കോട്ടയം: ഫോണിലെക്കെത്തിയ അശ്ലീല സന്ദേശത്തിൻറെ പേരിൽ പോലീസുകാർ തമ്മിൽ ആരംഭിച്ച തർക്കം ഒടുവിൽ കയ്യാങ്കളിയിലേക്ക് എത്തി. കോട്ടയം പള്ളിക്കത്തോട് പോലീസ് സ്റ്റേഷനിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് സംഭവം. വനിതാ പോലീസുകാരിയുടെ ഫോണിലേക്ക് സ്റ്റേഷനിലെ അഡീഷണൽ എസ്.ഐ അശ്ലീല സന്ദേശം അയച്ചെന്നാണ് ആരോപണം.
ഞായറാഴ്ച ഇത് ചോദ്യം ചെയ്ത് തുടങ്ങിയ വഴക്ക് പിന്നീട് കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു. അതിനിടയിൽ അഡീഷണൽ എസ്.ഐയെ വനിതാ പോലീസുകാരി മർദ്ദിച്ചു. മറ്റ് പോലീസുകാരെത്തിയാണ് ഇരുവരെയും പിടിച്ച് മാറ്റിയത്.
അതിനിടയിൽ ജില്ലാ പോലീസ് മേധാവി ഇതു സംബന്ധിച്ച് സ്പെഷ്യൽ ബ്രാഞ്ചിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കും. കോട്ടയം സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ. എസ് പി ക്കാണ് അന്വേഷണ ചുമതല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...