Subhadhra Murder Case: സുഭദ്ര കൊലക്കേസിൽ മറ്റൊരാൾക്ക് കൂടി പങ്ക്; മാത്യൂസിന്റെ ബന്ധു റെയ്നോൾഡും പ്രതി, അറസ്റ്റ്

Kalavoor Murder Case: മാത്യു, ശർമിള എന്നിവരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതി മാത്യുവിന്റെ ബന്ധു റെയ്നോൾഡിനെയാണ് ഇന്ന് അറസ്റ്റ് ചെയ്തത്.

Written by - Zee Malayalam News Desk | Last Updated : Sep 13, 2024, 07:56 PM IST
  • സുഭദ്രയുടെ സ്വർണം കവരുമ്പോൾ റെയ്നോൾഡും മാത്യുവിനും ശർമിളയ്ക്കും ഒപ്പം ഉണ്ടായിരുന്നു
  • ഇതുവരെ മൂന്ന് പേരാണ് കേസിൽ അറസ്റ്റിലായത്
Subhadhra Murder Case: സുഭദ്ര കൊലക്കേസിൽ മറ്റൊരാൾക്ക് കൂടി പങ്ക്; മാത്യൂസിന്റെ ബന്ധു റെയ്നോൾഡും പ്രതി, അറസ്റ്റ്

ആലപ്പുഴ: കലവൂരിൽ വയോധികയെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കേസിൽ അറസ്റ്റിലായ പ്രതി മാത്യുവിന്റെ ബന്ധു റെയ്നോൾഡിന്റെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. സുഭദ്ര വധക്കേസിലാണ് മൂന്നാമത്തെയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മാത്യു, ശർമിള എന്നിവരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

വിശദമായ ചോദ്യം ചെയ്യലിനൊടുവിലാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സുഭദ്രയെ മയക്കി കിടത്താൻ മരുന്ന് എത്തിച്ചത് റെയ്നോൾഡാണ്. സുഭദ്രയുടെ സ്വർണം കവരുമ്പോൾ റെയ്നോൾഡും മാത്യുവിനും ശർമിളയ്ക്കും ഒപ്പം ഉണ്ടായിരുന്നു. ഇതുവരെ മൂന്ന് പേരാണ് കേസിൽ അറസ്റ്റിലായത്.

അതിക്രൂരമായ മർദ്ദനത്തിന് ശേഷമാണ് ആലപ്പുഴ കലവൂരിൽ 73കാരിയായ വയോധികയെ കൊന്ന് കുഴിച്ചുമൂടിയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സുഭദ്രയുടെ കഴുത്ത് ഞെരിച്ചതായും നെഞ്ചിൽ ചവിട്ടിയതായും പ്രതികളായ മാത്യുവും ശർമിളയും ചോദ്യം ചെയ്യലിൽ പറഞ്ഞിരുന്നു. കർണാടകയിലെ മണിപ്പാലിൽ നിന്നാണ് പ്രതികളെ വ്യാഴാഴ്ച പോലീസ് പിടികൂടിയത്.

ALSO READ: സുഭദ്ര കൊലക്കേസ്; മാത്യൂസും ശർമിളയും കുടുങ്ങി, പിടിയിലായത് കർണാടകയിൽ നിന്ന്

വെള്ളിയാഴ്ച രാവിലെയാണ് ഇവരെ മണ്ണഞ്ചേരി പോലീസ് സ്റ്റേഷനിലെത്തിച്ചത്. ചോദ്യം ചെയ്യലിൽ സാമ്പത്തിക നേട്ടത്തിനായാണ് സുഭദ്രയെ കൊലപ്പെടുത്തിയതെന്ന് പ്രതികൾ വെളിപ്പെടുത്തി. മേസ്തിരിയെ വിളിച്ചുവരുത്തി വീടിന് പുറക് വശത്ത് കുഴിയെടുത്തതിന് ശേഷം ഏഴാം തിയതി വൈകുന്നേരമാണ് കൊലപാതകം നടത്തിയത്. കൊലയ്ക്ക് മുൻപ് മാത്യുവും ശർമിളയും ചേർന്ന് സുഭദ്രയെ ക്രൂരമായി മർദ്ദിച്ചിരുന്നു.

ഉഡുപ്പിയിൽ നിന്ന് മണിപ്പാലിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോകവേയാണ് പ്രതികളെ പോലീസ് പിടികൂടിയത്. ശർമിള ഉഡുപ്പി സ്വദേശിയാണ്. ഇവർ പോകാൻ സാധ്യതയുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വിവരങ്ങൾ പോലീസ് ശേഖരിച്ചിരുന്നു. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് ഇവിടെ പോലീസ് അന്വേഷണം നടത്തിയത്.

കൃത്യം നടത്തിയ ശേഷം ഉഡുപ്പിയിലേക്ക് പോയ പ്രതികൾ പിറ്റേന്ന് കൊച്ചിയിൽ തിരിച്ചെത്തി. കൊലപാതക വിവരം പുറത്തറിഞ്ഞതോടെ കൊച്ചിയിൽ നിന്ന് മണിപ്പാലിലേക്ക് പോകുകയായിരുന്നു. വയോധികയെ കൊലപ്പെടുത്തിയതിന് ശേഷം സ്വർണം കവർന്ന പ്രതികൾ ഇത് വിവിധയിടങ്ങളിൽ പണയം വച്ചിരുന്നു.

മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News