മുംബൈ: സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ വ്യാജ ഡോക്ടറും കൂട്ടാളിയും പിടിയിൽ. ഷൊയ്ബ്, ഇർഫാൻ സയിദ് എന്നിവരാണ് ലൈഗികാതിക്രമ കേസിൽ അറസ്ററിലാകുന്നത്. യുവതിയുടെ ഭർത്താവാണ് പ്രതികളെ പിടികൂടിയത്.
പരിശോധനയ്ക്കു വേണ്ടി ഡോക്ടറുടെ മുറിയിലേക്ക് പോയ യുവതിയ ഏറെ നേരം കഴിഞ്ഞും കാണാത്തതിനെ തുടർന്നുണ്ടായ സംശയത്തിൽ ഭർത്താവ് അന്വേഷിച്ച് പരിശോധന മുറിയിലേക്ക് കടന്നപ്പോഴാണ് അതിക്രമം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പ്രകോപിതനായ ഭർത്താവ് ആശുപത്രിയിൽ ബഹളം വയ്ക്കുകയും പോലീസിൽ അറിയിക്കുകയുമായിരുന്നു. സംഭവത്തിൽ ആശുപത്രി ഉടമയടക്കം മൂന്ന് പേർക്കെതിരെ കേസെടുത്തതായി മുംബൈ പോലീസ് അറിയിച്ചു. ആശുപത്രി ഉടമ ഒളിവിലാണ്.
അതേസമയം മുംബൈയിൽ അഞ്ചുവയസ്സുകാരിയെ പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ ചേർന്ന് ആളൊഴിഞ്ഞ സ്ഥലത്ത് ഉപദ്രവിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ. സ്കൂൾ വിദ്യാർഥികളായ 15, 13 വയസ്സ് പ്രായമുള്ള കുട്ടികളെയാണ് പോലീസ് പിടികൂടി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് സംഭവം. അറസ്റ്റിലായ രണ്ടുപേരും പെൺകുട്ടിയുടെ അയൽക്കാരാണ്.
അക്രമത്തിന് ഇരയായ പെൺകുട്ടി കരഞ്ഞുകൊണ്ട് വീട്ടിലെത്തിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. കുട്ടികളെ അവരുടെ വീടുകളിൽനിന്നാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇരുവരെയും പെൺകുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്.
പെൺകുട്ടി പരിചയമുള്ളവരായതിനാലാണ് പ്രതികൾക്കൊപ്പം പോയതെന്നും എന്നാൽ ആളൊഴിഞ്ഞസ്ഥലത്തുവെച്ച് ഇരുവരും കുട്ടിയെ ഉപദ്രവിച്ചെന്നുമാണ് പോലീസ് പറയുന്നത്. സംഭവത്തിന് ശേഷം ഇരുവരും ഒന്നുമറിയാത്തപോലെ അവരവരുടെ വീട്ടിലേക്ക് മടങ്ങി.ഇവർക്കെതിരേ പോക്സോ വകുപ്പുകളടക്കം ചുമത്തിയാണ് കേസ് എടുത്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...