Suicide Attempt: ‘ബിരിയാണി വാങ്ങിത്തരാം താഴെയിറങ്ങ്’; ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിന് ബിരിയാണി ഓഫർ ചെയ്ത് പൊലീസ്

Threatened to commit suicide: ആദ്യമൊന്നും വഴങ്ങാതിരുന്ന ഇയാൾ പിന്നീട് ജോലിയും ബിരിയാണിയും നൽകാമെന്ന്  പൊലീസ് പറഞ്ഞതോടെ താഴെ ഇറങ്ങുകയായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Jan 23, 2024, 05:33 PM IST
  • ഭാര്യയുമായി വേർപിരിയുന്നതിന്റെ കടുത്ത മാനസിക സമ്മർദവും ബിസിനസ് നഷ്ടം മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയുമാണ് തന്നെ ഈ നിലയിലേക്ക് എത്തിച്ചതെന്ന് ഇയാൾ പറഞ്ഞു.
  • സംഭവത്തെ തുടർന്ന് നഗരത്തിലെ ഏറ്റവും തിരക്കേറിയ തെരുവുകളിലൊന്നിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
Suicide Attempt: ‘ബിരിയാണി വാങ്ങിത്തരാം താഴെയിറങ്ങ്’; ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിന് ബിരിയാണി ഓഫർ ചെയ്ത് പൊലീസ്

കൊൽക്കത്ത: കൊൽക്കത്തയിലെ ബാലിഗഞ്ചിൽ ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ ബിരിയാണി കാണിച്ച് അനുനയിപ്പിച്ച് പൊലീസ്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. പാലത്തിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെ ജോലിയും ബിരിയാണിയും ഓഫർ ചെയ്താണ് പൊലീസ് താഴെ ഇറക്കിയത്. 40 കാരനായ കാരയാ സ്വദേശിയാണ് ആത്മഹത്യാ ഭീഷണി മുഴക്കി പാലത്തിന് മുകളിൽ കയറിയത്. മൂത്ത മകളെയും കൂട്ടി തിങ്കളാഴ്ച്ച  ഉച്ചയ്ക്ക് രണ്ടരയോടെ തന്റെ ഇരുചക്രവാഹനത്തിൽ സയൻസ് സിറ്റിയിലേക്ക് പോവുകയായിരുന്നു ഇയാൾ. യാത്രയ്ക്കിടെ വാഹനം പെട്ടെന്ന് പാലത്തിന് സമീപം നിർത്തുകയും, മകളോട് മൊബൈൽ ഫോൺ റോഡിൽ എവിടെയോ വീണിട്ടുണ്ടെന്നും നോക്കിയിട്ട് വരാമെന്നും പറഞ്ഞ ഇയാൾ പാലത്തിന് മുകളിലേക്ക് പോവുകയായിരുന്നു.

ALSO READ: മുഖം ആ‍സിഡ് ഒഴിച്ച് വികൃതമാക്കി; 13 കാരിയുടെ മൃതദേഹം ആളൊഴിഞ്ഞ മുറിയിൽ കണ്ടെത്തി

അവിടെയെത്തിയ ഇയാൾ താഴേക്ക് ചാടുമെന്ന് പറഞ്ഞ് ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ലോക്കൽ പൊലീസും ഡിസാസ്റ്റർ മാനേജ്‌മെന്റ് ഗ്രൂപ്പിന്റെയും അഗ്നിശമന സേനയുടെയും ഒരു സംഘം സ്ഥലത്തെത്തി ഇയാളെ അനുനയിപ്പിക്കാൻ ശ്രമം തുടങ്ങി. ആദ്യമൊന്നും വഴങ്ങാതിരുന്ന ഇയാൾ പിന്നീട് ജോലിയും ബിരിയാണിയും നൽകാമെന്ന്  പൊലീസ് പറഞ്ഞതോടെ താഴെ ഇറങ്ങുകയായിരുന്നു. ഭാര്യയുമായി വേർപിരിയുന്നതിന്റെ കടുത്ത മാനസിക സമ്മർദവും ബിസിനസ് നഷ്ടം മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയുമാണ് തന്നെ ഈ നിലയിലേക്ക് എത്തിച്ചതെന്ന് ഇയാൾ പറഞ്ഞു. സംഭവത്തെ തുടർന്ന് നഗരത്തിലെ ഏറ്റവും തിരക്കേറിയ തെരുവുകളിലൊന്നിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. നിലവിൽ ഇയാൾക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News