർ പറയുന്നത്. കേസ് സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട്  മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News