തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മക്ക് ജാമ്യം. ഹൈക്കോടതിയാണ് കേസിൽ ജാമ്യം അനുവദിച്ചത്. കേസിൽ കൂട്ടു പ്രതികളായ അമ്മക്കും അമ്മാവനും നേരത്തെ ജാമ്യം ലഭിച്ചിരുന്നു. കേസിൽ കുറ്റ പത്രം നേരത്തെ സമർപ്പിച്ചിരുന്നു.
കഴിഞ്ഞ ഒക്ടോബറിലാണ് ഗ്രീഷ്മ അറസ്റ്റിലായത്. 2022 ഒക്ടോബർ14-നാണ് ഗ്രീഷ്മ കാമുകനായിരുന്ന ഷാരോണിന് കഷായത്തിൽ വിഷം കലക്കി നൽകിയത്. തുടർന്ന് ശാരീരിക അസ്വാസ്ഥ്യം നേരിട്ട ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ദിവസങ്ങളോളം അവശതകളോട് പൊരുതിയ ഷാരോൺ ഒക്ടോബർ 25 ന് മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
സാധാരണ മരണമെന്ന നിഗമനത്തിൽ അന്വേഷണം തുടങ്ങിയ കേസ് ഗ്രീഷമയിലേക്ക് എത്തിയതോടെയാണ് ചോദ്യം ചെയ്യലിൽ അന്വേഷണത്തിൻറെ ഗതി തന്നെ മാറിയത്. ഒക്ടോബർ 14-ന് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാൻ സുഹൃത്തിനൊപ്പം തമിഴ്‌നാട്ടിലെ രാമവർമ്മൻ ചിറയിലുള്ള ഗ്രീഷ്മയുടെ വീട്ടിൽ എത്തിയ ഷാരോൺ തിരികെ വന്നത് ശാരീരികാസ്വസ്ഥതകളോടെയാണ്. അവിടെ നിന്ന് യുവതി നൽകിയ കഷായവും ജ്യൂസും കുടിച്ചതാണ് അവശതയ്ക്ക് കാരണമെന്നായിരുന്നു ഷാരോണിന്‍റെ ബന്ധുക്കള്‍ ആരോപിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...