UP Crime: ഉത്തർപ്രദേശിൽ മൂന്നുപേർ ചേർന്ന് മുസ്ലീം യുവാവിനെ അടിച്ചുകൊന്നു!

ഉത്തര്‍പ്രദേശില്‍ മൂന്ന് പേര്‍ ചേര്‍ന്ന് മുസ്ലീം യുവാവിനെ വടികൊണ്ട് അടിച്ചു കൊന്നു. 28 കാരന്‍ ഓടിച്ച ബൈക്ക് സൈക്കിള്‍ യാത്രക്കാരനെ ഇടിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. സംഭവത്തെ തുടർന്ന് കേസിലെ മുഴുവന്‍ പ്രതികളേയും പോലീസ് അറസ്റ്റ് ചെയ്തു.

Last Updated : Nov 28, 2023, 02:07 PM IST
  • ഉത്തര്‍പ്രദേശില്‍ മൂന്ന് പേര്‍ ചേര്‍ന്ന് മുസ്ലീം യുവാവിനെ വടികൊണ്ട് അടിച്ചു കൊന്നു
  • 28 കാരന്‍ ഓടിച്ച ബൈക്ക് സൈക്കിള്‍ യാത്രക്കാരനെ ഇടിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം
UP Crime: ഉത്തർപ്രദേശിൽ മൂന്നുപേർ ചേർന്ന് മുസ്ലീം യുവാവിനെ അടിച്ചുകൊന്നു!

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ മൂന്ന് പേര്‍ ചേര്‍ന്ന് മുസ്ലീം യുവാവിനെ വടികൊണ്ട് അടിച്ചു കൊന്നു. 28 കാരന്‍ ഓടിച്ച ബൈക്ക് സൈക്കിള്‍ യാത്രക്കാരനെ ഇടിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. സംഭവത്തെ തുടർന്ന് കേസിലെ മുഴുവന്‍ പ്രതികളേയും പോലീസ് അറസ്റ്റ് ചെയ്തു.

Also Read: ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: കാർ വാഷിംഗ് സെന്ററിൽ നിന്നും കണ്ടെത്തിയത്500 രൂപയുടെ 19 കെട്ടുകൾ!

മഹാരാജ്ഗഞ്ചിലെ നാരായണ്‍പൂര്‍ ഗ്രാമത്തില്‍ താമസിക്കുന്ന സല്‍മാനാണ് മരിച്ചത്. ഞായറാഴ്ച രാത്രി ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ സൈക്കിള്‍ യാത്രക്കാരനായ വിശ്രാമിനെ സല്‍മാന്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടാകുകയും തുടർന്ന് വിശ്രാം തന്റെ രണ്ട് മക്കളെയും വിളിച്ചു വരുത്തുകയായിരുന്നു.  

ശേഷം മൂന്ന് പേരും ചേര്‍ന്ന് സല്‍മാനെ വടി ഉപയോഗിച്ച് മര്‍ദിച്ചു.  മര്‍ദനമേറ്റ സല്‍മാന്‍ പിന്നീട് മരിക്കുകയായിരുന്നെന്ന് എഎസ്പി അതിഷ് കുമാര്‍ സിംഗ് അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൂന്ന് പ്രതികളും അറസ്റ്റു ചെയ്യുകയും  മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതായും എഎസ്പി വ്യക്തമാക്കി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News