ഇടുക്കി: അടിമാലി ഫോറസ്റ്റ് റേഞ്ച് പരിധിയിൽ വരുന്ന കുറത്തിക്കുടിയിൽ നിന്നും ആനക്കൊമ്പുകൾ പിടിച്ചെടുത്തു. സംഭവത്തിൽ ഒരാൾ വനംവകുപ്പുദ്യോഗസ്ഥരുടെ പിടിയിലായി. കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുള്ളതായും ഇവർക്കായി അന്വേഷണം തുടരുകയാണെന്നും വനംവകുപ്പുദ്യോഗസ്ഥർ അറിയിച്ചു.
കുറത്തിക്കുടി സ്വദേശിയായ പുരുഷോത്തമനെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുള്ളതായും ഇവർക്കായി അന്വേഷണം തുടരുകയാണെന്നും വനംവകുപ്പുദ്യോഗസ്ഥർ അറിയിച്ചു. രണ്ട് ആനക്കൊമ്പുകളാണ് വനംവകുപ്പുദ്യോഗസ്ഥർ കണ്ടെടുത്തത്.
പിടിച്ചെടുത്ത ആനക്കൊമ്പുകൾക്ക് 9 കിലോതൂക്കം വരുന്നതാണ്. കൊമ്പുകൾ വിൽപ്പന നടത്തുവാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായതെന്നാണ് വനംവകുപ്പുദ്യോഗസ്ഥർ നൽകുന്ന വിവരം. ദേവികുളം, അടിമാലി റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരുടെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.