ഹൈദരാബാദ്: ആന്ധ്ര പ്രദേശിൽ രണ്ടിടങ്ങളിലായി രണ്ട് സ്ത്രീകളെ അതിക്രൂരമായി പീഡിപ്പിച്ചു. ആന്ധ്രാ പ്രദേശിലെ റേപ്പല്ലി റെയിൽവേ സ്റ്റേഷനിൽ യുവതിയെ രണ്ട് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്യുകയും, വിജയവാഡയിൽ 17ക്കാരി ക്രൂരമായി പീഡിപ്പിക്കപ്പെടുകയും ചെയ്തു. രണ്ട് പേരും നിലവിൽ ചികിത്സയിൽ കഴിയുകയാണ്. പൊലീസ് റെയിൽവേ സ്റ്റേഷനിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട് .
ആന്ധ്രയിലെ റേപ്പല്ലി റെയിൽവേ സ്റ്റേഷനിൽ യുവതിയോടൊപ്പം ഭർത്താവും മൂന്ന് മക്കളും ഉണ്ടായിരുന്നു. യുവതിയുടെ ഭർത്താവിനെയും മക്കളെയും മർദ്ദിച്ച് അവശരാക്കിയിരുന്നു. അതിന് ശേഷം യുവതിയെ പ്ലാറ്റ്ഫോമിന് അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ച് കൊണ്ട് പോയി ക്രൂരമായ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഇന്നലെ മെയ് 1 പുലർച്ചയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ALSO READ: സ്ത്രീധനം കിട്ടിയില്ല; ബന്ധുക്കളെക്കൊണ്ട് കൂട്ടബലാത്സംഗം ചെയ്യിപ്പിച്ച് ഭർത്താവ്
മർദ്ദനത്തെ തുടർന്ന് അവശനായ ഭർത്താവ് സഹായത്തിനായി പോലീസ് ഉദ്യോഗസ്ഥരെ സമീപിക്കുകയായിരുന്നു. രണ്ട് പേർ ചേർന്ന് യുവതിയെ ബലാത്സംഗം ചെയ്തപ്പോൾ മൂന്നാമാനായ ഒരാൾ ഇരുവരെയും കുറ്റകൃത്യത്തിൽ സഹായിക്കുകയും ചെയ്തുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് എത്തിയപ്പോൾ പ്രതികൾ ഓടി രക്ഷപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
അറസ്റ്റ് ചെയ്ത പ്രതികളിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ല. ബപട്‌ല പോലീസ് സൂപ്രണ്ട് വകുൽ ജിൻഡാലാണ് കേസിലെ അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. യുവതി നിലവിൽ ബപട്‌ലയിലെ ഒരു സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. യുവതിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. ഐപിസി സെക്ഷൻ 307 , 394 വകുപ്പുകൾ പ്രകാരം പ്രതികൾക്കെതിരെ കേസ് രെജിസ്റ്റർ ചെയ്തിട്ടുണ്ട്.
പ്രതികൾ യുവതിയുടെ കുടുംബത്തിന്റെ കൈയിൽ നിന്ന് 750 രൂപ തട്ടിയെടുക്കുകയും ചെയ്തിരുന്നു. അതേസമയം ബംഗളൂരിൽ നിന്ന് വിജയവാഡയിലെത്തിയ 17 കാരിയെ ഓട്ടോ ഡ്രൈവർ ക്രൂര പീഡനത്തിന് ഇരയാക്കുകയായിരുന്നു. സംഭവത്തിൽ പ്രതിയെ പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഓട്ടോയിൽ കയറിയ കുട്ടിയെ വഴിതെറ്റിച്ച് ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ചാണ് പീഡനത്തിന് ഇരയാക്കിയത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.