High alert in Karnataka: വിദേശത്തേക്ക് സാറ്റലൈറ്റ് ഫോൺ കോളുകൾ; ഭീകരവാദമെന്ന് സംശയം, കർണാടകയിൽ അതീവ ജാ​ഗ്രതാ നിർദേശം

കാർവാർ, ദക്ഷിണ കന്നഡ, ചിക്കമഗ്ലൂർ ജില്ലകളിലെ നിരവധി സ്ഥലങ്ങളിൽ നിന്ന് കോളുകൾ പോകുന്നതായി കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തി

Written by - Zee Malayalam News Desk | Last Updated : Sep 16, 2021, 01:38 PM IST
  • സാറ്റലൈറ്റ് ഫോൺ കോളുകൾ‌ വിളിച്ചതായി വൃത്തങ്ങൾ പറയുന്നു
  • വനങ്ങളിലും മലയോര മേഖലകളിലും സംശയാസ്പദമായ ഭീകരപ്രവർത്തനങ്ങൾ കണ്ടെത്തി
  • കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ റെഡ് അലർട്ട് പ്രഖ്യാപിച്ചു
  • സ്ലീപ്പർ സെല്ലുകളാണ് ഇവിടെ പ്രവ‍ർത്തിക്കുന്നതെന്നും സംശയം
High alert in Karnataka: വിദേശത്തേക്ക് സാറ്റലൈറ്റ് ഫോൺ കോളുകൾ; ഭീകരവാദമെന്ന് സംശയം, കർണാടകയിൽ അതീവ ജാ​ഗ്രതാ നിർദേശം

ബംഗളൂരു: കർണാടകയിലെ (Karnataka) തീരദേശങ്ങളിൽ നിന്ന് വിദേശത്തേക്ക് സാറ്റലൈറ്റ് ഫോൺ കോളുകളിലൂടെ ബന്ധപ്പെട്ടതായി രഹസ്യാന്വേഷണ ഏജൻസികൾ. രഹസ്യാന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലുള്ള കാർവാർ, ദക്ഷിണ കന്നഡ, ചിക്കമഗ്ലൂർ ജില്ലകളിലെ നിരവധി സ്ഥലങ്ങളിൽ നിന്ന് കോളുകൾ പോകുന്നതായി കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തി. കർണാടകയിലെ ഈ സ്ഥലങ്ങളിൽ നിന്ന് കഴിഞ്ഞയാഴ്ച വിദേശ സ്ഥലങ്ങളിലേക്ക് സാറ്റലൈറ്റ് ഫോൺ കോളുകൾ (Phone calls) വിളിച്ചതായി വൃത്തങ്ങൾ പറയുന്നു.

കർണാടകയിലെ 225 കിലോമീറ്റർ ദൈർഘ്യമുള്ള തീരപ്രദേശങ്ങളിലും ഇടതൂർന്ന വനങ്ങളിലും മലയോര മേഖലകളിലും സംശയാസ്പദമായ ഭീകരപ്രവർത്തനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജില്ലകളിലെ തീരമേഖലകളും ഇടതൂർന്ന വനപ്രദേശങ്ങളും ഭീകരവാദികളെന്ന് സംശയിക്കപ്പെടുന്നവർ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്താൻ ഉപയ​ഗിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ.

ALSO READ: ISIS നേതാവിനെ വധിച്ചതായി ഫ്രാൻസ്; ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിലെ മറ്റൊരു വിജയമെന്ന് Emmanuel Macron

കോൾ ലൊക്കേഷനുകൾ (Location) ട്രാക്കുചെയ്യുന്നുണ്ടെന്നും ഈ സ്ഥലങ്ങളിലെ സ്ലീപ്പർ സെല്ലുകൾ വിദേശത്തേക്ക് ബന്ധങ്ങൾ സ്ഥാപിക്കുന്നുണ്ടോയെന്ന് നിരീക്ഷിച്ച് വരികയാണെന്നും രഹസ്യാന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നു. മത്സ്യത്തൊഴിലാളികളുടെ വേഷത്തിൽ ശ്രീലങ്കയിൽനിന്നുള്ള 12 ഐഎസ് ഭീകരർ സംസ്ഥാനത്തെ തീരദേശ ജില്ലകളിലേക്ക് കടന്നതായി കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ പശ്ചാത്തലത്തിൽ തീരപ്രദേശങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തീവ്രവാദികളെന്ന് സംശയിക്കുന്നവരിൽ നിന്നാണ് ഈ കോളുകൾ വന്നതെന്ന് വൃത്തങ്ങൾ പറയുന്നു. വിദേശത്തേക്ക് കോളുകൾ വിളിച്ചത് കർണാടകയിലെ സ്ലീപ്പർ സെല്ലുകളാണെന്നും സംശയിക്കുന്നു. കർണാടകയിലും കേരളത്തിലും കഴിഞ്ഞ മാസം രഹസ്യാന്വേഷണ ഏജൻസികൾ റെയ്ഡ് നടത്തിയിരുന്നു. തീവ്രവാദികളുമായി ബന്ധം സ്ഥാപിച്ചതിനും ഇന്ത്യാ വിരുദ്ധ പ്രചാരണം നടത്തിയതിനും രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു.

ALSO READ: ജമ്മു കശ്മീരിൽ അന്താരാഷ്ട്ര അതിർത്തിയിൽ വീണ്ടും ഡ്രോൺ

കഴിഞ്ഞ ദിവസം ഡൽഹിയിൽ നിന്നും ആറ് ഭീകരരെ (Terrorist) പിടികൂടിയിരുന്നു. രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ബോംബ് സ്ഫോടനങ്ങൾ നടത്താൻ ലക്ഷമിട്ടിരുന്നവരാണ് പിടിയിലായത്. ഡൽഹി പൊലീസ് സ്പെഷ്യൽ സെല്ലാണ് ഇവരെ പിടികൂടിയത്. ഡൽഹി, രാജസ്ഥാൻ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. വിവിധ ഏജൻസികളിൽ നിന്ന് ലഭിച്ച മുന്നറിയിപ്പിനെ തുടർന്നായിരുന്നു പരിശോധന.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News