Crime News: സദാചാര ​ഗുണ്ടായിസം; മലയാളികളെ ആക്രമിച്ചത് മുപ്പതോളം ആളുകൾ, 7 പേർ അറസ്റ്റിൽ

 Around 30 people attacked the Malayalis: തീവ്ര ഹിന്ദുസംഘടനാ പ്രവർത്തകരാണ് അറസ്റ്റിലായത്. 

Written by - Zee Malayalam News Desk | Last Updated : Jun 2, 2023, 02:41 PM IST
  • ഇവർക്കൊപ്പം സുഹൃത്തുക്കളായ മൂന്ന് പെൺകുട്ടികളും ഉണ്ടായിരുന്നു.
  • മംഗളൂരുവിൽ മെഡിക്കൽ വിദ്യാർഥികളാണ് ഈ പെൺകുട്ടികൾ. ഇവർ ആറുപേരും സോമേശ്വർ ബീച്ചിൽ ഇരിക്കുന്ന സമയത്താണ് അക്രമി സംഘം ഇവിടെ എത്തിയത്.
  • കഴി‍ഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്.
Crime News: സദാചാര ​ഗുണ്ടായിസം; മലയാളികളെ ആക്രമിച്ചത് മുപ്പതോളം ആളുകൾ, 7 പേർ അറസ്റ്റിൽ

മംഗളൂരു: മംഗളൂരുവിൽ മലയാളികൾക്ക് നേരെ നടന്ന സദാചാര ആക്രമണത്തിൽ 7 പേർ അറസ്റ്റിൽ. അറസ്റ്റിലായത് തീവ്ര ഹിന്ദുസംഘടനാ പ്രവർത്തകരാണ്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം ഉണ്ടാകുന്നത്. മൂന്നു ആൺകുട്ടികൾ കാസർകോടുനിന്ന് മംഗലാപുരത്തേക്ക്  വിനോദയാത്ര പോയതാണ്. ഇവർക്കൊപ്പം സുഹൃത്തുക്കളായ മൂന്ന് പെൺകുട്ടികളും ഉണ്ടായിരുന്നു. മംഗളൂരുവിൽ മെഡിക്കൽ വിദ്യാർഥികളാണ് ഈ പെൺകുട്ടികൾ. ഇവർ ആറുപേരും സോമേശ്വർ ബീച്ചിൽ ഇരിക്കുന്ന സമയത്താണ് അക്രമി സംഘം ഇവിടെ എത്തിയത്.

മുപ്പതിലേറെ പേർ ചേർന്ന് കല്ല്, ബെൽറ്റ് തുടങ്ങിയവ ഉപയോഗിച്ച് ക്രൂരമായി ഇവരെ ക്രൂരമായി മർ‍ദ്ദിച്ചു. കഴി‍ഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. പാറക്കല്ലിൽ ഇരിക്കുകയായിരുന്ന ഇവരോട് സംഘത്തിലുള്ളവർ ആദ്യം ഐ‍ഡി കാർഡ് ചോദിച്ചു. പിന്നീട്  മതവും പേരും ഉൾപ്പെടെയുള്ള കാര്യങ്ങൾ ചോദിച്ചു. ആൺകുട്ടികളും പെൺകുട്ടികളും ഇതര മതവിഭാഗത്തിലുള്ളവരാണ് എന്ന് മനസ്സിലാക്കിയതോടെയാണ് സംഘം ക്രൂരമായ അക്രമം തുടങ്ങിയത്.  ബെൽറ്റ് കൊണ്ടും വടികൊണ്ടും അടിച്ചു. കല്ലുകൊണ്ട് മുഖത്തിടിച്ചു. ആറോളം പേരാണ് ആദ്യം വന്നത്.

ALSO READ:  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; പ്രതിക്ക് കഠിനതടവും പിഴയും

പിന്നീട് മുപ്പതോളം പേർ എത്തി കൂട്ടമായി ആക്രമിച്ചു. പോലീസ് എത്തിയപ്പോൾ സംഘം ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ പോലീസ് അന്വേഷണം പ്രഖ്യാപിക്കുകയും രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഏഴുപേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

അതേസമയം ​ഗാർഹിക പീഡനത്തെ തുടർന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. സഹോദ​രങ്ങളുടെ സഹായത്തോടെയാണ് യുവതി കൃത്യം നടത്തിയത്.  നാടകീയ രംഗങ്ങളായിരുന്നു ഇവരുടെ അറസ്റ്റ് രേഖപ്പെടുത്താനായി അവിടെയെത്തിയപ്പോൾ നടന്നത്. യുവതി സഹോദരങ്ങളുടെ അറസ്റ്റ് തടയുകയും ടാങ്കിനു മുകളില്‍ കയറി പ്രതിഷേധിക്കുകയുമായിരുന്നു.  ഉത്തർപ്രദേശ് കാൻപുരിലെ ഗോവിന്ദ്പുരിയിലാണ് സംഭവം നടന്നത്. ഭര്‍ത്താവ് ഷക്കീലിനെ കാണാനില്ലെന്ന പരാതിയുമായി യുവതി ഏപ്രിൽ 30 ന് ഗോവിന്ദ്പുർ പൊലീസ് സ്റ്റേഷനിൽ എത്തി. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടങ്ങിയ പോലീസ് ഷക്കീലിന്റെ ബൈക്ക് പാണ്ടു നദിയില്‍നിന്നും കണ്ടെത്തി.

ഇതിനു പിന്നാലെ ഫത്തേപുരില്‍ നിന്നും ഷക്കീലിന്റെ  മൃതദേഹവും കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ നടന്ന അന്വേഷണത്തിൽ ഷക്കീലിന്റെ  ഭാര്യാസഹോദരനെ സംശയിച്ച പോലീസ് ഇയാളെ പിടികൂടാനെത്തിയതോടെയാണ് വിഷയം പുറം ലോകം അറിയുന്നത്.   ഇതോടെ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് യുവതിയും സഹോദരങ്ങളും ചേര്‍ന്ന് ഷക്കീലിനെ കൊലപ്പെടുത്തിയെന്ന് പോലീസിന് വ്യക്തമാക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News